സിദ്ധാർത്ഥിന് സ്വന്തം അച്ഛന്റെ കൈയിൽ നിന്നും മുട്ടൻ പണി..!! സുമിത്രയേ താളലർത്താൻ നോക്കിയ സരസ്വതിയമ്മക്ക് ഇത് വമ്പൻ തിരിച്ചടി..!! അവസാനം ശിവദാസ് മേനോൻ ആ സത്യം വെളിപ്പെടുത്തുന്നു..!!kudumbavilaku promo april 11 malayalam

kudumbavilaku promo april 11 malayalam:സോഷ്യൽ മീഡിയയിലെ സൂപ്പർ താരമായി നമ്മുടെ സ്വന്തം സുമിത്ര. അതെ, ഇന്ന് സോഷ്യൽ മീഡിയ ആരാധിക്കുന്ന അവരുടെ പ്രിയപ്പെട്ട വൈറൽ താരമാണ് കുടുംബവിളക്കിലെ സുമിത്ര. ഒരു പിഞ്ചുകുഞ്ഞിനെ തോളിലേന്തി സുമിത്ര പാടിയ പാട്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മലയാളം ടെലിവിഷൻ സ്ക്രീനിൽ വിപ്ലവം സൃഷ്ടിച്ച പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര സിദ്ധാർത്ഥ് പിന്നീട് സുമിത്ര രോഹിത് ആവുന്ന കാഴ്ച ഒരുപക്ഷേ മലയാളികൾ എത്രത്തോളം അംഗീകരിക്കുമെന്നത് സോഷ്യൽ മീഡിയ പോലും ചർച്ച ചെയ്തിരുന്നു. കാരണം ഇതുവരെയുള്ള ടെലിവിഷൻ പരമ്പരകളുടെ ചരിത്രത്തിൽ ഒന്നും തന്നെ ഇങ്ങനെ ഒരു ഏട് ഉണ്ടായിട്ടില്ല. സുമിത്രയും രോഹിതും തമ്മിലുള്ള വിവാഹം നടക്കുമോ? അത് നടന്നാൽ ശരിയാകുമോ? അതിനെ എങ്ങനെയാവും നമ്മുടെ കേരളസമൂഹം നോക്കിക്കാണുക? ഇത്തരത്തിലുള്ള ചോദ്യങ്ങൾ പലകുറി സോഷ്യൽ മീഡിയയിൽ ആഞ്ഞടിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവുമൊടുവിൽ സധൈര്യം സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നടത്തുകയായിരുന്നു കുടുംബവിളക്കിന്റെ അണിയറപ്രവർത്തകർ.kudumbavilaku promo april 11
ഒടുവിൽ ആ ശ്രമം വിജയം കണ്ടു. ഇപ്പോൾ സുമിത്രയും രോഹിതുമാണ് മലയാളം ടെലിവിഷൻ സ്ക്രീനിലെ മിന്നും താരങ്ങൾ. അതിനിടയിലാണ് സുമിത്രയുടെ പാട്ട് വൈറലാകുന്നത്. ഏതൊരു ഭാര്യക്കും ഏറ്റവും വലിയ പിന്തുണയും ഊർജ്ജവും അവളുടെ ഭർത്താവ് തന്നെയാണ്. ഇവിടെയും സുമിത്രയുടെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ രോഹിത് കട്ടക്ക് കൂടെ നിൽക്കുകയാണ്. ശ്രീനിലയത്തിലും ഇതുതന്നെയാണ് വർത്തമാനം. സുമിത്രയുടെ പാട്ട് വൈറലായതോടെ എല്ലാവരും ആ ആഘോഷത്തിലും ആരവത്തിലുമാണ്. എന്നാൽ ഇതൊന്നും കണ്ടിട്ട് ഒട്ടും സഹിക്കാത്ത ഒരാൾ കൂടിയുണ്ട് ശ്രീനിലയത്തിൽ. നമ്മുടെ സ്വന്തം സരസ്വതി അമ്മ. ശരണ്യയെ കണ്ടിട്ട് തിരിച്ചുവരുന്ന വഴിയിൽ താൻ ഓട്ടോറിക്ഷയിൽ കയറിയപ്പോൾ ആ ഡ്രൈവർ സുമിത്രയുടെ പാട്ട് കണ്ടുകൊണ്ടിരിക്കുകയായിരുന്നു അത്രേ. എന്നാൽ ആ ഡ്രൈവർ പറഞ്ഞ വാക്കുകൾ കേട്ടാൽ തനിക്ക് അറക്കുന്നുവെന്നാണ് സരസ്വതി അമ്മയുടെ കമൻറ്. സുമിത്രയെ മോശപ്പെട്ട രീതിയിൽ കുറ്റപ്പെടുത്തി സംസാരിക്കാനുള്ള ഒരവസരവും പാഴാക്കാത്ത സരസ്വതി അമ്മയ്ക്ക് ഏറ്റവുമൊടുവിൽ വീണുകിട്ടിയ ഒന്നാണ് ഇത്.kudumbavilaku promo april 11 malayalam
Rate this post