സുമിത്രയെചേർത്ത് പിടിച്ച് രോഹിത്..!! സുമിത്രാസിന്റെ തകർച്ചയുടെ കാരണം മനസിലാക്കതെ സുമിത്ര…!! സുമിത്ര രോഹിത് ദാമ്പത്യം തകർക്കാൻ സിദ്ധുവിൻ സാധിക്കുമോ..!! അപ്രതീക്ഷിത കഥാ മുഹൂർത്തങ്ങളുമായി പരമ്പര കുടുംബവിളക്ക്..!! | kudumbavilakku today episode march 3 malayalam

kudumbavilakku today episode march 3 malayalam : കുടുംബ പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്ന ഒരു പിടി മലയാള പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയുടെ തുടക്കത്തിൽ നിരവധി വിവാദങ്ങൾ ഈ പരമ്പരയെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നു. എന്നാൽ ആ സ്ഥാനത്തുനിന്നും നല്ല ഒരു കുതിപ്പാണ് കുടുംബവിളക്ക് ഉണ്ടാക്കിയിട്ടുള്ളത്. ഇന്ന് കേരളത്തിൽ നിരവധി ആരാധകരാണ് കുടുംബവിളക്ക് പരമ്പരയ്ക്കുള്ളത്. പരമ്പരയിലേക്ക് കേന്ദ്ര കഥാപാത്രമായ സുമിത്രയ്ക്ക് ആണ് ആരാധകർ ഏറെയും. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരാ വാസുദേവ് ആണ്.

സിദ്ധാർത്ഥ് എന്ന കഥാപാത്രമാണ് താരത്തിന്റെ ഭർത്താവായി എത്തുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേർപിരിയുന്നതും പുതിയ ജീവിതത്തിലേക്ക് ഇരുവരും കടക്കുന്നതും ആയിരുന്നു ഇതുവരെയുള്ള കഥാ മുഹൂർത്തങ്ങൾ. സുമിത്രയെ സിദ്ധാർത്ഥ് ഉപേക്ഷിച്ചതിനു ശേഷം സുമിത്രാസെന്ന ഒരു ബോട്ടിക്ക് സുമിത്ര തുടങ്ങുന്നു. അതിനുശേഷം സുമിത്രയുടെ ജീവിതത്തിൽ ഉണ്ടായത് വലിയ മാറ്റമാണ്. ഉയരത്തിലേക്കുള്ള ചുവടുവെപ്പാണ് സുമിത്ര നടത്തിയത്. ഇത് കണ്ട് സിദ്ധാർത്ഥന് സഹിക്കാൻ പറ്റിയില്ല. കൂടാതെ ഇപ്പോൾ രോഹിത്തുമായി സുമിത്ര വിവാഹം കഴിച്ചപ്പോൾ സിദ്ധാർത്ഥന് എന്തെല്ലാമോ നഷ്ടപ്പെട്ട ഒരു വ്യക്തിയെ പോലെയാണ് പെരുമാറുന്നത്.

kudumbavilakku today episode march 3 malayalam

സിദ്ധാർത്ഥ് വേദിക ബന്ധം അത്ര സുഖകരമായി അല്ല മുന്നോട്ട് പോകുന്നത്. ഇതുതന്നെയാണ് സുമിത്രയോട് വീണ്ടും സിദ്ധാർത്ഥന് സ്നേഹം തോന്നാനുള്ള കാരണം. സ്നേഹം മാത്രമല്ല ഒരുതരം അസൂയയും സിദ്ധാർത്ഥന് സുമിത്രയോട് തോന്നിത്തുടങ്ങി എന്ന് വേണം പറയാൻ. ഇപ്പോഴിതാ സുമിത്രയെ തകർക്കാനുള്ള പുത്തൻ അടവുമായി എത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്. സുമിത്രാസിനെതിരെയുള്ള കരുനീക്കങ്ങളാണ് സിദ്ധാർത്ഥ് നടത്തിക്കൊണ്ടിരിക്കുന്നത്. സുമിത്രയെയും രോഹിത്തിനെയും തളർത്തുക എന്ന ലക്ഷ്യത്തോടെ സിദ്ധാർത്ഥ് ചെയ്യുന്ന ഓരോ കാര്യങ്ങളും രോഹിത്തിനെയും സുമിത്രയും കൂടുതൽ അടുപ്പിക്കുന്നു.

ഇത് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടപ്പെടുന്നു എന്ന് ഉറപ്പ്. സുമിത്രയെയും രോഹിത്തിനെയും ചേർത്ത് ആരാധകർ ഇപ്പോൾ രോഹിത്ര എന്ന പേരിലാണ് വിളിക്കുന്നത്. സുമിത്രാസിന്റെ ഈ തകർച്ച സുമിത്രയ്ക്ക് സഹിക്കാൻ പറ്റുന്നില്ല. എന്നാൽ സുമിത്രയെ ചേർത്ത് നിർത്തി നീയേത് ഗർത്തത്തിലേക്ക് താന്നു പോയാലും നിന്നെ പിടിച്ചു കയറ്റാൻ എന്റെ കൈകൾ ഉണ്ടാകും എന്ന് രോഹിത് പറയുന്നു. രോഹിത് എന്ന കഥാപാത്രത്തെ പരമ്പരയിൽ അവതരിപ്പിക്കുന്നത് ഡോക്ടർ ഷാജുവാണ്. സുമിത്രയും രോഹിത്തും തമ്മിലുള്ള ഈ ബന്ധം ഇനിയും കൂടുതൽ ദൃഢകകരമാകുമോ എന്നാണ് പ്രേക്ഷകർ ചിന്തിക്കുന്നത്. അതേസമയം സിദ്ധാർത്ഥിനുള്ള തിരിച്ചടികൾ കിട്ടണം എന്നും ആരാധകർ ആഗ്രഹിക്കുന്നു.പരമ്പരയിലെ അടുത്ത മുഹൂർത്തങ്ങൾ എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന് അറിയാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Rate this post