രോഹിത്തും സുമിത്രയും തമ്മിലുള്ള വിവാഹത്തിന് ഇനി എത്ര നാൾ…? ഇത് സുമിത്രക്ക് മേൽ രോഹിത്തിന്റെ ആധിപത്യമോ…? തകർന്നടിഞ്ഞ് സിദ്ധാർഥ്..!!

അങ്ങനെ കാര്യങ്ങൾ അവിടെ വരെ എത്തി. രോഹിത്തിന് വേണ്ടി പെണ്ണ് ചോദിക്കാൻ അമ്മാവൻ ശ്രീനിലയത്തെത്തി. എല്ലാവരും ഏറെ സന്തോഷത്തിലാണ്. ശിവദാസമേനോൻ വീണ്ടും തന്റെ വാക്കുറപ്പിക്കുകയാണ്. ആ സന്തോഷത്തിൽ രോഹിത്തിന്റെ മുഖത്ത് വീണ്ടും ഒരു ചെറുപുഞ്ചിരി വിടരുന്നു. ശ്രീനിലയത്തുകാരെ വീട്ടിലേക്ക് ക്ഷണിച്ച ശേഷമാണ് രോഹിത്തിന്റെ അമ്മാവൻ മടങ്ങുന്നത്. അതേ സമയം വേദികയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ് സിദ്ധു.

എല്ലാ കുരുക്കും വലിച്ചെറിഞ്ഞ് ശ്രീനിലയത്തേക്ക് തിരികെയെത്തുന്ന സിദ്ധുവിന് തന്റെ മക്കളുടെ അമ്മയെ നഷ്ടപ്പെടുക തന്നെ ചെയ്യും? സിദ്ധു ശ്രീനിലയത്തിലേക്ക് തിരിച്ചെത്തുന്ന നിമിഷം സുമിത്ര അവിടെ നിന്നും പടിയിറങ്ങുന്ന കാഴ്ച്ചയാകും സംഭവിക്കുക. തീർത്തും ത്രില്ലടിപ്പിക്കുന്ന ഒരു കഥാഗതിയാണ് ഇപ്പോൾ കുടുംബവിളക്കിലേത്. സുമിത്ര രോഹിത്തുമായി ഒന്നിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം പ്രകടിപ്പിക്കുകയാണ് പ്രേക്ഷകർ.

സിദ്ധു മടങ്ങിയെത്തുക കൂടി ചെയ്യുന്നതോടെ ആ സംശയം ബലപ്പെടുകയാണ്. നടി മീര വാസുദേവ് നായികയായി എത്തുന്ന കുടുംബവിളക്ക് റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. ഒരു സാധാരണ വീട്ടമ്മയുടെ ജീവിതം പറഞ്ഞുതുടങ്ങിയ കുടുംബവിളക്കിൽ പിന്നീട് സുമിത്രയുടെ വിജയകഥയാണ് പ്രേക്ഷകർ കണ്ടത്. മറ്റൊരു സ്ത്രീക്കൊപ്പം ഭർത്താവ് പുതിയ ജീവിതം തുടങ്ങിയപ്പോഴും പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് നടന്നുനീങ്ങുകയായിരുന്നു സുമിത്ര എന്ന വീട്ടമ്മ.

മക്കൾക്ക് വേണ്ടി പൊരുതിയ സുമിത്ര പിന്നീട് സ്വന്തം ബിസിനസ് സംരംഭം കൊണ്ട് സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണി നേടി. ഇതിനിടയിലാണ് പഴയ കോളേജ് സുഹൃത്ത് രോഹിത്തും അയാളുടെ മകൾ പൂജയും സുമിത്രയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. അമ്മയെ നഷ്ടപ്പെട്ട സങ്കടവുമായി മുന്നോട്ടുപോയ പൂജക്ക് സുമിത്രയെ ആ സ്ഥാനത്ത് കാണാനായിരുന്നു ആഗ്രഹം. കോളേജ് സമയം രോഹിത്തിന്റെ മനസിലെ പ്രണയമായിരുന്നു സുമിത്ര. എന്താണെങ്കിലും ഇനി അറിയേണ്ടത് ഇവർ ഒന്നിക്കുമോ എന്നത് മാത്രമാണ്.