വേറെ ലെവൽ ക്യാച്ച് 😱😱വേറെ ലെവൽ പ്രതികാരം 😱മാസ്സ് ഷോയുമായി കുൽദീപ് യാദവ്

ഞായറാഴ്ച്ച വൈകീട്ട് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022 സീസണിലെ 19-ാം മത്സരത്തിൽ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 44 റൺസ് ജയം. ഡേവിഡ് വാർണർ (61), പ്രിത്വി ഷാ (51) എന്നിവരുടെ കരുത്തിൽ ഡൽഹി ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നൈറ്റ്‌ റൈഡേഴ്സ്‌ 171 റൺസിന് കൂടാരം കയറി.

ഡൽഹി ക്യാപിറ്റൽസ് ലെഗ് സ്പിന്നർ കുൽദീപ് യാദവ് തന്റെ മുൻ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പുറത്തെടുത്ത പ്രകടനം മത്സരത്തിൽ തിളങ്ങി നിന്നു. കെകെആറിനെതിരെ 4 ഓവറിൽ 35 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിന്റെ ബൗളിംഗ് സ്പെൽ ആണ് നൈറ്റ് റൈഡേഴ്‌സിന്റെ നടുവൊടിച്ചത്.കെകെആർ നിരയിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ (54) വിക്കറ്റ് വീഴ്ത്തിയാണ് കുൽദീപ് യാദവ് തന്റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

കുൽദീപ് യാദവിന്റെ പന്തിൽ അയ്യരെ ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത് സ്റ്റംപ് ചെയ്താണ് പുറത്താക്കിയത്. തുടർന്ന്, കെകെആർ ബാറ്റിംഗ് ലൈനപ്പിന്റെ വാലറ്റം സമ്പൂർണ്ണമായി കുൽദീപ് പിഴുതെറിഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ കെകെആറിന്റെ വിജയശിൽപ്പിയായ പാറ്റ് കമ്മിൻസ് (4), സുനിൽ നരയ്ൻ (4) എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയ കുൽദീപ് ഏറ്റവും ഒടുവിൽ ഉമേഷ്‌ യാദവിനെ (0) സ്വന്തം ബോളിൽ ഒരു തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. ഉമേഷ് യാദവിനെ പുറത്താക്കാൻ ഒരു മികച്ച റണ്ണിംഗ് ക്യാച്ചിലൂടെയാണ്‌ കുൽദീപ് ഉമേഷ്‌ യാദവിനെ കൈപ്പിടിയിൽ ഒതുക്കിയത്.