ഹന്നാ മോളെ കാണാൻ ലക്ഷി നക്ഷത്ര വീട്ടിലേക്ക് എത്തിയപ്പോൾ!! ഇത്തവണ പെരുന്നാൾ വിരുന്ന് ഹന്നമോളോടൊപ്പം എന്ന് താരം.. താരത്തിന് നിറ കയ്യടിയുമായി ആരാധകർ… | Lakshmi Nakshatra Visits Hanna Saleem Kodathoor

Lakshmi Nakshatra Visits Hanna Saleem Kodathoor Malayalam : മലയാളികളുടെ പ്രിയപ്പെട്ട ചിന്നുവാണ് ലക്ഷ്മി നക്ഷത്ര. ടി വി അവതാരികയും മോഡലുമായ ലക്ഷ്മി നക്ഷത്ര ഒട്ടനവധി സ്റ്റേജ് ഷോകളിലും പരിപാടികളിലും അവതാരികയായി വന്നിട്ടുണ്ട്. ധാരാളം ആരാധകരുള്ള ലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്മിക്ക് സ്വന്തമായി ഒരു യൂ ട്യുബ് ചാനലും ഉണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി ലക്ഷ്മി നക്ഷത്രയുടെ ഈദ് വിശേഷങ്ങളാണ് യൂ ട്യുബിലൂടെ പുറത്ത് വന്നിരിക്കുന്നത്.

തൻ്റെ ആരാധികയായ ഒരു കുട്ടിയും ഒത്താണ് ലക്ഷ്മി ഈ വർഷം തൻ്റെ ഈദ് ആഘോഷിച്ചത്. പ്രശസ്ത മാപ്പിള പാട്ട് ഗായകൻ സലിം കോടത്തൂരിൻ്റെ മകൾ ഹന്നയാണ് ലക്ഷ്മിയുടെ കടുത്ത ആരാധികയായ ഈ കുട്ടി. താൻ ലക്ഷ്മിയുടെ കടുത്ത ആരാധികയാണ് എന്ന് വോയ്സ് മെസ്സേജ് ലക്ഷ്മിക്ക് അയച്ചാണ് ഹന്ന തൻ്റെ ഇഷ്ടം അറിയിച്ചത്. എങ്കിൽ തന്നെ ഇത്രയും സ്നേഹിക്കുന്ന ഹന്ന മോളെ നേരിട്ട് കാണാനും പെരുന്നാൾ വിശേഷങ്ങൾ അറിയാനും ലക്ഷ്മിയും പുറപ്പെട്ടു.

Lakshmi Nakshatra Visits Hanna Saleem Kodathoor
Lakshmi Nakshatra Visits Hanna Saleem Kodathoor

ഹന്നയ്ക്ക് സർപ്രൈസ് കൊടുത്തു കൊണ്ടാണ് ലക്ഷ്മി വീട്ടിലേക്ക് കയറി ചെന്നത്. ശേഷം സലിം കോടത്തൂരും കുടുംബവുമായി ഒരു സായാഹ്നം പങ്കിടുക ആയിരുന്നു ലക്ഷ്മി. ലക്ഷ്മിയുടെ സ്റ്റാർ മാജിക് ഷോയിലെ അവതരണം കണ്ടിട്ടാണ് ഹന്നയ്ക്ക് ആരാധന തോന്നിയത്. പിന്നീട് ഉപ്പയായ സലീമിനോട് നമ്പർ ആവശ്യപ്പെടുകയായിരുന്നു ഹന്ന. ഹന്നയുടെ മനോഹര ഗാനം വ്ലോഗിൻ്റെ ആകർഷക ഘടകം തന്നെ ആയിരുന്നു.

Rate this post