രണ്ടും കൽപ്പിച്ച് വേദിക😮പ്രതിസന്ധിയിലായി സിദ്ധാർത്ഥൻ; ആകാംക്ഷ നിറച്ച് പ്രിയ പരമ്പര കുടുംബവിളക്ക്

പ്രേക്ഷകഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്. വളരെയധികം ആരാധകർ ഈ പരമ്പരയുടെ അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കാറുണ്ട്. ഓരോ ദിവസവും ആകാംക്ഷ നിറഞ്ഞ സന്ദർഭങ്ങളാണ് കഥയിൽ ഉള്ളത്. കഴിഞ്ഞ വർഷങ്ങളായി ടി ആർ പി റേറ്റിംഗിൽ പരമ്പര മുന്നിൽ തന്നെയാണ്. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് മീരാ വാസുദേവ് ആണ്. സുമിത്ര എന്ന കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്. കൃഷ്ണകുമാർ മേനോൻ ആണ് സിദ്ധാർത്ഥ് എന്ന നായക കഥാപാത്രമായി എത്തുന്നത്. എഫ് ജെ തരകൻ,ദേവി മേനോൻ,ശരണ്യ ആനന്ദ്, ആനന്ദ് നാരായണൻ, അശ്വതി,നോബിൻ ജോണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിദ്ധാർത്തും സുമിത്രയും വിവാഹശേഷം 25 വർഷം ഒന്നിച്ചു ജീവിക്കുകയും തുടർന്ന് വിവാഹബന്ധം വേർ പിരിയുകയും ചെയ്യുന്നു. വേദിക കഥാപാത്രമാണ് ഇരുവരുടെയും ബന്ധം പിരിയാനുള്ള കാരണമായിത്തീരുന്നത്. ശരണ്യ ആനന്ദാണ് വേദികയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിവാഹശേഷം സുമിത്രയുടെ കഴിവുകൾ പുറത്തുവരികയും വളർന്ന വലിയൊരു ബിസിനസുകാരിയായി മാറുകയും ചെയ്യുന്നു. വേദികയ്ക്ക് സുമിത്രയോടും കുടുംബത്തോടും വളരെ ദേഷ്യമാണ്. എങ്ങനെയെങ്കിലും സുമിത്രയെ ഇല്ലാതാക്കണമെന്ന ചിന്തയാണ് വേദിക്ക്. വിവാഹശേഷം സിദ്ധാർത്ഥം വേദികയും തമ്മിലുള്ള ദാമ്പത്യബന്ധം അത്രതന്നെ സുഖകരമല്ല. സുമിത്രയുടെ വളർച്ചയും വേദികയുടെ സ്വഭാവവും സിദ്ധാർത്ഥനെ വല്ലാതെ അസ്വസ്ഥനാക്കുന്നു.

വേദികയെക്കാൾ എന്തുകൊണ്ടും നല്ലത് സുമിത്ര തന്നെയാണ് എന്ന ചിന്തയിലേക്ക് എത്തുകയാണ് സിദ്ധാർത്ഥൻ. സുമിത്ര തന്നെ ഒരിക്കലും വിഷമിപ്പിച്ചിട്ടില്ല എന്നും ഒരു കുടുംബിനി എങ്ങനെ ആയിരിക്കണം എന്നും സുമിത്രയാണ് ഉത്തമ ഉദാഹരണം എന്ന് സിദ്ധാർത്ഥൻ മനസ്സിലാക്കുന്നു. വേദികളുടെ ഈ സ്വഭാവം മാറ്റിയില്ലെങ്കിൽ തുടർന്നു പോകാൻ സാധിക്കില്ല എന്നും സിദ്ധാർത്ഥ് കരുതുന്നുണ്ട്. പരമ്പരയിലെ അടുത്ത എപ്പിസോഡിൽ വേദികളിൽ നിന്നും കുറച്ച് സമാധാനം ലഭിക്കാൻ വേണ്ടി സ്വന്തം വീട്ടിൽ വന്നിരിക്കുന്ന സിദ്ധാർത്ഥനെയാണ് കാണാൻ സാധിക്കുന്നത്. സുമിത്ര വരുന്നതിനു മുൻപ് ഇവിടെ നിന്നും പോകും എന്ന് സിദ്ധാർത്ഥന്റെ അമ്മ സരസ്വതി സിദ്ധാർത്ഥത്തിനോട് പറയുന്നു.

താൻ ഇവിടെ താമസിക്കാൻ വന്നതല്ലെന്നും വേദികയോടുള്ള വഴക്ക് ഒഴിവാക്കാൻ വന്നതാണെന്നും എന്തൊക്കെ പറഞ്ഞാലും കുറച്ചു കഴിഞ്ഞിട്ട് മാത്രമേ വീട്ടിലേക്ക് പോകുമെന്നും, ഇനിമുതൽ കൂടുതൽ സമയം ഇവിടെ ചിലവഴിക്കാൻ കരുതി എന്നും സിദ്ധാർത്ഥൻ പറയുന്നു. വീട്ടിലെത്തുന്ന സിദ്ധാർത്ഥനോട് വേദിക പറയുന്നു എന്റെ ജീവിതവും സുമിത്രയുടെ ജീവിതവും നിങ്ങൾ ഒരുമിച്ചാണ് ഇല്ലാതാക്കിയത്. ഇതിനു മറുപടി എന്നോണം സിദ്ധാർത്ഥൻ പറയുന്നുണ്ട് ഈ വിഴിപ്പലക്കൽ കേൾക്കാൻ വയ്യാഞ്ഞിട്ടാണ് ഇവിടെ വരാതെ നേരെ ഓഫീസിൽ നിന്നും ശ്രീ നിലയത്തിലേക്ക് പോയതെന്നും അവിടെയാകുമ്പോൾ ഇതുപോലെ വഴക്കിടാനും വിഴുപ്പലക്കാനും ആരുമില്ലല്ലോ എന്നും. നിങ്ങൾ ഇനിയും ഇത് തുടർന്നാൽ അത് തടയാൻ എനിക്കറിയാം.ഈ പരിപാടി ഇവിടെ നടക്കില്ല.ഇത് അവസാനിപ്പിക്കാൻ ഞാൻ അവസാനിക്കണം. എന്നും സിദ്ധാർത്ഥനോട് വേദിക കർക്കശമായി പറയുന്നു. അടുത്ത നാളുകളിൽ ശ്രീനിലയത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.