സഞ്ജനക്ക് ശിക്ഷ വിധിച്ച് സുശീല…പരിഭ്രാന്തനായി പ്രതീഷ്…കുടുംബവിളക്കിൽ ഇനി സുശീലയുടെ വിളയാട്ടം…രോഹിത്തിന് കൊടുത്ത വാക്ക് പാലിക്കാൻ ശിവദാസ മേനോന് കഴിയുമോ ?

ഇനി സഞ്ജനയുടെ വിധിയാണ്. സുശീല രചിക്കുന്ന വിധി. കുടുംബവിളക്കിൽ രംഗം വഷളാകുകയാണ്. ഗർഭിണിയായി സ്വന്തം വീട്ടിൽ വന്നുനിൽക്കുന്ന സഞ്ജനക്ക് സുശീലയുടെ വക ശിക്ഷാകാലമാണ്. സഞ്ജനയെക്കൊണ്ട് പലവിധ ജോലികളും ചെയ്യിപ്പിക്കാനാണ് സുശീലയുടെ ശ്രമം. ഇത് കണ്ട് അമ്പരപ്പിലാണ് പ്രതീഷ്. സഞ്ജനയുടെ അച്ഛനോട് ഇതിനെക്കുറിച്ച് പ്രതീഷ് ചോദിക്കുന്നുമുണ്ട്. എന്നാൽ അദ്ദേഹത്തിന് കൃത്യമായ ഒരു ഉത്തരം അതിന് നല്കാൻ ബാക്കിയില്ല.

രണ്ടും കല്പിച്ചുള്ള ഒരു വരവാണ് സുശീലയുടേത്. പുതിയ കളികൾ കളിക്കാനും മറ്റുചിലത് പലരെയും പഠിപ്പിക്കാനും. റേറ്റിംഗിൽ മുൻപന്തിയിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. നടി മീര വാസുദേവ് ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയത് കുടുംബവിളക്ക് എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആയിരുന്നു. മീര വാസുദേവിന് പുറമെ ഒരുപിടി താരങ്ങൾ ഈ പരമ്പരയിൽ അണിനിരക്കുന്നു.

കെ കെ മേനോൻ, എഫ് ജെ തരകൻ, ശരണ്യ ആനന്ദ്, ദേവി മേനോൻ, മഞ്ജു സതീഷ് തുടങ്ങിയ താരങ്ങൾ പരമ്പരയുടെ ആകർഷണങ്ങൾ തന്നെ. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതവും അതിനിടയിലെ പോരാട്ടവുമാണ് ഈ പരമ്പര പറയുന്നത്. വേദികയാണ് സുമിത്രയുടെ ജീവിതത്തിലെ ശത്രു. എന്നാൽ വേദികയെയും കടത്തിവെട്ടിക്കൊണ്ടാണ് ഇപ്പോൾ സുശീലയുടെ രംഗപ്രവേശം. പുതിയ കളിയുമായി സുശീല ശ്രീനിലയത്തിന്റെ സമാധാനവും നശിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല.

നടി ദേവി ചന്ദനയാണ് സുശീല എന്ന കഥാപാത്രമായി പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്. കോമഡി വേഷങ്ങളിൽ തിളങ്ങാറുള്ള ദേവി ചന്ദന ടെലിവിഷൻ പരമ്പരകളിലൂടെയാണ് നെഗറ്റീവ് വേഷങ്ങൾ ചെയ്തുതുടങ്ങിയത്.എന്തായാലും താരത്തിന്റെ പുതിയ വേഷപ്പകർച്ച വീണ്ടും നെഗറ്റീവ് റോളിൽ ആയതുകൊണ്ട് തന്നെ ഏറെ ആവേശത്തിലാണ് ആരാധകർ. കുടുംബവിളക്കിൽ ഇനി എന്തായാലും സുശീലയുടെ കാലം കൂടിയാണ്.