ബുംറക്ക് പോലും രക്ഷയില്ല 😱😱അതിർത്തി കടത്തി ലങ്കൻ താരം :കണ്ണുതള്ളി രോഹിത് ശർമ്മ

ധർമശാലയിൽ നടന്ന ഇന്ത്യ ശ്രീലങ്ക രണ്ടാം ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കൻ നിരയിൽ ഓപ്പണർ പതും നിസ്സങ്കയുടെ ബാറ്റിംഗ് പ്രകടനം ശ്രദ്ധേയമായി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ജസ്‌പ്രീത് ബുംറയും യുസ്വേന്ദ്ര ചാഹലും ഉൾപ്പെട്ട ഇന്ത്യൻ ബൗളർമാർക്കെതിരെ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടിയപ്പോൾ, 53 പന്തിൽ 141.51 സ്ട്രൈക്ക് റേറ്റോടെ 11 ബൗണ്ടറികൾ സഹിതം 75 റൺസാണ് നിസ്സങ്ക നേടിയത്.

ഓപ്പണിങ് വിക്കറ്റിൽ ഗുണതിലക (38) യ്ക്കൊപ്പം 67 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച നിസ്സങ്ക, തുടർന്ന് ശ്രീലങ്കൻ വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോഴും ക്രീസിൽ പതറാതെ ഉറച്ച് നിന്നു. 8 ഓവർ പിന്നിട്ടപ്പോൾ 51/0 എന്ന നിലയിലുണ്ടായിരുന്ന ശ്രീലങ്ക, 11 ഓവർ പിന്നിട്ടപ്പോൾ 76/3 എന്ന നിലയിലേക്ക് തകർന്നെങ്കിലും, നിസ്സങ്ക ഒരറ്റത്ത് റൺസ് ഉയർത്തിക്കൊണ്ടിരുന്നു.

അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഷനക (47*) യുമായി ചേർന്ന് ഇന്ത്യൻ ബൗളർമാരെ കണക്കിന് ശിക്ഷിച്ച നിസ്സങ്ക, ശ്രീലങ്ക നിശ്ചിത 20 ഓവറിൽ വലിയ സ്കോർ കണ്ടെത്തിയതിൽ നിർണ്ണായക പങ്കു വഹിച്ചു. അവസാന 4 ഓവറിൽ ഷനകയും നിസ്സങ്കയും ചേർന്ന് 67 റൺസാണ് ശ്രീലങ്കൻ ടോട്ടലിൽ ചേർത്തത്. അതിൽ തന്നെ, ജസ്‌പ്രീത് ബുംറ എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്ത്, നിസ്സങ്ക ഒരു സ്കൂപ് ഷോട്ടിലൂടെ ബൗണ്ടറി നേടിയത് കണ്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആശ്ചര്യപ്പെടുന്നത് റിപ്ലൈ ദൃശ്യങ്ങളിൽ ടിവി സ്‌ക്രീനിൽ ദൃശ്യമായി.

എന്നിരുന്നാലും, മത്സരത്തിൽ ജസ്‌പ്രീത് ബുംറ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, ഭൂവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 19-ാം ഓവറിലെ അവസാന പന്തിൽ എൽബിഡബ്ല്യു വിക്കറ്റിലൂടെ ഭൂവനേശ്വർ കുമാറാണ് ശ്രീലങ്കൻ നിരയിലെ ടോപ് സ്കോററായ നിസ്സങ്കയെ പുറത്താക്കിയത്.