സുമിത്ര രോഹിത്ത് വിവാഹം നടക്കുമെന്ന് സിദ്ധുവിനെ വെല്ലുവിളിച്ച് വേദിക…മേനോനോട് മനസ് തുറന്ന് സുമിത്ര…സുമിത്ര ഇനി സിദ്ധുവിനോ രോഹിതിനോ ??
കുടുംബവിളക്ക് പ്രതിസന്ധിയിലാണ്… സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹം നടത്തണമോ വേണ്ടയോ എന്ന സംശയം അണിയറപ്രവർത്തകർക്കുമുണ്ട് എന്ന രീതിയിലാണ് പുത്തൻ എപ്പിസോഡുകൾ. എന്നാൽ ഈ വിവാഹം നടക്കുമെന്ന് ഉറപ്പിച്ചുപറയുകയാണ് വേദിക. സുമിത്ര രോഹിത് വിവാഹം നടക്കുമെന്ന് വേദിക സിദ്ധുവിനെ വെല്ലുവിളിച്ചുകഴിഞ്ഞു. ഇത് നടന്നില്ലെങ്കിൽ തന്റെ പേര് മാറ്റിക്കോ എന്നാണ് വേദികയുടെ വെല്ലുവിളി.
സുമിത്ര പ്രതിസന്ധിയിലാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ താൻ അച്ഛന് നൽകിയ വാക്ക്… ഇങ്ങനെയൊരു വിവാഹം നടക്കണമെന്നോ അത് ഒഴിവായി പോകണമെന്നോ താൻ ആഗ്രഹിച്ചിട്ടില്ല എന്നാണ് സുമിത്രയുടെ പക്ഷം. എന്നാലും താൻ നൽകിയ വാക്ക് പാലിക്കുക തന്നെ ചെയ്യും എന്ന് സുമിത്ര മേനോനോട് പറയുന്നുണ്ട്. ഈ ധർമസങ്കടം സുമിത്ര എങ്ങനെ തരണം ചെയ്യും? തന്റെ മൂത്ത മകൻ തന്നെ വിവാഹത്തിന് എതിരാണ്. സിദ്ധുവിനെ മാറ്റിനിർത്തി സുമിത്ര രോഹിത്തിന്റെ ഭാര്യയാകുന്നത് അനിക്ക് ഇഷ്ടമുള്ള കാര്യമേയല്ല. കുടുംബവിളക്കിൽ ഇനി സുമിത്രയുടെ വിവാഹത്തിനെക്കുറിച്ചുള്ള ചർച്ചകളാണ്.

ഒരുവശത്ത് സുമിത്രയെ രോഹിത്തിന് വിവാഹം ചെയ്തുകൊടുക്കാൻ മേനോൻ തയ്യാറെടുക്കുമ്പോൾ മറുവശത്ത് വേദികയെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി വീണ്ടും സുമിത്രയെ തന്നെ ഭാര്യയായി കൊണ്ടുവരാൻ ആഗ്രഹിക്കുന്നു സിദ്ധു. ഇനിയാണ് കഥയിലെ നിർണായക മുഹൂർത്തങ്ങൾ അരങ്ങേറാൻ പോവുന്നത്. രോഹിത്തിനും സിദ്ധാർത്തിനുമിടയിൽ എന്ത് തീരുമാനമെടുക്കണമെന്നറിയാതെ സുമിത്ര നിൽക്കുമ്പോൾ പ്രേക്ഷകരും ആശങ്കയിലാണ്.
പ്രതീഷും ശീതളുമാകട്ടെ സുമിത്രയും രോഹിത്തുമായി വിവാഹം കഴിക്കുന്നതിന് തങ്ങൾക്ക് എതിർപ്പില്ല എന്നാണ് അറിയിച്ചത്. സുമിത്ര ഒരിക്കലും തന്നെ കളഞ്ഞിട്ട് വേദികയ്ക്കൊപ്പം പോയ പഴയ ഭർത്താവിനെ സ്വീകരിക്കരുതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. പക്ഷെ ഇനി സുമിത്രയുടെ ജീവിതത്തിൽ എന്താണ് നടക്കുക എന്ന് വരും ദിവസങ്ങളിലെ എപ്പിസോഡുകൾ കണ്ടാൽ മാത്രമേ പറയാൻ പറ്റുകയുള്ളു. സിദ്ധുവുമായി സുമിത്രക്ക് ഇനി ഒരു ജീവിതം ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങൾ തേടി പ്രേക്ഷകർ കാത്തിരിപ്പിലാണ്. സുമിത്ര രോഹിത് വിവാഹമോ സുമിത്ര സിദ്ധാർഥ് പുനർവിവാഹമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇനി അത്രയൊന്നും അകലെയല്ല.
