ഇവിടെ എന്തായിരിക്കും സുമിത്രയുടെ വിധി ??ഒടുവിൽ ഉറപ്പുതരുന്നു…സുമിത്ര രോഹിത് വിവാഹം നടക്കുമെന്ന് ഉറപ്പ്…!! |kudumbavilakku promo
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിൽ പ്രേക്ഷകരെല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുമിത്രാ രോഹിത് വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സുമിത്രയെ രോഹിത്തിന് വിട്ടുനൽകാനാകാതെ ഏറെ മനോവിഷമത്തിൽ കഴിയുകയാണ് ഇപ്പോഴും സിദ്ധാർത്ഥ്. വിവാഹം മുടക്കാൻ തന്നാലാകുന്ന പല വഴികളും നോക്കിയെങ്കിലും എല്ലാത്തിലും പരാജയം മാത്രമായിരുന്നു സിദ്ധാർത്ഥ്ന് ഇതേവരെ തിരിച്ചുകിട്ടിയത്.
വേദികയെ തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ വേദികയുടെ മകനെ കൂടെ കൂട്ടി സിദ്ധാർത്ഥ് പുതിയ കളി കളിച്ചെങ്കിലും അത് വിജയം കണ്ടില്ല. മലയാളം ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒരു എടാണ് സുമിത്രയുടെ പുനർ വിവാഹം. സിദ്ധുവിന്റെ ആ ത്മ ഹ ത്യാനാടകം വിജയിച്ചിരിക്കുകയാണ്. വിവാഹത്തിനായി മുന്നിട്ടിറങ്ങാതെ സുമിത്ര ശ്രീനിലയത്തിൽ തന്നെ തങ്ങുകയാണ്. രോഹിത് ശ്രീനിലയത്തിലെത്തി വിവാഹം നടത്താൻ ശ്രമിച്ചാലും സിദ്ധു ആ ത്മ ഹ ത്യ ചെയ്യുമെന്ന് ഉറപ്പിച്ചുപറഞ്ഞുകഴിഞ്ഞു.

ഈ വിവാഹം നടക്കാൻ വിധിയുണ്ടെങ്കിൽ അത് നടക്കുക തന്നെ ചെയ്യും എന്നാണ് ഇപ്പോൾ സുമിത്ര പറഞ്ഞിരിക്കുന്നത്. നടി മീര വാസുദേവന്റെ അഭിനയമികവിൽ തിളങ്ങിനിൽക്കുകയാണ് സുമിത്ര എന്ന കഥാപാത്രം. വളരെ ബോൾഡായ സുമിത്ര എന്ന കഥാപാത്രത്തിൽ മീര മിന്നിത്തിളങ്ങുന്നു. വിവാഹദിനം ഒരു സെലിബ്രെറ്റി ഗസ്റ്റ് എത്തുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ആ ഗസ്റ്റിന്റെ വരവോടെ ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നാണ് ഇപ്പോൾ പ്രേക്ഷകർ തന്നെ പറഞ്ഞുവെക്കുന്നത്.
സിദ്ധുവിന്റെ മനസ് മാറുന്നതോടെ സുമിത്രയും രോഹിത്തും ഒന്നാവുക തന്നെ ചെയ്യും. സുമിത്രയുടെ വിവാഹം ഇത്തവണ നടന്നില്ലെങ്കിൽ ഇനി പരമ്പര കാണുന്നില്ല എന്നാണ് ചിലർ പറഞ്ഞിരിക്കുന്നത്. അത്രയേറെ സുമിത്രക്കൊപ്പം നിൽക്കുന്നവരാണ് കുടുംബവിളക്ക് പ്രേക്ഷകർ. കെ കെ മേനോൻ, ശരണ്യ ആനന്ദ്, എഫ് ജെ തരകൻ, ഡോക്ടർ ഷാജു, ദേവി മേനോൻ, ദേവി ചന്ദന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
