ബോക്സ്‌ ഓഫീസ് കീഴടക്കി കുമാരി ;റിലീസ് ദിനത്തിൽ തന്നെ മികച്ചപ്രതികരണവുമായി ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന കുമാരി

നമ്മുടെ മുത്തശ്ശിമാർ ഓരോരുത്തർക്കും വ്യത്യസ്തമായ പല നാടോടി കഥകളും പറഞ്ഞു തരാറുണ്ട്. അങ്ങനെയുള്ള കഥകളിൽ നിന്നും ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രമാണ് കുമാരി. കുറച്ച് സത്യവും ബാക്കി മിഥ്യയും കൊണ്ട് ചേർത്ത് എഴുതിയ കഥകൾ. ഐശ്വര്യ ലക്ഷ്മി,ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക സ്പടികം ജോർജ് തുടങ്ങി വലിയൊരു താരനിരതന്നെ കുമാരിയിൽ അണിനിരക്കുന്നു.

കാഞ്ഞിരങ്ങാടി എന്ന ഗ്രാമത്തിലെ പ്രതാപം നശിച്ച ഒരു തറവാടും എന്നാൽ അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും യാതൊരു കുറവും ഇല്ലാതെ നടക്കുന്ന കഥയെയാണ് കുമാരിയിൽ അവതരിപ്പിക്കുന്നത്.സിനിമയിൽ ഏറ്റവും കയ്യടി അർഹിക്കുന്നത് സിനിമയുടെ മേക്കിങ് തന്നെയാണ്. ചെറിയൊരു കെട്ടുകഥയെ ഇത്രത്തോളം വിഷ്വൽ എഫക്റ്റും പശ്ചാത്തല സംഗീതവും സിനിമാട്ടോഗ്രാഫിയും ഒന്നിപ്പിച്ച് ദൃശ്യ വിസ്മയം ആക്കുക എന്നത് വളരെ വലിയ കാര്യം തന്നെയാണ്. അണിയറ പ്രവർത്തകർ മുതൽ ക്യാമറ, മ്യൂസിക് സ്റ്റാൻഡ്,മേക്കപ്പ്,ആർട്ട്, വീ എഫ് എക്സ്, തുടങ്ങിയവയെല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു.

ജൈക്സ് ബിജോയാണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്.നിർമൽ സഹദേവവും സച്ചിൻ രാംദാസും ചേർന്നാണ് കഥ എഴുതിയിരിക്കുന്നത്.സംവിധാനം ചെയ്തിരിക്കുന്നതും നിർമ്മൽ സഹദേവാണ്. ജിജു ജോൺ, നിർമ്മൽ സഹദേവ്, ജെക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ് ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും, ഡാ ഫ്രഷ് ലൈയിം ബാനറിൽ ആണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

ഈ ചിത്രത്തിന്റെ റിലീസിനായി ആരാധകർ വളരെയധികം കാത്തിരിക്കുന്നതായിരുന്നു. ഓരോ പ്രേക്ഷകന്റെയും അഭിപ്രായപ്രകാരം ചിത്രം ഒന്നിനൊന്നു മികച്ചുനിൽക്കുന്നു. മലയാളത്തിൽ ഒരുങ്ങിയ കാന്താര എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മുതിർന്നവർക്ക് കാണാൻ നല്ലൊരു പടമാണെന്നും എന്നാൽ കുട്ടികൾക്ക് അത്രതന്നെ പറ്റണമെന്നില്ല എന്നും ചിത്രത്തെക്കുറിച്ച് അഭിപ്രായമുണ്ട്.