ലക്ക്നൗ ടീമിനെ ജയിപ്പിക്കാൻ സിംബാവ്വെ താരം എത്തുന്നു 😱😱എട്ട് വർഷങ്ങൾക്ക് ഐപിഎല്ലിൽ പുത്തൻ ചരിത്രം
കൈമുട്ടിന് പരിക്കേറ്റ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിനെ നഷ്ടപ്പെട്ടതിന് ശേഷം, ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണിലേക്ക് പകരക്കാരനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് ലഖ്നൗ സൂപ്പർ ജയന്റ്സ്. മാർക്ക് വുഡിന്റെ പകരക്കാരനായി ബംഗ്ലാദേശ് പേസർ തസ്കിൻ അഹമ്മദിനെ ഫ്രാഞ്ചൈസി സമീപിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഈ നീക്കം പരാജയപ്പെട്ടു എന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.
ഐപിഎല്ലിൽ കളിക്കുന്നതിനായി കളിക്കാർക്ക് അതത് ബോർഡുകളിൽ നിന്ന് NoC-കൾ ആവശ്യമാണ്. എന്നാൽ, ദേശീയ ടീമിന്റെ വരാനിരിക്കുന്ന അസൈൻമെന്റുകൾ ചൂണ്ടിക്കാണിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) തസ്കിൻ അഹമ്മദിന് NoC നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെ, സിംബാബ്വെ പേസർ ബ്ലെസിംഗ് മുസാറബാനിയെ ലക്ക്നൗ ലക്ഷ്യമിടുന്നതായിയാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ, വുഡിന്റെ പകരക്കാരനായി മുസാറബാനി ഫ്രാഞ്ചൈസിയിൽ ചേരുമോ അതോ ഒരു നെറ്റ് ബൗളർ മാത്രമായിയാണോ ടീമിനോപ്പം ചേരുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സിംബാബ്വെ താരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത് ഒരു സാധാരണക്കാഴ്ച്ചയല്ല. അതുകൊണ്ട് തന്നെ, വുഡിന് പകരക്കാരനായാണ് മുസാറബാനി എൽഎസ്ജിയിലേക്ക് വരുന്നതെങ്കിൽ, 8 വർഷത്തിന് ശേഷം ഐപിഎൽ കരാർ നേടുന്ന ആദ്യ സിംബാബ്വെ താരമായി മുസാറബാനി മാറും.
റേ പ്രൈസ് (മുംബൈ ഇന്ത്യൻസ്), ടാറ്റെൻഡ ടൈബു (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), ബ്രണ്ടൻ ടെയ്ലർ (സൺറൈസേഴ്സ് ഹൈദരാബാദ്) എന്നിവരാണ് മുമ്പ് ഐപിഎല്ലിൽ കളിച്ചിട്ടുള്ള സിംബാബ്വെ താരങ്ങൾ. ഇക്കൂട്ടത്തിൽ, ബ്രണ്ടൻ ടെയ്ലറാണ് സിംബാബ്വെയിൽ നിന്ന് അവസാനമായി ഐപിഎൽ കളിച്ചത്. ദേശീയ ടീമിന് വേണ്ടി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന മുസാറബാനി ഐപിഎൽ കരാർ നേടാനുള്ള സാധ്യത കൂടുതലാണ്.