കുടുംബവിളക്കിൽ ഇനി സുശീല v/s സുമിത്ര..!! ശ്രീനിലയത്തിൽ ഇനി സുശീലയുടെ കരുനീക്കങ്ങൾ…!!

ഇത് രണ്ടും കൽപ്പിച്ചുള്ള ഒരു വരവാണ്…കുടുംബവിളക്കിൽ പുതിയ കഥാപാത്രമായി രംഗപ്രവേശം ചെയ്ത സുശീലയെക്കുറിച്ചാണ് ഈ പറയുന്നത്. കളി പഠിച്ചിട്ട് കളിക്കളത്തിലേക്കിറങ്ങിയിരിക്കുകയാണ് സുശീല. സഞ്ജനയെ ശ്രീനിലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയ സുമിത്രയെ തടയുകയാണ് സുശീല. മനപ്പൂർവം കാരണങ്ങൾ ഉണ്ടാക്കി സുമിത്രയെ ആ ശ്രമത്തിൽ നിന്നും തടയാൻ സുശീലക്ക് സാധിച്ചു. അത്‌ നോക്കിനിൽക്കാൻ മാത്രമേ സഞ്ജനക്ക് കഴിഞ്ഞുള്ളൂ. അതാണ് സുശീലയുടെ കളിമരുന്നുപയോഗം.

ഇവിടെ സുശീല ജയിച്ചുവെങ്കിൽ ഇനി മുന്നോട്ടുള്ള കളികളിലും സുശീലക്ക് ജയിക്കാനാകും. വേദികയെയും കടത്തിവെട്ടുന്ന വിഷപ്രയോഗത്തിന്റെ ആൾരൂപം തന്നെയാണ് സുശീല. നടി ദേവിചന്ദന അവതരിപ്പിക്കുന്ന കഥാപാത്രമാണ് കുടുംബവിളക്കിലെ സുശീല. ആദ്യവരവിൽ തന്നെ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു ഈ കഥാപാത്രം. ഇതുവരെയും കുടുംബവിളക്ക് ഭരിച്ചിരുന്നത് വേദിക എന്ന നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിൽ ഇനി അത് മാറും…കാരണം സുശീലയുടെ ഓരോ ചുവടും മുന്നോട്ടുള്ള പലതും മുന്നേ കണ്ടുകൊണ്ടുള്ളതാണ്.

സഞ്ജനയുടെ രണ്ടാനമ്മയായി രംഗപ്രവേശം ചെയ്ത സുശീലക്ക് പദ്ധതികൾ ഏറെയാണ്. ശ്രീനിലയം തച്ചുടക്കാനുള്ള ഒരു വലിയ പ്ലാൻ തന്നെയുണ്ട് അക്കൂട്ടത്തിൽ. എന്താണെങ്കിലും വേദികയുമായി സുശീല ഒത്തുചേർന്നതോടെയാണ് പ്രേക്ഷകർക്ക് അല്പം ആശങ്ക കൂടിയിരിക്കുന്നത്. ഇനി എന്തൊക്കെയാകും ഈ സുശീല വരുത്തിവെക്കുന്ന പുതിയ വിനകൾ എന്നറിയാൻ കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്.

നടി മീരാ വാസുദേവാണ് പരമ്പരയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിൽ നിന്നും ഇടവേള എടുത്ത ശേഷം കുടുംബവിളക്കിലൂടെ മിനിസ്ക്രീനിലേക്ക് തിരിച്ചുവരികയായിരുന്നു മീരാ വാസുദേവ്. കെ കെ മേനോൻ, ശരണ്യ ആനന്ദ്, മഞ്ജു സതീഷ്, ദേവി മേനോൻ, ആനന്ദ് നാരായൺ, നൂബിൻ തുടങ്ങിയവരും കുടുംബവിളക്കിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.