സർവ്വാഭരണ വിഭൂഷിതയായി സുമിത്ര കതിർ മണ്ഡപത്തിലേക്ക്…ഭീഷിണിയുമായി സിദ്ധു..അത്യന്തം സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ കുടുംബവിളക്ക്…!! | KUDUMBAVILAKKU PROMO

ആളും ആരവവും ഉയർന്നുകഴിഞ്ഞു. ഇനി സാക്ഷാൽ കല്യാണം. സുമിത്ര ഇതാ കല്യാണപ്പന്തലിലേക്ക് വലതുകാൽ വെച്ച് കയറുകയാണ്. അതിസുന്ദരിയായി വിവാഹവേഷത്തിൽ സുമിത്ര. വരനായി അത്യപൂർവ സൗന്ദര്യത്തിൽ രോഹിതും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ശ്രീനിലയം മൊത്തം സന്തോഷത്തിലാണ്. കല്യാണനാളിൽ സുമിത്രക്ക് കൂട്ടായി നിലീനയും എത്തിയിട്ടുണ്ട്. വിവാഹദിനത്തിൽ സുമിത്രയുടെ മുഖത്തുണ്ടാവുമോ എന്ന് പ്രേക്ഷകർ സാംശയിച്ചിരുന്ന ആ ചിരി, ഒരു പുഞ്ചിരി ഇതാ സുമിത്രയെ അത് കൂടുതൽ സുന്ദരിയാക്കുകയാണ്.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ഷോക്കിങ് ക്ളൈമാക്സ് ഈ വിവാഹനാളിൽ ഒരുക്കുകയാണ് സിദ്ധാർഥ്. ആ ത്മ ഹ ത്യാ ഭീഷണിയാണ് സിദ്ധാർത്ഥിന്റെ അവസാന മാസ്റ്റർ പ്ലാൻ. സുമിത്രയെ വീഡിയോ കോൾ ചെയ്ത് സിദ്ധു അത് പറയുകയാണ്. “എന്റെ വാക്ക് ധിക്കരിച്ച് സുമിത്ര ഈ വിവാഹവുമായി മുന്നോട്ടുപോയാൽ ഈ കയറിൽ ഞാൻ തൂ ങ്ങി ആടുന്നത് നീ അടക്കം എല്ലാവരും കാണും “. വല്ലാത്തൊരു അവസ്ഥയിലേക്കാണ് സിദ്ധു സുമിത്രയെ തള്ളിവിടുന്നത്.

പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ കണ്ട് പ്രേക്ഷകരും ഭയച കിതരാവുകയാണ്. സുമിത്ര രോഹിത് വിവാഹം എന്തായാലും നടക്കുമെന്ന് ഉറപ്പിച്ചവരുടെ മുന്നിൽ സിദ്ധാർത്ഥിന്റെ ഈ അവസാനനാടകവും കുതന്ത്രവും വിലപ്പോവുമോ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്? എന്നാൽ സിദ്ധു പോലീസിനൊപ്പം വിവാഹപ്പന്തലിൽ എത്തുന്ന ഒരു രംഗം കൂടി പ്രോമോ വീഡിയോയിൽ കാണിക്കുന്നതോടെ വീണ്ടും മറ്റൊരു ട്വിസ്റ്റ് ഇതൾ വിരിയുകയാണ്.

ഏവരും വലിയ പ്രതീക്ഷയിലാണ്. കുറെ നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഈ രോഹിത് സുമിത്ര വിവാഹം ഇനിയും ഇങ്ങനെ നീട്ടിക്കൊണ്ടുപോകല്ലേ എന്നത് തന്നെയാണ് പ്രേക്ഷകരുടെ ആവശ്യവും. എന്തായാലും അടുത്തയാഴ്ച ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകരും. അതേ സമയം രോഹിത്ര വിവാഹത്തിനെത്തുന്ന ആ സെലിബ്രെറ്റി ഗെസ്റ്റ് ആരെന്നതും ഏവരെയും ആകാംക്ഷയിലാഴ്ത്തുന്ന ഒരു ചോദ്യം തന്നെയാണ്.

Rate this post