മേനോൻ അടിതെറ്റിവീഴുന്നു…സഞ്ജനയെ ശ്രീനിലയത്തിലേക്ക് കൊണ്ടുവരാൻ പ്രതീഷ്…സുപ്രധാന നിമിഷങ്ങളുമായി ശ്രീനിലയം..!!

കലൂഷിതമാണ് ശ്രീനിലയം… ചുറ്റും പ്രശ്നങ്ങൾ മാത്രം. കുടുംബപ്രക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഒരു വീട്ടമ്മയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിത പ്രതിസന്ധികളും അവയ്ക്ക് മുൻപിൽ തളരാതെ പോരാടാൻ ആ സ്ത്രീ സ്വയം ഏറ്റെടുക്കുന്ന ആത്മവിശ്വാസത്തിന്റെ കനലുമാണ് കുടുംബവിളക്ക് മുന്നോട്ടുവെക്കുന്നത്. നടി മീര വാസുദേവിന്റെ മികവാർന്ന അഭിനയമാണ് പരമ്പരയുടെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ്. ഇപ്പോഴിതാ ശ്രീനിലയത്തിലെ അച്ഛൻ അടിതെറ്റി വീണിരിക്കുകയാണ്.

രോഹിത്തിനെ, അത്യാവശ്യമായി എന്തോ പറയാനുണ്ട് എന്ന് പറഞ്ഞാണ് മേനോൻ ശ്രീനിലയത്തിലേക്ക് വിളിച്ചുവരുത്തുന്നത്. എന്നാൽ കഥ കൈവിട്ടുപോവുകയാണ്. അപ്രതീക്ഷിതമായത്, അത് സംഭവിക്കുക തന്നെ ചെയ്യുന്നു. അതേ സമയം സഞ്ജന പെട്ടിരിക്കുകയാണ്. സുശീലയുടെ കുതന്ത്രങ്ങളിൽ വീണുടയുകയാണ് സഞ്ജനയുടെ ഗർഭകാലം. ഇത് കണ്ടിട്ട് തന്നെയാണ് സഞ്ജനയെ ശ്രീനിലയത്തിലേക്ക് കൊണ്ടുപോകാൻ പ്രതീഷ് ഏറെ നിർബന്ധം പിടിക്കുന്നത്. എന്നാൽ അവിടെയും സുശീലയുടെ പുതിയ കളികൾ വിജയം കണ്ടേക്കും.

എല്ലാ പണികളും കാത്തുവെച്ചാണ് സുശീലയുടെ പദ്ധതികൾ മുന്നോട്ടുപോവുന്നത്. നടി ദേവി ചന്ദനയാണ് സുശീല എന്ന നെഗറ്റീവ് റോളിൽ മിന്നും പ്രകടനം കാഴ്ച്ചവെക്കുന്നത്. എഫ് ജെ തരകൻ, കെ കെ മേനോൻ, ശരണ്യ ആനന്ദ്, ശ്രീലക്ഷ്മി, രേഷ്മ, ആനന്ദ് നാരായൺ, നൂബിൻ ജോണി, മഞ്ജു സതീഷ് തുടങ്ങിയ താരങ്ങളാണ് പരമ്പരയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദാമ്പത്യജീവിതത്തിലെ പരാജയങ്ങളും അതിന് കാരണമാകുന്ന ദുഷ്ടശക്തികളുടെ കടന്നുവരവും ഏറെ കൃത്യമായി പറഞ്ഞുവെക്കുകയാണ് കുടുംബവിളക്ക് പരമ്പര. നടി ചിത്ര ഷേണായിയാണ് ഈ പരമ്പരയുടെ നിർമ്മാതാവ്. തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന കുടുംബവിളക്കിൽ ഇപ്പോൾ സുമിത്ര എന്ന വീട്ടമ്മ ആത്മവിശ്വാസത്തിന്റെ കരുത്തുമായി ശോഭിക്കുകയാണ്. സുമിത്ര എടുക്കുന്ന ഓരോ തീരുമാനങ്ങൾക്കും പ്രേക്ഷകർ നിറകയ്യടികളാണ് നൽകാറുള്ളത്.