ഞാൻ കൂടെ വരുന്നത്കൊണ്ട് രോഹിത്തിന് ബുദ്ധിമുട്ടുണ്ടോ…? വേദികയെ സംരക്ഷിച്ച് രോഹിത്ത് …!!സിദ്ദുവിന് ഇല്ലാത്ത ദണ്ണം രോഹിത്തിനോ ? വേദികയെ കാണാനെത്തിയ സരസ്വതിയമ്മയെ വേലക്കാരിയാക്കി സിദ്ധു..!! |kudumbavilakku promo march 24

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. നടി മീരാ വാസുദേവ് നായികയായെത്തുന്ന ഈ പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണുള്ളത്. ഇപ്പോഴിതാ പരമ്പരയിലെ ചില കഥാമുഹൂർത്തങ്ങൾ പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്. വേദികക്ക് സംഭവിച്ച അപകടമാണ് ഇപ്പോൾ കഥയിലെ ചർച്ച.

വേദികയെ ഒരു വണ്ടി വന്നിടിക്കുന്നു. രോഹിത് രക്ഷിക്കുന്നു, ആശുപത്രിയിലാക്കുന്നു, പിന്നീട് തിരിച്ച് വീട്ടിലേക്ക് എത്തുന്ന വേദിക സിദ്ധുവിന്റെ പരിചരണം ആവശ്യപ്പെടുന്നു, ഇതെല്ലാമാണ് സംഭവിച്ചതെങ്കിലും കഥയിലെ കാണാക്കാഴ്ചകൾ തേടി സുമിത്ര ഇറങ്ങിയിരിക്കുകയാണ്. ഇതിന് പിന്നിലെ സത്യം അറിയണം, എങ്ങനെയാണ് വേദിക അപകടത്തിൽ പെട്ടത് എന്നറിയാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സുമിത്ര.

കേസ് കൊടുക്കേണ്ട എന്ന് സിദ്ധാർത്ഥ് ഉറപ്പിച്ച് പറയുമ്പോൾ അതിൽ എന്തോ ഉണ്ട് എന്ന് തന്നെയാണ് സുമിത്ര ഉറപ്പിച്ചിരിക്കുന്നത്. ഈ അപകടത്തിന് പിന്നിൽ സിദ്ധു ആണോ എന്ന സംശയമാണ് സുമിത്രക്കും പ്രേക്ഷകർക്കുമുള്ളത്. കഥാമുഹൂർത്തങ്ങൾ കടന്നുപോകുന്ന വഴികൾ നോക്കുമ്പോൾ തീർച്ചയായും ഈ അപകടത്തിന് പിന്നിൽ സിദ്ധു തന്നെയാകും. വേദികയെ തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമമായിരുന്നു സിദ്ധു നടത്തിയത്. അങ്ങനെയെങ്കിൽ തീർച്ചയായും ഭ്രാന്തമായ ഒരു മനസിന്റെ അടിമയായി മാറിയിരിക്കുകയാണ് സിദ്ധു.

അദ്ദേഹത്തിൻറെ പൈ ശാചികമായ രീതികൾ സ്വന്തം ജീവിതം തന്നെയാണ് തകർക്കുന്നത് എന്ന് ഇനിയെങ്കിലും അയാൾ തിരിച്ചറിഞ്ഞേ പറ്റൂ എന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്ര ഷേണായ് നിർമ്മിക്കുന്ന ഈ പരമ്പരയ്ക്ക് മികച്ച റേറ്റിംഗ് ആണ് ഉള്ളത്. കെ കെ മേനോൻ, ഡോക്ടർ ഷാജു, ശരണ്യ ആനന്ദ്, ആനന്ദ് നാരായൺ, ശ്രീലക്ഷ്മി, രേഷ്മ, ദേവി മേനോൻ, ദേവി ചന്ദന, എഫ് ജെ തരകൻ, നൂബിൻ ജോണി , മഞ്ജു, ഫവാസ് സയാനി തുടങ്ങിയ താരങ്ങൾ കുടുംബവിളക്കിൽ അണിനിരക്കുന്നു.

Rate this post