ഇപ്പോൾ കുഞ്ഞ് വേണ്ടെന്ന് വെച്ചതാണോ അതോ ഇവൾക്ക് എന്തെക്കിലും കുഴപ്പം ഉണ്ടോ..!! അനുരീതിനെയും ഭാര്യയെയും കുത്തി നോവിച്ച് സരസ്വതി..!! രോഹിതിനുള്ള വലവിരിച്ച് സിദ്ധാർഥ്..!! അവനവൻ വിരിച്ച വലയിൽ സിദ്ധാർഥ് തന്നെ വീഴുമോ എന്ന് പ്രേക്ഷകർ..!! | kudumbavilakku today latest episode promo march 10 malayalam

kudumbavilakku today latest episode promo march 10 malayalam : ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു പരമ്പരയാണ് കുടുംബവിളക്ക്. നാടകീയമായ മുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ കുടുംബവിളക്ക് ഓരോ ദിവസവും മുന്നോട്ടുപോകുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം. അത് കഴിഞ്ഞ എപ്പിസോഡുകളിൽ മംഗളകരമായ് പൂർത്തിയാക്കിയതിന്റെ സന്തോഷവും ആരാധകർ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.

സിദ്ധാർത്ഥ് വേദികയെ വിവാഹം ചെയ്തത് മുതൽ തന്നെ സുമിത്രയുടെ രണ്ടാം വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു സീരിയൽ ആരാധകർ. തനിക്ക് രോഹിത്തിനെ ഒരു ഭർത്താവായി കാണാൻ കഴിയില്ല എന്ന് സുമിത്ര പറഞ്ഞപ്പോൾ പ്രേക്ഷകർ തകർന്നുപോയി. രോഹിത്തിനെപ്പോലെ തന്നെ കുടുംബവിളക്കിന്റെ പ്രേക്ഷകരുടെ മനസ്സിലും ആഘാതം സൃഷ്ടിച്ച ഒന്നായിരുന്നു ആ സംഭവം. ഇപ്പോൾ രോഹിത്തിനെ ഇല്ലാതാക്കാനുള്ള പ്ലാനുകളുമായ് മുന്നോട്ടുവരികയാണ് സിദ്ധു. രോഹിത്തിനെ കൊ ല്ലാൻ തന്നെയാണ് സിദ്ധുവിന്റെ പ്ലാൻ.

kudumbavilakku today latest episode promo march 10 malayalam

ഇനി എന്ത് വിലയും കൊടുത്ത് അത് ചെയ്തേ പറ്റൂ എന്നാണ് സിദ്ധുവിന്റെ നിലപാട്. വേദികയുമായുള്ള ബന്ധം വേർപെടുത്താനുള്ള ഉറച്ച തീരുമാനത്തിൽ തന്നെയായിരുന്നു സിദ്ധു. അങ്ങനെയൊരു കാര്യത്തിൽ ഇപ്പോൾ പ്രേക്ഷകർക്ക് വലിയ താല്പര്യമില്ല. ഇത്രയും നാൾ സിദ്ധു സുമിത്രയെ വീണ്ടും വിവാഹം കഴിക്കുമോ എന്ന ആശങ്കയായിരുന്നു വേദികയെ പിടികൂടിയിരുന്നത്. എന്നാൽ രോഹിത്തുമായുള്ള വിവാഹശേഷം വേദിക അല്പം സമാധാനപ്പെട്ടെങ്കിലും സിദ്ധുവിൻ്റെ വഴികൾ എല്ലാവരെയും പേടിപ്പിക്കുന്നുമുണ്ട്.

നടി ചിത്ര ഷേണായ് നിർമ്മിക്കുന്ന സീരിയലാണ് കുടുംബവിളക്ക്. മീര വാസുദേവൻ നായികയായ് എത്തുന്നു. തന്മാത്ര എന്ന ഹിറ്റ് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച നായിക പിന്നീട് തിരികെ വന്നത് കുടുംബവിളക്കിലൂടെ ആയിരുന്നു. ശരണ്യ ആനന്ദ്, കെ കെ മേനോൻ, ഡോക്ടർ ഷാജു എന്നിവരാണ് കുടുംബവിളക്കിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Rate this post