രോഹിത്ര വിവാഹം പ്രതിസന്ധിയിൽ… വിവാഹക്കാര്യത്തിൽ പ്രതിഷേധവുമായി അനിരുദ്ധ്….അനി വീണ്ടും വില്ലൻ… അമ്മയ്ക്ക് വേണ്ടി തല്ല് വാങ്ങി പ്രതീഷ്…!!!

ആരും പറയാത്ത കഥാവഴികളിലൂടെയാണ് കുടുബവിളക്ക് പരമ്പരയുടെ ജൈത്രയാത്ര. അച്ഛനെ മാറ്റിനിർത്തി അമ്മ മറ്റൊരാളെ വിവാഹം ചെയ്യുന്നത് ഈ മൂന്നു മക്കൾ അംഗീകരിക്കണമോ വേണ്ടയോ? ഇത് പ്രേക്ഷകർ കൂടി തീരുമാനിക്കേണ്ട വിഷയമാണ്. എന്നാൽ ഇവിടെയിതാ അനിരുദ്ധ് തൻറെ നിലപാട് തുറന്നുപറഞ്ഞുകഴിഞ്ഞു. അമ്മ രോഹിത്തിനെ വിവാഹം ചെയ്യുന്നത് തനിക്ക് താൽപര്യമില്ലാത്ത വിഷയമാണ്. ഒരു കൂട്ടം പ്രേക്ഷകർ അനിയുടെ ഈ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു.

എന്നാൽ മറുപക്ഷം ആവശ്യപ്പെടുന്നത് രോഹിത്ര വിവാഹം ഉടൻ തന്നെ നടക്കണമെന്നാണ്. എങ്കിൽ മാത്രമേ ഒരു ഭാര്യയോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതെല്ലാം ചെയ്ത സിദ്ധുവിന് തന്റെ തെറ്റുകൾ മനസ്സിലാക്കാൻ ഇനിയെങ്കിലും കഴിയൂ… ഭാര്യ എന്നത് വെറും ഒരു വസ്തു മാത്രമാണ് എന്ന് കരുതി അവളെ ഒരു കലം പോലെ തല്ലിയുടച്ച് ഒടുവിൽ വലിച്ചെറിഞ്ഞിട്ട് നഷ്ടബോധം വരുമ്പോൾ തിരിച്ചെടുക്കാൻ ഇത് വെറുമൊരു പാത്രക്കഷണം മാത്രമല്ല എന്ന് സിദ്ധുവിനെ പോലെയുള്ള ഭർത്താക്കന്മാർ തിരിച്ചറിയേണ്ടത് സമൂഹത്തിൻറെ കൂടി ആവശ്യമാണെന്ന് പ്രേക്ഷകർ പറഞ്ഞുവെക്കുന്നു.

ശ്രീനിലയത്തിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാവുന്നു. അനി വീണ്ടും വില്ലൻ വേഷമണിയുന്നു അനിയും പ്രതീഷും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും സംഭവിക്കുകയാണ്. സുമിത്രയ്ക്കും സിദ്ധുവിനും വേണ്ടി ഇനി മക്കളും രണ്ട് ചേരിയായി തിരിയുകയാണ്. ഇവിടെയാണ് ഈ കുരുക്ഷേത്ര ഭൂമിയുടെ നിർണായകമായ വഴിത്തിരിവ്. പെട്ടുപോകുന്നത് സുമിത്രയാണ്.

ഒരുഭാഗത്ത് രോഹിത്.. മറുഭാഗത്ത് സിദ്ധു… മുമ്പിൽ തന്റെ മൂന്ന് മക്കളും…അവരാകട്ടെ വിഭിന്ന അഭിപ്രായങ്ങളുമായി സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ഇനി സുമിത്രയുടെ ഊഴമാണ്. തീരുമാനം അറിയിക്കാനുള്ള സമയം. പ്രേക്ഷകരും കാത്തിരിപ്പിലാണ്… സുമിത്ര എടുക്കുന്ന തീരുമാനം, അത് ആർക്ക് അനുകൂലമായതാകും? അടുത്ത ആഴ്ച്ച കുടുംബവിളക്കിന്റെ നിർണ്ണായകമായ രംഗങ്ങളാകും പ്രേക്ഷകർക്ക് മുൻപിലെത്തുക.