കുടുംബവിളക്ക് ഇപ്പോൾ സാക്ഷാൽ കലഹവിളക്ക്..!!വേദികയുടെ താലി അറുക്കാൻ സിദ്ധു..സരസു വീണ്ടും അങ്കത്തട്ടിൽ… പ്രതീഷിന്റെ പേരിൽ കുത്തിത്തിരിപ്പുമായി സരസ്വതി അമ്മ..!!

ചില ചോദ്യങ്ങൾക്ക് ചിലപ്പോൾ ആർക്കും ഉത്തരം നൽകാൻ കഴിയാത്ത ഒരവസ്ഥ വന്നെന്നിരിക്കും. സരസ്വതി അമ്മയുടെ ചില കുത്തിപ്പറച്ചിലുകൾ കേട്ട് സുമിത്രക്ക് മൗനം പാലിക്കേണ്ടി വന്നു. സ്വന്തം മകനെ ദുഷിച്ച് സരസു പറഞ്ഞ വാക്കുകൾ കേട്ടുനിൽക്കുമ്പോഴും എന്ത് പറയണമെന്നറിയാതെ സുമിത്ര ധർമസങ്കടത്തിലായിരുന്നു. എല്ലായിടത്തും ഇപ്പോൾ വിഷയം കലൂഷിതമാണ്. ശ്രീനിലയത്തിൽ അച്ചാച്ചൻ സുമിത്രയെ രോഹിത്തിനെ വിവാഹം കഴിക്കാൻ നിർബന്ധിക്കുമ്പോൾ മറ്റൊരിടത്ത് സഞ്ജനക്ക് വലിയ തലവേദനയായി മാറുകയാണ് സുശീല എന്ന പുതിയ അവതാരം.

സ്വന്തം വീട്ടിൽ പോലും സഞ്ജനക്ക് സമാധാനമില്ല, അല്ല സുശീല സമാധാനം കൊടുക്കുന്നില്ല. സഞ്ജനയുടെ ഈ മോശം അവസ്ഥ കണ്ടിട്ടാണ് പ്രതീഷ് കൂടെ നിൽക്കുന്നത്. ഈ വിഷയം പൊക്കിപ്പിടിച്ചാണ് ഇപ്പോൾ സരസു രംഗത്തെത്തിയിരിക്കുന്നത്. പ്രതീഷിനെ നഷ്ടമായി എന്ന് കരുതിക്കോ എന്നാണ് സരസുവിന്റെ സുമിത്രക്കുള്ള മുന്നറിയിപ്പ്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സുമിത്ര എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസത്തിന്റെ കരുത്തുമായി മുന്നോട്ടുനടക്കുന്ന വീട്ടമ്മയാണ് സുമിത്ര. ഓഫീസിലെ സഹപ്രവർത്തക വേദികക്കൊപ്പം ഭർത്താവ് സിദ്ധു പുതിയൊരു ജീവിതം ആരംഭിച്ചതോടെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് വലിച്ചിഴടക്കപ്പെടുകയായിരുന്നു സുമിത്ര. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് നടന്നടുത്ത സുമിത്ര എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാവുകയായിരുന്നു.

ദേവി മേനോൻ, എഫ് ജെ തരകൻ, കെ കെ മേനോൻ, ശരണ്യ ആനന്ദ്, ആനന്ദ് നാരായൺ, നൂബിൻ ജോണി, ശ്രീലക്ഷ്മി, രേഷ്മ, അമൃത എസ്‌ ഗണേഷ്, ദേവി ചന്ദന തുടങ്ങിയ താരങ്ങൾ കുടുംബവിളക്കിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുമിത്രയുടെ സ്വൈര്യജീവിതം നശിപ്പിക്കാൻ കച്ച കെട്ടിറങ്ങിയിരിക്കുകയാണ് വേദിക. സുമിത്രയുടെ എതിർപക്ഷത്തേക്ക് ഇപ്പോൾ മറ്റൊരാൾ കൂടി എത്തിയിരിക്കുകയാണ്. സുശീല എന്ന ഈ പുതിയ കഥാപാത്രം വലിയൊരു നെഗറ്റീവ് ഷേഡുമായാണ് പ്രത്യക്ഷപെട്ടിരിക്കുന്നത്.