തീബോളുമായി അരങ്ങേറ്റകാരൻ 😱അതിർത്തി കടന്ന് ഹൂഡയുടെ സ്റ്റമ്പ് (video )
ഞായറാഴ്ച്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന രാജസ്ഥാൻ റോയൽസ് – ലഖ്നൗ സൂപ്പർ ജിയന്റ്സ് മത്സരത്തിൽ റോയൽസ് നിരയിൽ ഐപിഎല്ലിലെ അരങ്ങേറ്റക്കാരൻ കുൽദീപ് സെൻ തിളങ്ങി. മധ്യപ്രദേശിലെ രേവയിൽ നിന്നുള്ള യുവ ഫാസ്റ്റ് ബൗളർ കുൽദീപ് സെൻ, 4 ഓവറിൽ 35 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
മാത്രമല്ല, ബൗളിംഗ് ഇന്നിംഗ്സിൽ നിർണ്ണായകമായ വഴിത്തിരിവുകൾ കൊണ്ടുവന്ന്, മത്സരം റോയൽസിന്റെ പരിധിയിൽ ആക്കുന്നതിൽ യുവ പേസർ ശ്രദ്ധേയമായ പങ്ക് വഹിച്ചു.രാജസ്ഥാൻ റോയൽസ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്നൗ സൂപ്പർ ജിയന്റ്സിന്, ഇന്നിംഗ്സിലെ ആദ്യ ബോളിൽ തന്നെ നായകൻ കെഎൽ രാഹുലിനെ (0) നഷ്ടമായി. തുടർന്ന്, കൃഷ്ണപ്പ ഗൗതം (0), ജേസൺ ഹോൾഡർ (8) എന്നിവരുടെ വിക്കറ്റുകളും അതിവേഗം നഷ്ടമായതോടെ എൽഎസ്ജി 4 ഓവർ പിന്നിടുമ്പോഴേക്കും 14/3 എന്ന നിലയിലേക്ക് തകർന്നു.
തുടർന്ന്, അഞ്ചാമനായി ക്രീസിലെത്തിയ ദീപക് ഹൂഡ (25), ഓപ്പണർ ക്വിന്റൺ ഡികോക്കിനൊപ്പം (39) മികച്ച കൂട്ടുകെട്ട് പടുത്തുയർത്തും എന്ന് തോന്നിപ്പിച്ചെങ്കിലും, ടീം ടോട്ടൽ 52-ൽ നിൽക്കെ 24 പന്തിൽ 25 റൺസ് എടുത്ത് നിന്നിരുന്ന ഹൂഡയെ ക്ലീൻ ബൗൾഡ് ചെയ്ത്, കുൽദീപ് സെൻ മത്സരത്തിൽ റോയൽസിന് ബ്രേക്ക് നൽകി. ഒരു വേഗമേറിയ തകർപ്പൻ ഡെലിവറിയിലൂടെയാണ് കുൽദീപ് ഹൂഡയെ പുറത്താക്കിയത്.
Kuldeep Sen #IPL2022 pic.twitter.com/PheeZiSMJt
— Big Cric Fan (@cric_big_fan) April 10, 2022
ഏറ്റവും ഒടുവിൽ, അവസാന ഓവറിൽ എൽഎസ്ജിക്ക് ജയിക്കാൻ 15 റൺസ് വേണമെന്നിരിക്കെ, എൽഎസ്ജിയുടെ സ്റ്റാർ ഓൾറൗണ്ടർ മാർക്കസ് സ്റ്റോനിസിനെതിരെ തുടർച്ചയായി മൂന്ന് ഡോട്ട് ബോളുകൾ എറിഞ്ഞ് കുൽദീപ് സെൻ എൽഎസ്ജിയുടെ എല്ലാ വഴികളും കൊട്ടിയടച്ച് രാജസ്ഥാൻ റോയൽസിനെ ജയത്തിലേക്ക് നയിച്ചു.