സുമിത്ര ഉറപ്പിച്ചുകഴിഞ്ഞു, കുട്ടികളുടെ അച്ഛൻ തന്നെയാണ് തനിക്ക് വലുതെന്ന്…!! വിവാഹ അധ്യായം ഇവിടെ അവസാനിക്കുന്നു…!! |Kudumbavilakku promo

ഒടുവിൽ സുമിത്ര തന്റെ തീരുമാനം അറിയിച്ചുകഴിഞ്ഞു. “ഈ വിവാഹത്തിന് തയ്യാറാവാൻ എനിക്ക് കഴിയില്ല അച്ഛാ..” സുമിത്രയുടെ വാക്കുകൾ ശക്തമാണ്. “ഞാൻ കാരണം ഇവർക്കു ഇവരുടെ അച്ഛൻ നഷ്ടമാകരുത് .. ഈ തീരുമാനം ഉറപ്പിച്ചിരിക്കുകയാണ് സുമിത്ര. സുമിത്ര രോഹിത് വിവാഹവേദി ഇനി നിർജീവമായേക്കും. എല്ലാവരും ഏറെ സങ്കടത്തിലാണ്.

അങ്ങനെയിതാ ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന സുമിത്ര രോഹിത് വിവാഹവിഷയത്തിന് ഒരു അവസാനമായിരിക്കുകയാണ്. തന്റെ നിലപാട് എല്ലാവരെയും പരസ്യമായി തന്നെ അറിയിച്ചിരിക്കുകയാണ് ഇപ്പോൾ സുമിത്ര. വിവാഹത്തിന് വേണ്ടി ശ്രീനിലയം വിട്ട് പുറത്തിറങ്ങിയാൽ താൻ ആ ത്മ ഹത്യ ചെയ്യുമെന്നായിരുന്നു സിദ്ധാർത്തിന്റെ ഭീഷണി.

ഇവിടെയിതാ, സിദ്ധാർഥ് ജയിച്ചുകഴിഞ്ഞു. ഇതിനുമുന്നേ മറ്റ് പല മാർഗങ്ങളിലൂടെയും ഈ വിവാഹം മുടക്കാൻ സിദ്ധു ശ്രമിച്ചുവെങ്കിലും അതെല്ലാം പാടേ പരാജയപ്പെടുകയായിരുന്നു. സുമിത്രക്കും സിദ്ധുവിനും മൂന്ന് മക്കളാണുള്ളത്. ഓഫീസിലെ സഹപ്രവർത്തകയിലേക്ക് ആകർഷിതനായ സിദ്ധു സുമിത്രയെ ഉപേക്ഷിച്ച് പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു. വേദികയുമായുള്ള ജീവിതത്തിൽ അസംതൃപ്തി നേരിട്ട സിദ്ധുവിന് ഇനി സുമിത്ര ഇല്ലാതെ പറ്റില്ല.

സുമിത്ര തന്നിൽ നിന്നും മക്കളിൽ നിന്നും അകന്നുപോകുന്നത് സിദ്ധാർത്തിന് സഹിക്കാൻ കഴിയാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ രോഹിത്തുമായുള്ള സുമിത്രയുടെ വിവാഹം നടക്കാതിരിക്കാൻ സിദ്ധു എന്തും ചെയ്തേക്കുമെന്ന് നമുക്ക് അറിയാമായിരുന്നു. എന്നാൽ ഇങ്ങനെയൊരു ആവി ത്മ ഹ ത്യാഭീഷണി സിദ്ധുവിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ആരും കരുതിയില്ല. നടി ചിത്ര ഷേണായ് നിർമ്മിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് ഈ സീരിയൽ. മീര വാസുദേവൻ സുമിത്രയായി അഭിനയിക്കുമ്പോൾ കെ കെ മേനോൻ സിദ്ധുവായി നിറഞ്ഞുനിൽക്കുന്നു. വേദികയായി അത്യുഗ്രൻ നെഗറ്റീവ് റോൾ കൈകാര്യം ചെയ്യുന്നത് ശരണ്യ ആനന്ദ് ആണ്.

Rate this post