പുതിയ ആഗ്രഹം മനസിലൊളിപ്പിച്ച് സിദ്ധു….സുമിത്ര വീണ്ടും സിദ്ധുവിന്റെ ഭാര്യയാകുമോ? അതോ രോഹിത്തിന്റെ മകൾക്ക് സുമിത്ര അമ്മയാകുമോ..?

കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. നടി മീര വാസുദേവ് പ്രധാനവേഷത്തിലെത്തുന്ന കുടുംബവിളക്ക് റേറ്റിങ്ങിലും മുൻപന്തിയിൽ തന്നെ. പരമ്പരയുടെ തുടക്കത്തിൽ സിദ്ധുവിന്റെ ഭാര്യയായിരുന്നു സുമിത്ര എന്ന മീര വാസുദേവ് അവതരിപ്പിക്കുന്ന കഥാപാത്രം. അന്ന് ശ്രീനിലയത്തിലെ അടുക്കളയിൽ തന്റെ ജീവിതം തള്ളിനീക്കുകയായിരുന്നു സുമിത്ര എന്ന വീട്ടമ്മ. അതിനിടയിലാണ് സിദ്ധു വേദികയുമായി ബന്ധത്തിലേർപ്പെടുന്നതും പിന്നീട് സുമിത്രയെ ഉപേക്ഷിച്ച് സിദ്ധു വേദികയെ വിവാഹം ചെയ്യുന്നതും.

ഇതിനുശേഷം സുമിത്രയുടെ ജീവിതവും മാറിമറിഞ്ഞു. മക്കൾക്ക് വേണ്ടി സുമിത്ര തന്റെ വേദനകൾ മറന്നു. പിന്നീട് സുമിത്രയുടെ വളർച്ചയുടെ നാളുകളായിരുന്നു. ഇപ്പോൾ സിദ്ധുവിന് സുമിത്രയിലേക്ക് മടങ്ങിയെത്താൻ ആഗ്രഹം വന്നിരിക്കുകയാണ്. ശ്രീനിലയത്തിന്റെ പഴയ സന്തോഷവും സമാധാനവും താൻ തിരിച്ചുകൊണ്ടുവരുമെന്ന് സിദ്ധു മേനോന് വാക്കുകൊടുക്കുന്നു. ഇതിന് പിന്നാലെ അങ്കലാപ്പ് വിട്ടുമാറാതെ സരസ്വതി അമ്മ സുമിത്രയെ ശകാരിക്കുകയാണ്.

സുമിത്രയെ കണക്കിന് ചീത്ത പറയുകയാണ് സരസു. ഇവിടെ ഇപ്പോൾ എന്താണെങ്കിലും സിദ്ധുവിന്റെ മനസിലെ ആഗ്രഹം വേദികയെ ഉപേക്ഷിച്ച് സുമിത്രക്കൊപ്പം ഒരു പുതിയ ജീവിതം തുടങ്ങുക എന്നതാണെന്നത് ഏറെ വ്യക്തം. അങ്ങനെ വരുമ്പോൾ സുമിത്രയും മക്കളും ഈ കുരുക്ക് എങ്ങനെ അഴിച്ചെടുക്കും എന്നത് കണ്ട് തന്നെ അറിയണം. അച്ഛനെ തിരിച്ചുകിട്ടുന്നതിൽ എല്ലാ മക്കൾക്കും സന്തോഷം തന്നെയാകും. എന്നാൽ മേനോൻ രോഹിത്തിന് നൽകിയ പ്രതീക്ഷ, സുമിത്രയോട് ആവശ്യപ്പെട്ടിരിക്കുന്ന കാര്യം… ഇതെല്ലാം സന്ദേഹം പടർത്തുന്ന കാര്യങ്ങളാണ്.

സുമിത്രക്ക് വേണ്ടി ഇനി ഇടത്തും വലത്തും രണ്ട് പുരുഷന്മാരാണ്. ഇനി തീരുമാനം സുമിത്രയുടേത് തന്നെ. അതറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. സഞ്ജനയെ ബലമായി പിടിച്ചുവെച്ചിരിക്കുന്ന സുശീലയുടെ മുഖം മൂടിയും ശ്രീനിലയത്തിൽ പുക പടർത്തുകയാണ്. എന്തായാലും കാണാനേറെയാണ്, ഇനി ഈ പ്രേക്ഷകപ്രിയ പരമ്പരയിൽ.