ഗർഭവിശേഷങ്ങൾ തുറന്നുപറഞ്ഞ് ലക്ഷ്മി നക്ഷത്ര…. രഞ്ജിനി ഹരിദാസിന് പറ്റിയ പറ്റ് ലക്ഷ്മിക്കുമോ എന്ന് ആരാധകർ…!! |LAKSHMI NAKSHATHRA

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അവതാരികയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് ഷോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനം കവരുകയാണ് താരം. സ്വന്തമായി ഒരു യൂ ടൂബ് ചാനലുമുള്ള ലക്ഷ്മി തന്റെ സ്വകാര്യവിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന് സ്വന്തമായി ഒരു പട്ടിക്കുട്ടിയുണ്ട്. പാപ്പു എന്നാണ് താരം ഇതിനെ വിളിക്കുന്നത്. കുറെ സുഹൃത്തുക്കളുള്ള ഒരാളാണ് പാപ്പുക്കുട്ടി. പാപ്പുവിന്റെ ഗർഭവിശേഷങ്ങളെല്ലാം താരം മുൻപ് ചാനലിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ കൂടുതൽ വിശേഷങ്ങൾ തന്റെ ആരാധകരെ അറിയിക്കുകയാണ് ലക്ഷ്മി. പാപ്പു ഡെലിവറി സമയത്ത് കടന്നുപോയ ഓരോ വിശേഷങ്ങളും ലക്ഷ്മി എടുത്തുപറയുന്നുണ്ട്. രണ്ട് ആൺകുട്ടികളും രണ്ട് പെണ്കുട്ടികളുമാണ് ഇപ്പോൾ വീട്ടിലേക്കെത്തിയ പുതിയ അതിഥികൾ. പാപ്പു കെയറിങ്ങിന്റെ കാര്യത്തിൽ വളരെ മിടുക്കുള്ള ആളാണെന്ന് ലക്ഷ്മി പ്രത്യേകം എടുത്ത് പറയുന്നു. പട്ടിക്കുഞ്ഞുങ്ങൾക്കൊപ്പം തന്റെ ഒരു ദിവസം കടന്നുപോകുന്ന കാഴ്ചയാണ് ലക്ഷ്മി ഇപ്പോൾ ആരാധകരെ കാണിച്ചിരിക്കുന്നത്.

പുതിയ അതിഥി രാവിലെ എഴുന്നേൽക്കുന്നതും കണ്ണുതുറന്ന് ഒരു ദിവസം ആരംഭിക്കുന്നതുമെല്ലാം ലക്ഷ്മിയുടെ ഈ പുതിയ വീഡിയോയിൽ കാണാം. കുഞ്ഞുങ്ങൾ പാലുകുടിക്കുന്നതും മറ്റും ഈ വീഡിയോയിൽ കാണാൻ കഴിയും. എന്തായാലും ലക്ഷ്മിയുടെ ഈ സ്നേഹം കണ്ട് ആരാധകർ ഞെട്ടലിലാണ്. ഒരു അവതാരക എന്ന നിലയിൽ ലക്ഷ്മിയെ പ്രേക്ഷകർക്ക് ഒട്ടേറെ ഇഷ്ടമാണ്.

ഏഷ്യാനെറ്റിലെ മൈലാഞ്ചി എന്ന റിയാലിറ്റി ഷോയുടെ അവതാരക ആയിരുന്നു താരം. സ്റ്റാർ മാജിക്കിന്റെ ആദ്യ സീസണായ ടമാർ പഠാറിൽ നാലാമത്തെ അവതാരകയായാണ് ലക്ഷ്മി എത്തിയത്. എന്നാൽ ലക്ഷ്മിക്ക് ശേഷം ആ ഷോയിൽ മറ്റൊരാളെ കണ്ടുപിടിക്കേണ്ടി വന്നിട്ടേയില്ല. മുൻപ് ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസിന്റെ പട്ടിക്കുഞ്ഞുങ്ങളോടുള്ള അമിതസ്നേഹം താരത്തിന് വിനയുണ്ടാക്കിയിരുന്നു. അതുപോലൊന്നും സംഭവിക്കല്ലേ എന്നാണ് ഇപ്പോൾ ട്രോൾ വരുന്നത്.

Rate this post