ചാക്കോച്ചന്റെ ഓരോരോ വികൃതികൾ!!ഭാര്യയെ മുറുകെ പിടിച്ച് ചാക്കോച്ചന്റെ അഭ്യാസം.!! വത്തിക്കാനിൽ ക്രിസ്തുമസ് ആഘോഷിച്ച് കുഞ്ചാക്കോ ബോബനും കുടുംബവും…!! | Kunchacko Boban And Family Vacation Mood

മലയാള സിനിമ മേഖലക്കും സിനിമ പ്രേമികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. കോളേജ് പെൺകുട്ടികളുടെ ചോക്ലേറ്റ് ഹീറോ ആയി ഒരു കാലത്ത് തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബൻ. മലയാള സിനിമയിലേക്ക് കുഞ്ചാക്കോ കടന്ന് വന്നത് അനിയത്തി പ്രാവ് എന്ന ചിത്രത്തിൽ നായകനായി വേഷമിട്ടാണ്. പിന്നീട് നിരവധി സിനിമകളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള അവസരവും കുഞ്ചാക്കോ ബോബന് ലഭിച്ചു.

എന്നാൽ ഒരുപാട് ആരാധികമാരുടെ മനം കവർന്നത് പ്രിയ ആൻ സാമൂവൽ എന്ന പെൺകുട്ടിയാണ്. 2015 ൽ പ്രിയയും കുഞ്ചാക്കോയും വിവാഹിതർ ആയത് ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ കുഞ്ചാക്കോ തന്റെ യാത്രകളും വിശേഷങ്ങളും നിരന്തരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വയറൽ ആവുന്നത് താരം തന്റെ ഭാര്യക്കും മകനും ഒപ്പം പങ്കുവെച്ച ചിത്രങ്ങളും വിഡിയോസും ആണ്.

ക്രിസ്മസ് ദിനത്തിൽ തന്റെ ഭാര്യ പ്രിയയോടൊപ്പം ചിലവഴിക്കുന്ന മനോഹരമായ വിഡിയോ ആണ് ആരാധക ശ്രദ്ധ നേടുന്നത്. തന്റെ കുടുംബത്തോടൊപ്പം വത്തിക്കാനിൽ അവധി ആഘോഷിക്കുകയാണ് മലയാളികളുടെ സ്വന്തം ചാക്കോച്ചൻ. ഭാര്യ പ്രിയയ്ക്കും മകൻ ഇസഹാഖിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനോടകം ആരാധകർ ഏറ്റെടുത്തു. മകനോടൊപ്പം നടക്കുന്ന ചിത്രങ്ങൾക്ക് ചാക്കോച്ചൻ ക്യാപ്ഷൻ നൽകിയത് ” ഡൂയിങ് ദ വിക്ടറി ലാപ് വിത്ത്‌ ഗോഡ്സ് ഗിഫ്റ്റ് എന്നാണ്, ബൈ 2022 എന്നും താരം തന്റെ ചിത്രത്തിന് താഴെ കുറിച്ചു.

കൂടാതെ ചാക്കോച്ചൻ പ്രിയയോടൊത്ത് കിക്ക് സ്കൂട്ടറിൽ വത്തിക്കാൻ തെരുവിലൂടെ പോകുന്നതും വിഡിയോയിൽ കാണാം. വിഡിയോയുടെ കമന്റ് ബോക്സിൽ ആരാധകരുടെ രസകരമായ കമന്റുകളും കാണാം. ” പിടി വിടല്ലേ പിടി വിടല്ലേ ഇന്നിനി ഏറെ പ്രതീക്ഷകൾ ഒന്നും വേണ്ട ഞാൻ താഴെ പാറ കുളത്തിലോ ചാന പുഴയിലോ കാണും… ശിവനേ… ” എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

Rate this post