സ്കൂളിൽ പരിപാടിയിലുള്ള ഈ കുട്ടി താരത്തെ മനസ്സിലായോ 😱😱മിനിസ്‌ക്രീൻ സൂപ്പർ അവതാരിക

മലയാളികൾ എല്ലാം തന്നെ സിനിമ, സീരിയൽ താരങ്ങളെ അതിവേഗം സ്വീകരിക്കുന്നവരാണ്. അതിനാൽ തന്നെ മിനിസ്‌ക്രീനിൽ പല താരങ്ങൾക്കും ഇന്ന് സോഷ്യൽ മീഡിയയിലും മലയാളികൾക്കും ഇടയിൽ വളരെ അധികം സ്വീകാര്യതയും കൂടാതെ വളരെ അധികം ഫാൻസും അടക്കം ലഭിക്കാറുണ്ട്. അത്തരം ഒരു മിനിസ്‌ക്രീൻ അവതാരികയുടെ കുട്ടികാല ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ചിന്നുവാണ് ലക്ഷ്മി നക്ഷത്ര. ടി വി അവതാരികയും മോഡലുമായ ലക്ഷ്മി നക്ഷത്ര ഒട്ടനവധി സ്റ്റേജ് ഷോകളിലും പരിപാടികളിലും അവതാരികയായി വന്നിട്ടുണ്ട്. ധാരാളം ആരാധകരുള്ള ലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്മിക്ക് സ്വന്തമായി ഒരു യൂ ട്യുബ് ചാനലും ഉണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി ലക്ഷ്മി നക്ഷത്രയുടെ തന്നെ കുട്ടികാല വിശേഷങ്ങളാണ് ഒരു പഴയ കാല ചിത്രത്തിൽ കൂടി പുറത്ത് വന്നിരിക്കുന്നത്.

അതേസമയം ഫ്ലവേഴ്‌സ് ചാനലിലെ ടമാർ പടാർ എന്നൊരു കോമെഡി പരിപാടിയിൽ അവതാരിയായി എത്തിയാണ് ലക്ഷ്മി നക്ഷത്ര തരംഗമായി മാറിയതും എല്ലാ മിനിസ്‌ക്രീൻ പ്രേക്ഷകരുടെയും മനസ്സിൽ സ്ഥാനം നേടിയതും.മുതിർന്നവരും കുട്ടികളും എന്നുവേണ്ട എല്ലാവിഭാഗം പ്രേക്ഷകരെയും ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തിയ പരിപാടിയാണ് ഫ്ലവേഴ്‌സ് ടീവിയിലെ സ്റ്റാർ മാജിക്ക്. അവതരണത്തിലെ വ്യത്യസ്തതയും വേറിട്ട ആവിഷ്കാരശൈലിയും സ്റ്റാർമാജിക്കിനെ പ്രേക്ഷകരുടെ ഫേവറൈറ്റ് ഷോയാക്കി മാറ്റുകയായിരുന്നു. കണ്ണീർ പരമ്പകൾ പിടിച്ചുവെച്ചിരുന്ന പ്രൈം ടൈമിനെ കവർന്നെടുക്കുകയായിരുന്നു സ്റ്റാർ മാജിക്ക്.

ടമാർ പടാർ എന്ന പേരിൽ ഫ്ലവെഴസ് ടീവിയിൽ ആരംഭിച്ച ഒരു സെലിബ്രെറ്റി ഷോയുടെ രണ്ടാം ഭാഗമായിരുന്നു സ്റ്റാർ മാജിക്ക്. പാട്ടും ഡാൻസും കോമഡിയും അതിനുപരി പ്രേക്ഷകർ ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്യുഗ്രൻ ഗെയിമുകളും കൊണ്ട് സ്റ്റാർ മാജിക്ക് എന്ന ഷോ സമ്പന്നമാവുകയായിരുന്നു. ലക്ഷ്‌മി നക്ഷത്ര എന്ന ടെലിവിഷൻ അവതാരകയെ ഇതിനുമുമ്പും മലയാളികൾക്ക് പരിചയമുണ്ടായിരുന്നെങ്കിലും അത്ഭുതപ്പെടുത്തുന്ന ഒരു ആരാധകവൃന്ദം താരത്തിന് സ്വന്തമാവുന്നത് സ്റ്റാർ മാജിക്കിലൂടെയാണ്.