സുമിത്രയെയും രോഹിത്തിനെയും തമ്മിൽ അടുപ്പിക്കാൻ പുതിയ പൂജയെത്തുന്നു;.ഇനി സുമിത്ര വെറും സുമിത്രയല്ല, സുമിത്രാ രോഹിത്ത് !!!!ശരണ്യയെ കെണിയിൽ പെടുത്തിയവർക്ക് മുൻപിൽ ഇനി ജയിലഴികളോ

പുതിയ കഥാഗതിയിലേക്ക് കടക്കുകയാണ് കുടുംബവിളക്ക് പരമ്പര. സ്ത്രീപുരുഷബന്ധത്തിന്റെ വിഭിന്നഭാവങ്ങളാണ് ഇപ്പോൾ സീരിയൽ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് വേദികയെ പൂർണമായും ഒഴിവാക്കുന്ന സിദ്ധു, തന്നെ എത്ര ചീത്ത വേണമെങ്കിലും പറഞ്ഞോട്ടെ, പക്ഷെ ഈ അവഗണന തനിക്ക് താങ്ങാനാകില്ലെന്ന് തുറന്നുപറയുന്ന വേദിക മറ്റൊരിടത്ത്. അതിനുമപ്പുറം സുമിത്രയെ ആത്മാർഥമായി പ്രണയിക്കുന്ന ഒരു മനസുമായി രോഹിത്ത്.

പ്രതിസന്ധികൾക്കിടയിലും തളരാതെ മുന്നേറുന്ന സുമിത്രയാകട്ടെ പ്രവചനങ്ങൾക്കപ്പുറം ബന്ധങ്ങളെ നിർവചിക്കുന്ന കൂട്ടത്തിലും. ഈ കഥയുടെ മുന്നോട്ടുപോക്ക് നിയന്ത്രിക്കാൻ ഇനി ഒരാൾ കൂടി വരികയാണ്. പൂജയുടെ വരവോടെ കളം മാറിമറിയും.രോഹിത്തും സുമിത്രയും തമ്മിൽ കൂടുതൽ അടുക്കും. അങ്ങനെയാകും ഇനിയുള്ള കഥാഗതികൾ. സുമിത്രയെയും രോഹിത്തിനെയും തമ്മിൽ അടുപ്പിക്കുന്നത് പൂജ തന്നെയായിരിക്കും. പരമ്പരയുടെ പുതിയ പ്രോമോ വീഡിയോയിലാണ് പൂജയുടെ വരവ് കാണിച്ചിരിക്കുന്നത്. പൂജയായി പുതിയൊരു അഭിനേത്രിയാണ് ഇനി സീരിയലിൽ അഭിനയിക്കുക. അതേ സമയം ചക്കിന് വെച്ച് ഒടുവിൽ കൊക്കിന് കൊണ്ടത് പോലെ ശരണ്യക്ക് ഈ പണി വരുത്തിയവർ ഇനി കെണിയിൽ കുടുങ്ങാൻ പോവുകയാണ്.

അഴികളാണ് ഇനി അവർക്കായി കാത്തിരിക്കുന്നത്. സഞ്ജനയെ അപകടപ്പെടുത്താൻ നോക്കി ഒടുവിൽ ശരണ്യക്ക് ദുർവിധി സമ്മാനിച്ച വേദികയും സരസ്വതി അമ്മയും ഇനി കുറച്ച് അനുഭവിക്കുക തന്നെ ചെയ്യും. പ്രേക്ഷകർക്ക് അല്പം ട്വിസ്റ്റുകൾ നൽകിക്കൊണ്ടാണ് പരമ്പരയുടെ ഓരോ എപ്പിസോഡും എത്തുന്നത്.

മീര വാസുദേവ് നായികാകഥാപാത്രമായി എത്തുന്ന പരമ്പര റേറ്റിങ്ങിൽ മുൻപന്തിയിലാണ്. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. ശരണ്യ ആനന്ദ് വേദിക എന്ന നെഗറ്റീവ് റോളിൽ എത്തുമ്പോൾ സിദ്ധുവായി കെ കെ മേനോനും രോഹിത്തായി ഡോക്ടർ ഷാജുവും അഭിനയിക്കുന്നു. കുടുംബബന്ധങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് സീരിയൽ കാഴ്ചവെക്കുന്നത്.