സുമിത്രയുടെ വിവാഹം മുടക്കാൻ അവസാനത്തെ ആയുധം പുറത്തെടുത്ത് സിദ്ധാർഥ്…സുമിത്രക്ക് വേണ്ടി സിദ്ധു ജീവനൊടുക്കുമോ…!!ഞെട്ടലോടെ ശ്രീനിലയം…തകർന്നടിഞ്ഞ് വേദിക…!! | KUDUMBAVILAKKU PROMO

വിവാഹം മുടക്കാൻ സിദ്ധു ഒരു അവസാനവഴി എടുത്തേക്കുമെന്ന് നമ്മൾ പ്രേക്ഷകർ ചിന്തിച്ചിരുന്നു. എന്നാൽ അത് ഇങ്ങനെയൊന്നാകുമെന്ന് ആരും കരുതിയില്ല. ആത്മഹത്യാഭീഷണി പ്രതിഷേധമാർഗമാക്കിയിരിക്കുകയാണ് സിദ്ധു. തന്റെ വാക്ക് ധിക്കരിച്ച് സുമിത്ര വിവാഹത്തിനൊരുങ്ങിപ്പോയാൽ ഈ കയറിൽ ജീവിതം അവസാനിപ്പിക്കുമെന്നാണ് സിദ്ധാർത്ഥിന്റെ ഭീഷണി. സന്തോഷത്തോടെ വിവാഹവേദിയിലേക്ക് പോകാനൊരുങ്ങിയ എല്ലാവരും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

“നീ വിചാരിക്കുന്ന പോലെ ഈ വിവാഹം നടക്കാൻ പോകുന്നില്ല” എന്ന് വേദികയെ വെല്ലുവിളിച്ച ശേഷമാണ് സിദ്ധാർത്ഥിന്റെ ഈ ആത്മഹത്യാനാടകം. ഇനിയങ്ങോട്ട് വരാൻ പോകുന്ന പദ്ധതികൾക്ക് സിദ്ധു അനിരുദ്ധിന്റെ സഹായവും തേടുന്നുണ്ട്. “നീ എന്നെ സഹായിച്ചില്ലെങ്കിൽ രോഹിതിനെ അച്ഛൻ എന്ന് വിളിക്കേണ്ട അവസ്ഥ നിനക്കുണ്ടാകും”, ഇങ്ങനെയായിരുന്നു സിദ്ധാർത്ഥിന്റെ വാക്കുകൾ. എന്താണെങ്കിലും വീഡിയോ കോൾ വഴി ആത്മഹത്യയുടെ സൂചന എല്ലാവർക്കും നൽകിയ സിദ്ധു ശ്രീനിലയത്തുള്ളവർക്ക് മുഴുവൻ തലവേദനായി കഴിഞ്ഞു.

വിവരം അറിഞ്ഞ സുമിത്രയും തളർന്നുപോവുകയാണ്. ഇനിയറിയേണ്ടത് സുമിത്രയുടെ ആ ശക്തമായ നിലപാട് മാത്രമാണ്. എന്തായിരിക്കും ഇനി സുമിത്ര ചെയ്യുക? ഒപ്പം ഈ വിവാഹക്കാര്യത്തിൽ ഏറ്റവും ശക്തമായ നിലപാടെടുത്ത ശിവദാസമേനോൻ ഈ പ്രതിസന്ധിയെ എങ്ങനെയാകും മറികടക്കുക എന്നതും ഒരു ചോദ്യം തന്നെയാണ്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പര തന്നെയാണ് കുടുംബവിളക്ക്. മൂന്ന് മക്കളുണ്ടായ ശേഷം സുമിത്ര ജീവിതത്തിൽ ഒറ്റപ്പെടുകയായിരുന്നു.

ഓഫീസിലെ സഹപ്രവർത്തകയ്‌ക്കൊപ്പം പുതിയ ജീവിതം ആരംഭിച്ച സിദ്ധു സുമിത്രക്ക് നൽകിയത് വൻ ട്രോമ തന്നെയായിരുന്നു. അതെല്ലാം മറികടന്നാണ് സുമിത്ര ഇവിടെ വരെയെത്തിയത്. വേദികയെ പൂർണ്ണമായും മടുത്ത സിദ്ദുവിന് ഇനി സുമിത്രയില്ലാതെ പറ്റില്ല. സുമിത്രയെ മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ അയാൾക്ക് കഴിയില്ല. എന്തായാലും അതിനുവേണ്ടി സിദ്ധു നടത്തിക്കൊണ്ടിരിക്കുന്ന ഈ അവസാനനാടകം ചീറ്റിപോകുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

Rate this post