ഓർമ്മകൾ അയവിറക്കി സിദ്ധു…എനിയ എല്ലാം ഓർമ്മകൾ മാത്രം…വേദിക അത് പറഞ്ഞുകഴിഞ്ഞു…എന്തോ പോയ അണ്ണാനെപ്പോലെ ഇനി സിദ്ധുവിന്റെ ജീവിതം… ശ്രീനിലയത്തിൽ ഇനി കല്യാണമേളം…!!!

കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും.. അയ്യോ കാക്കച്ചി കൊത്തി പോകും…സുമിത്രയുടെയൊപ്പമെടുത്ത തന്റെ പഴയ ഫാമിലി ആൽബം ഫോട്ടോകൾ നോക്കി സങ്കടപ്പെട്ടിരിക്കുന്ന സിദ്ധാർത്ഥിനെ വേദിക നന്നായി കളിയാക്കിയിരിക്കുകയാണ് ഇത്തവണ. മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിൽ പ്രേക്ഷകരെല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുമിത്രാ രോഹിത് വിവാഹത്തിന് ഒരുക്കങ്ങൾ വളരെ തകൃതിയായി നടക്കുമ്പോൾ സുമിത്രയെ രോഹിത്തിന് വിട്ടുനൽകാനാകാതെ ഏറെ മനോവിഷമത്തിൽ കഴിയുകയാണ് സിദ്ധാർത്ഥ്.

വിവാഹം മുടക്കാൻ തന്നാലാകുന്ന പല വഴികളും നോക്കിയെങ്കിലും എല്ലാത്തിലും പരാജയം മാത്രമായിരുന്നു സിദ്ധാർത്ഥ്ന് തിരിച്ചുകിട്ടിയത്. വേദികയെ തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ വേദികയുടെ മകനെ കൂടെ കൂട്ടി സിദ്ധാർത്ഥ് പുതിയ കളി കളിക്കുമ്പോൾ അതിനും ഒരു തിരിച്ചടിയായി സമ്പത്ത് വന്ന് തന്റെ മകനെയും കൂട്ടി തിരികെ പോകുന്നുണ്ട്. കുഞ്ഞുമായി വേദികയെ കൂടുതൽ അടുപ്പിക്കാനും വേദിക വീണ്ടും സമ്പത്തിനോടും നീരവിനോടുമൊപ്പം പോയി നല്ല ജീവിതം നയിക്കാൻ വേണ്ടിയുമാണ് സിദ്ധാർത്ഥ് ശ്രമിച്ചത്.

വിവാഹവസ്ത്രങ്ങളെല്ലാം എടുത്തുകഴിഞ്ഞു.. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറായിക്കഴിഞ്ഞു… ഇനി സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം കാണാൻ വേണ്ടിയാണ് ശ്രീനിലയം വീടും പ്രേക്ഷകരും കാത്തിരിക്കുന്നത്…. മലയാളം ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒരു എടാണ് ഈ വിവാഹം. സിദ്ധു എന്ന നീചമനസിനുടമയായ ഒരാളെ സുമിത്ര തള്ളിപ്പറയുമ്പോൾ.

രോഹിത്തിനെ വിവാഹം കഴിച്ച് പെൺശക്തി തെളിയിക്കുമ്പോൾ, ഇനി കാലം കണക്ക് പറയും…ഇത് സ്ത്രീയുടെ വിജയമാണ്…ആരാലും ഉപയോഗിക്കപ്പെടാനല്ല സ്ത്രീ, ആരാലും ശകാരിക്കപ്പെടാനല്ല സ്ത്രീയുടെ ജീവിതം…അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വന്ന സ്ത്രീയാണ് സുമിത്ര. പ്രേക്ഷകർ ആഗ്രഹിച്ച ജീവിതം സ്വന്തമാക്കുകയാണ് ഇപ്പോൾ സുമിത്ര. നടി മീര വാസുദേവന്റെ അഭിനയമികവിൽ തിളങ്ങിനിൽക്കുകയാണ് സുമിത്ര എന്ന കഥാപാത്രം.

Rate this post