സിദ്ധുവും വേദികയും ഒപ്പിച്ച പണി കണ്ടോ 😱😱സുചിത്രയെ ചതിച്ചതാണ് അല്ലേ!!!ആരാധകരുടെ മറുപടികൾ ഇങ്ങനെ

നിലവിൽ മലയാളികളായ കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കുടുംബവിളക്ക്. ഒരു വീട്ടമ്മയുടെ ജീവിതമാണ് പരമ്പരയിൽ ഉടനീളം പ്രമേയമാക്കിയിരിക്കുന്നത്. ജീവിതവഴിയിലെ പ്രതിസന്ധികളിൽ തളരാതെ മുന്നിടുകയായിരുന്നു സുമിത്ര.

അതേസമയം ഭർത്താവ് സിദ്ധാർത്തിന് ഓഫിസിലെ സഹപ്രവർത്തക വേദികയോട് തോന്നിയ സ്നേഹവും അടുപ്പവും പിന്നീട് സുമിതയെ ഉപേക്ഷിച്ച് വേദികയെ വിവാഹം ചെയ്യുന്നതിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിച്ചത്.അവിടെയും തളരാതെ തന്റെ മക്കൾക്ക് വേണ്ടി ജീവിച്ചുകാണിക്കുകയായിരുന്നു സുമിത്ര എന്ന വീട്ടമ്മ. നടി മീര വാസുദേവാണ് സുമിത്ര എന്ന റോളിൽ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സിദ്ധാർഥ് എന്ന കഥാപാത്രമായി നടൻ കെ കെ മേനോൻ എത്തുമ്പോൾ വേദിക എന്ന നെഗറ്റീവ് റോളിൽ അഭിനയിച്ചുതകർക്കുന്നത് നർത്തകിയും അഭിനേത്രിയുമായ ശരണ്യ ആനന്ദ് ആണ്.

Kudumbavilakku Fame Sharanya Anand K K Menon Reelsകെ കെ മേനോൻ അവതരിപ്പിക്കുന്ന സിദ്ധാർഥ് പരമ്പരയിൽ നെഗറ്റീവ് ഔട്ട്ലുക്കും പോസിറ്റീവ് ടച്ചും ഒരേപോലെയുള്ള ഒരു കഥാപാത്രമാണ്. ഓൺ സ്‌ക്രീനിൽ ഇപ്പോൾ സിദ്ധുവും വേദികയും അടിപിടി ആണെങ്കിലും ഓഫ് സ്‌ക്രീനിൽ ഇവർ നല്ല സുഹൃത്തുക്കളാണ്.ഇവരെ ഒരുമിച്ച് ഏതെങ്കിലും ഒരു വേദിയിൽ കാണണമെന്ന് പ്രേക്ഷകർ പലകുറി ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ ഏവരുടെയും പരാതികൾ തീർത്തുകൊണ്ട് ഇരുവരും ഒരുമിച്ച് ഒരു ഇൻസ്റ്റാഗ്രാം റീൽ വീഡിയോ ചെയ്തിരിക്കുകയാണ്.

വീഡിയോയിൽ ഇവർ തമ്മിലുള്ള ഐക്യവും ചേർച്ചയും കണ്ട് പ്രേക്ഷകർ ചോദിക്കുന്നത് കുടുംബവിളക്കിലും നിങ്ങൾക്ക് ഇങ്ങനെ തന്നെ അങ്ങോട് മുന്നോട്ടുപോയാൽ പോരേ എന്നാണ്. എന്തായാലും കുടുംബവിളക്കിൽ ഇപ്പോൾ സിദ്ധുവും വേദികയും തമ്മിൽ ഒരു തരത്തിലും ചേരുന്നില്ല. പെട്ടുപോയ അവസ്ഥയിലാണ് സിദ്ധു. അപ്പോൾ പിന്നെ റിയൽ ലൈഫിലെങ്കിലും ശരണ്യക്കൊപ്പം കെ കെ അടിച്ചുപൊളിക്ക് എന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഇരുവരും ഒന്നിച്ച റീൽ വീഡിയോക്ക് താഴെ ഒത്തിരി രസകരമായ കമ്മന്റുകളും ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

Rate this post