കുറേക് അടുത്ത സീസണിൽ ജപ്പാനിൽ കളിക്കും .

0

ആധുനിക വോളിയിലെ ഏറ്റവും അക്രമകാരിയായ വോളിബോൾ താരം പോളണ്ടിന്റെ കുറേക് വരുന്ന സീസണിൽ ജപ്പാൻ ക്ലബ് ആയ Wolfdogs Nagoya ക്ക് വേണ്ടി കളിക്കും , ക്ലബ്ബിന്റെ ഒഫീഷ്യൽ വെബ് സൈറ്റിലൂടെയും ,സോഷ്യൽ മീഡിയ പ്ലേറ്റ് ഫോമിലൂടെയുമാണ് ഡീൽ വെളിപ്പെടുത്തിയത് , കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബ് ആയ വോളി മൊൺസായുടെ താരമായിരുന്ന കുറേക് ജപ്പാനിലേക്ക് വരുന്നത് ജപ്പാൻ ലീഗിന്റെ ഗ്രാഫ് ഉയരാൻ കാരണമാവും , അടുത്ത വർഷത്തേക്ക് മാറ്റി വെച്ച ഒളിമ്പിക്സിൽ സ്വർണ പ്രതീക്ഷയോടെ കളിക്കാനെത്തുന്നു ജപ്പാൻ ടീമിന് മുതൽക്കൂട്ടാകും സീസണിലെ ജപ്പാൻ ലീഗ് .

2018 ലോക ചാമ്പ്യൻഷിപ്പിലെ മികച്ച താരമായിരുന്ന കുറേക് ,പോളണ്ടിലെയും ,റഷ്യയിലെയും , ഇറ്റലിയിലെയും ലീഗിൽ കളിച്ചു പരിചയമുള്ള താരമാണ് , വര്ഷങ്ങള്ക്ക് ശേഷം പോളണ്ട് ദേശീയ ടീമിന് അന്തർ ദേശീയ മത്സരങ്ങളിൽ മേല്വിലാസമുണ്ടാക്കികൊടുത്ത താരം കൂടിയാണ് ബർത്തുസ് കുറേക് എന്ന മുപ്പത്തിയൊന്നുകാരൻ , ഇപ്പോഴും തന്റെ കേളീ മികവിന് കോട്ടം തട്ടിയിട്ടില്ലെന്നു തെളിയിക്കുന്നതാണ് പുതിയ ക്ലബ്ബിലേക്കുള്ള ചുവടുമാറ്റം ,മറ്റൊരു പോളീഷ് താരമായ മൈക്കേൽ കുബിയാകും ജപ്പാന്റെ മറ്റൊരു ക്ലബ് ആയ Panasonic Panthers വേണ്ടി കളിക്കുന്നുണ്ട് .