ഈ വേനൽ ചൂടിൽ ഈ ഡ്രിങ്ക് ഒരു ഗ്ലാസ്‌ ഉണ്ടാക്കി കുടിച്ച് നോക്കൂ… ക്ഷീണം പമ്പ കടക്കും… | Lassi Summer Drink

Lassi Summer Drink  Malayalam : ഈ കനത്ത ചൂടിൽ ഉണ്ടാക്കി കുടിക്കാവുന്ന ഒരു ഡ്രിങ്ക് ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്. ഈ ചൂടിൽ ഇത് ഒരു ഗ്ലാസ്സ് കുടിച്ചാൽ മതി ക്ഷീണം പമ്പ കടക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഡ്രിങ്ക് ആണ് ഇത്. വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം മതി ഈ ഡ്രിങ്ക് ഉണ്ടാക്കാനായിട്ട്.

സാധാരണ വേനൽ കാലത്ത് മോരും വെള്ളത്തിൽ മുളകും ഉപ്പും ഒക്കെ ഇട്ട് സംഭാരം ആക്കി കുടിക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി മധുരമുള്ള ഒരു അടിപൊളി ലസ്സി ആണ് ഉണ്ടാക്കുന്നത്. അതിനായി ഒരു കപ്പ്‌ അധികം പുളി ഇല്ലാത്ത തൈര് എടുക്കണം. ഇതിനെ മിക്സിയുടെ ജാറിൽ ഇട്ടിട്ട് ഏലയ്ക്ക പൊടിച്ചത് ചേർക്കുക.

Lassi Summer Drink 
Lassi Summer Drink

ഒപ്പം കുറച്ച് പഞ്ചസാരയും നല്ലത് പോലെ തണുത്ത പാലും ചേർക്കണം. ഇതിലേക്ക് ആവശ്യത്തിന് സ്ട്രോബെറി ക്രഷ് കൂടി ചേർക്കുക. സ്ട്രോബെറി എസ്സെൻസും ഐസ് കട്ടയും കൂടി ഇട്ട് മിക്സിയിൽ നല്ലത് പോലെ അടിച്ച് എടുക്കണം. സ്ട്രോബെറി എസ്സെൻസ്, ക്രഷ് എന്നിവയ്ക്ക് പകരം നല്ല ഫ്രഷ് സ്ട്രോബെറി ചേർത്താലും മതിയാവും.

ഇത് ഗ്ലാസ്സിലേക്ക് ഒഴിചിട്ട് കുറച്ചു പിസ്തായും നട്സും കൂടി ഇട്ടാൽ രുചി ഏറും. വേനൽ കാലത്ത് കുടിക്കാൻ വളരെ നല്ല ഒരു ഡ്രിങ്ക് ആണ് ഈ സ്ട്രോബെറി ലസ്സി. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള ഈ ലസ്സി ഉണ്ടാക്കിയാൽ ഇനി നിങ്ങൾ ആയിരിക്കും വീട്ടിലെ സ്റ്റാർ. അത്‌ പോലെ തന്നെ വെയിലത്ത് ക്ഷീണിച്ചു വരുന്ന വിരുന്നുകാർക്കും എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാവുന്ന ഒന്നാണ് ഈ ഒരു സ്പെഷ്യൽ ഡ്രിങ്ക്. Lassi Summer Drink 

 

5/5 - (1 vote)