രോഹിത്തിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് സുമിത്ര.!! സുമിത്രയുടെ കയ്യ് ചേർത്തുപിടിച്ച് രോഹിത്ത്..!! സുമിത്രക്ക് പുതിയ പണി കൊടുത്ത് സിദ്ധു..!!! |kudumbavilakku promo march 1

kudumbavilakku promo march 1 : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയായ കുടുംബവിളക്കിൽ ഇപ്പോഴിതാ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ചില കഥാമുഹൂർത്തങ്ങൾ. രോഹിതും സുമിത്രയും അടുക്കുകയാണ്. വിവാഹത്തിനുശേഷം അവർക്കിടയിലുണ്ടായിരുന്ന ചെറിയ അകൽച്ച പോലും ഇല്ലാതാകുന്നതിന്റെ സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഞാൻ കൂടെയുള്ളപ്പോൾ രോഹിത് എന്തിന് വിഷമിക്കണം എന്ന് ചോദിക്കുകയാണ് സുമിത്ര. ഇത് പ്രേക്ഷകർക്ക് ആശ്വാസമാവുകയാണ്. ഇനിയുള്ള സുമിത്രയുടെ ജീവിതത്തിൽ രോഹിത് കൂടെ ഉണ്ടാകുമല്ലോ എന്ന ആശ്വാസമാണ് പ്രേക്ഷകർക്ക്.

മാത്രമല്ല രോഹിത്തിനും ഇനി സങ്കടപ്പെടേണ്ടി വരില്ലല്ലോ എന്നും പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്. സിദ്ധാർത്ഥിന്റെ പൈ ശാ ചികമായ ജീവിതരീതിയിൽ നിന്നും മാറി സുമിത്ര ഇപ്പോൾ സന്തോഷത്തിന്റെ ശാന്തമായ കടലിലേക്ക് എത്തിയിരിക്കുന്നു. ഇവിടെ സുമിത്രയ്ക്ക് യാതൊരുവിധ പ്രതിസന്ധികളും ഉണ്ടാവില്ല എന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. ശിവദാസമേനോൻ സരസ്വതി അമ്മയോടും ഇതേപ്പറ്റി പറയുകയാണ്. സുമിത്രയും രോഹിത്തും വിവാഹം ചെയ്തത് ഉചിതമായ തീരുമാനമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നില്ലേ എന്നാണ് മേനോൻ സരസുവിനോട് ചോദിക്കുന്നത്. ഇതിനിടയിലാണ് സുമിത്രക്ക് കമ്പനിയിൽ ഒരു പ്രശ്നമുണ്ടാവുന്നത്.

kudumbavilakku today episode

ആ സംഭവം അന്വേഷിക്കാൻ ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട് സുമിത്ര. സുമിത്ര നേരിടുന്ന അടുത്ത പ്രതിസന്ധി എന്തെന്ന് കണ്ടുതന്നെ അറിയണം. കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഇന്ന് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. പരമ്പരയിൽ സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹം കഴിഞ്ഞയിടെയാണ് നടന്നത്. വിവാഹത്തിന് പിന്നാലെ സന്തോഷകരമായ ദാമ്പത്യം നയിക്കുകയാണ് ഇപ്പോൾ ഇവർ. എന്നാൽ ഇതിൽ ഏറെ ഭയചകിതനാണ് നമ്മുടെ സിദ്ധു. എങ്ങനെയെങ്കിലും സുമിത്രയെ ശ്രീനിലയത്തിൽ നിന്നും പൂർണ്ണമായും അറുത്തുമാറ്റണം എന്ന ആഗ്രഹത്തിലാണ് ഇപ്പോൾ ഇയാളുടെ ചെയ്തികൾ.

kudumbavilakku today episode

ശ്രീനിലയത്തിൽ നിന്നും ഒരു തരി സ്വത്ത്‌ പോലും സുമിത്രക്ക് കൊടുക്കരുത് എന്ന് പോലും സിദ്ധു അച്ഛനോട് പറഞ്ഞുവെക്കുന്നുണ്ട്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇപ്പോഴും കുടുംബവിളക്ക് പരമ്പര. മീര വാസുദേവ് സുമിത്ര എന്ന നായികാകഥാപാത്രമായി ജീവിക്കുകയാണെന്നാണ് കുടുംബപ്രേക്ഷകർ എപ്പോഴും പറയാറുള്ളത്. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു പരമ്പര എന്ന് തന്നെയാണ് കുടുംബവിളക്കിനെ പ്രേക്ഷകർ അടിവരയിട്ട് പറഞ്ഞുവെക്കുന്നത്.

Rate this post