സുമിത്രയുടെ ഇനിയുള്ള ജീവിതം ആർക്കൊപ്പം? രോഹിത്തിനും സിദ്ധാർത്ഥിനും നടുവിൽ സുമിത്ര ഒരു ചോദ്യചിഹ്നമായി മാറുമ്പോൾ ഈ കഥ ഇനി എങ്ങോട്ട്..!!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ കുടുംബവിളക്ക് പുതിയ കഥാപശ്ചാത്തലത്തിലേക്ക്. ഒരു വശത്ത് സുമിത്ര-രോഹിത് വിവാഹത്തിന് ഒരുക്കങ്ങൾ നടക്കുമ്പോൾ മറുവശത്ത് സുമിത്രയെ തന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വേദികയിൽ നിന്ന് വിവാഹമോചനം നേടുവാൻ സിദ്ധാർഥ് തയ്യാറെടുക്കുന്നു. അമ്മയുടെ രണ്ടാം വിവാഹത്തിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് മൂത്തമകൻ അനി. എന്നാൽ സുമിത്രയും രോഹിത്തുമായുള്ള വിവാഹം താൻ നടത്തുമെന്നുപറഞ്ഞുകൊണ്ട് മേനോൻ തന്റെ വാക്കിൽ ഉറച്ചുനിൽക്കുകയാണ്.

ഒരു വശത്ത് തന്റെ അച്ഛനും സുമിത്രാമ്മയും ഒന്നിയ്ക്കണമെന്ന് ആഗ്രഹിക്കുന്ന പൂജയും മറുവശത്ത് തന്റെ അമ്മയും അച്ഛനും വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്ന അനിയും. സുമിത്രയെ തകർക്കാനുള്ള തന്ത്രങ്ങൾ ഒരുക്കി ഒരു വശത്ത് വേദിക കാത്തിരിക്കുമ്പോൾ വേദികയുമായി വിവാഹബന്ധം വേർപെടുത്താൻ ശ്രമങ്ങൾ നടത്തി മറുവശത്ത് സിദ്ധുവും. താൻ ഒരു തവണ വേദികക്ക് വേണ്ടി ഉപേക്ഷിച്ച സുമിത്രയെ ഇനിയുള്ള ജീവിതത്തിൽ തിരികെ വേണമെന്ന് ആഗ്രഹിക്കുന്ന സിദ്ധുവിനെ സുമിത്രയ്ക്ക് അംഗീകരിക്കാൻ പറ്റുമോ? സുമിത്ര പൂർണ്ണ സമ്മതത്തോടെയാണോ രോഹിത്തുമായി വിവാഹത്തിന് ഒരുങ്ങുന്നത്?

ഇനിയുള്ള എപ്പിസോഡുകൾക്ക് ആകാംക്ഷയോടെ കാത്തിരിക്കാം.. പുതിയ വഴിത്തിരിവിലേക്കാണ് ഇപ്പോൾ കഥ പോകുന്നത്. ശ്രീനിലയത്തിന്റെ വിളക്കായ സുമിത്ര ഇനിയൊരു വിവാഹം കഴിക്കാൻ ഒരുങ്ങിയാൽ അത് ഈ സീരിയലിന്റെ തകർച്ചയിലേക്കാവും എന്ന് വരെ പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഉയരുന്നുണ്ട്. മലയാളത്തിന്റെ ഏറ്റവും ജനശ്രദ്ധ നേടിയതും, റേറ്റിംഗ് ഉള്ളതുമായ സീരിയലാണ് കുടുംബവിളക്ക്. സുമിത്രയുടെ ജീവിതത്തിലെ പല നിർണായക മുഹൂർത്തങ്ങളും പ്രേക്ഷകരുടെ മനസിനെ വല്ലാതെ വിഷമത്തിലാക്കിയിരുന്നു.

എന്നാൽ ഈ പ്രതിസന്ധികളിൽ നിന്നെല്ലാം സുമിത്ര മുക്തിനേടി സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുകയാണ് അവരെല്ലാം. സുമിത്ര രോഹിത്തുമായി ഒന്നിക്കുമോ എന്നുള്ളത് വരും എപ്പിസോഡുകളിലെ കാഴ്ചകളാണ്…നടി മീര വാസുദേവ് സുമിത്രയായി എത്തുമ്പോൾ സിദ്ധു എന്ന നായകവേഷത്തിൽ കെ കെ മേനോൻ മികച്ച അഭിനയം കാഴ്ച്ചവെക്കുന്നു.