സഞ്ജനയെ സുമിത്രയ്ക്കൊപ്പം വിടാതെ സുശീല..സുശീലയുടെ പുതിയ തന്ത്രങ്ങൾ എന്ത്? പ്രേക്ഷകരിൽ ആകാംക്ഷയുണർത്തി കുടുംബവിളക്ക്

വളരെയധികം പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരാ വാസുദേവൻ ആണ്. സുമിത്ര എന്ന കഥാപാത്രമായാണ് പ്രേക്ഷകർക്കു മുമ്പിൽ മീരാ വാസുദേവ് എത്തുന്നത്. സുമിത്ര എന്ന കുടുംബിനിയുടെ ജീവിതവുമായി ബന്ധപ്പെട്ട കഥ മുന്നോട്ടു സഞ്ചരിക്കുന്നത്. വിവാഹം കഴിഞ്ഞ് 25 വർഷങ്ങൾ ഒരുമിച്ച് ജീവിച്ചിരുന്ന സുമിത്രയും സിദ്ധാർത്ഥനും തമ്മിൽ വേദിക എന്നൊരു സ്ത്രീ കാരണം പിരിയേണ്ടി വരുന്നു. സിദ്ധാർത്ഥ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. അതേസമയം വേദിക എന്ന കഥാപാത്രമാകുന്നത് ശരണ്യ ആനന്ദാണ്. സുമിത്ര ഒരു സാധാരണ വീട്ടമ്മയാണെന്നും അവൾക്ക് യാതൊരുവിധ കഴിവുകളും ഇല്ലെന്നാണ് സിദ്ധാർത് വിചാരിച്ചിരുന്നത്.

എന്നാൽ വിവാഹബന്ധം വേർപിരിഞ്ഞതോടെ എല്ലാ ബന്ധനങ്ങളിൽ നിന്നും മുക്തിയാവുകയും സ്വന്തമായി അധ്വാനിച്ച് തന്റെ മേഖലയിൽ ഉയർന്നു വരാനും സുമിത്രയ്ക്ക് സാധിച്ചു. സുമിത്രാസെന്ന വലിയൊരു ഷോപ്പിന്റെ ഉടമയാണ് സുമിത്ര ഇപ്പോൾ. സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉള്ളത്. പ്രതീഷിന്റെ ഭാര്യയാണ് സഞ്ജന. കഴിഞ്ഞദിവസം ശ്രീനിലയം വീട്ടിൽ പ്രതീഷിന്റെ ഭാര്യയായ സഞ്ജനയെ ഏഴാം മാസത്തിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഭാഗമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കൂട്ടിക്കൊണ്ടു പോയതിന്റെ പിറ്റേദിവസം സുമിത്ര സഞ്ജനയെ ശ്രീ നിലയിലേക്ക് തിരിച്ചുവിളിച്ചു കൊണ്ടു പോകാൻ വേണ്ടി വരുന്നു. എന്നാൽ സഞ്ജനയുടെ രണ്ടാനമ്മയായ സുശീല ശ്രീ നിലയത്തിലേക്ക് സഞ്ജന പോകാൻ വിടുന്നില്ല.

ശ്രീ നിലയത്തിലേക്ക് സഞ്ജനയെ വിളിക്കാൻ വന്നപ്പോൾ തിടുക്കം കാണിച്ച് സുമിത്രയോടൊപ്പം തന്റെ വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു സഞ്ജന. സഞ്ജനയുടെ അച്ഛൻ സുമിത്രയുടെ കൂടെ വീട്ടിലേക്ക് പൊയ്ക്കോളാൻ പറയുന്നു. ആ സമയം കയറി വരുന്ന സുശീല പറയുന്നത് ജ്യോത്സ്യൻ പറഞ്ഞിട്ടുണ്ട് ഇന്ന് ഈ വീട്ടിൽ നിന്ന് കൊണ്ടുപോയിട്ടുണ്ടെങ്കിൽ അവളുടെ അച്ഛന് ദോഷമാണെന്ന്. രണ്ട് കാരണങ്ങളാണ് ജോത്സ്യൻ പറഞ്ഞത്. ഒന്ന് ഇന്നവളുടെ അച്ഛന്റെ നാളാണ്, കൂടാതെ രണ്ടാമത്തേത് ഗർഭിണിയെ വിളിച്ചുകൊണ്ടുവന്നതിന്റെ പിറ്റേദിവസം വീട്ടിലേക്ക് കൊണ്ടു പോകുന്നതും അച്ഛന് ദോഷമാണെന്നാണ്. സുമിത്രയുടെ ഇത് പറയാനുള്ള കാരണം സുമിത്രയ്ക്ക് ഇത് മനസ്സിലാകും എന്നും മറ്റൊരാൾക്ക് ദോഷം വരുന്ന യാതൊരു കാര്യങ്ങളും സുമിത്ര ചെയ്യില്ലെന്ന് അറിയുന്നതുകൊണ്ടുമാണെന്നും പറയുന്നു.

ഇങ്ങനെയെല്ലാം സുശീല സുമിത്രയോട് പറയുമ്പോൾ സുമിത്ര ആശങ്ക കുഴപ്പത്തിലാവുകയുംചെയ്യുന്നു. നാളെ ചൊവ്വാഴ്ചയാണ് അതുകൊണ്ട് നാളെയും മറ്റന്നാൾ ബുധനാഴ്ച തീരെ മോശം ദിവസം ആയതു കൊണ്ട് അന്നും ഇവിടെനിന്ന് കൂട്ടിക്കൊണ്ടുപോകാൻ ആവില്ല എന്നാൽ വ്യാഴാഴ്ച നല്ല ദിവസമാണെന്നും അന്ന് കൂട്ടിക്കൊണ്ടുപോയിക്കോളൂ എന്നും സുശീല പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ എന്ന് പറഞ്ഞ് സുമിത്ര സഞ്ജനയുടെ യാത്ര പറഞ്ഞിറങ്ങുന്നു. സഞ്ജനക്ക് ശ്രീനിലയത്തിലേക്ക് പോകാൻ കഴിയാത്തതിൽ വളരെയധികം വിഷമമാകുന്നു. പ്രതീക്ഷിതൊന്നും പറഞ്ഞാൽ വിശ്വസിക്കില്ല എന്ന് പറഞ്ഞ് വിഷമിക്കുന്നു. ഞാൻ എല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊളാം എന്ന് പറഞ്ഞ് സുമിത്ര സമാധാനിപ്പിക്കുന്നു. അടുത്ത എപ്പിസോഡിലെ ഈ നിമിഷങ്ങൾക്കെല്ലാം സാക്ഷിയാകാൻ കാത്തിരിക്കുകയാണ് ആരാധകർ.