സഞ്ജനയുടെ പ്രസവം വിധിയുടെ ക്രൂരതയാകുന്നുവോ? സഞ്ജനക്ക് സംഭവിക്കുന്ന ദുരന്തം??? സുമിത്ര ഇനി വീണ്ടും സങ്കടക്കടലിലോ….!! | kudumbavilakku promo feb 24

kudumbavilakku promo feb 24 : ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം തൊടുന്ന പരമ്പരയാണ് കുടുബവിളക്ക്. നടി മീരാ വാസുദേവൻ നായികയായെത്തുന്ന കുടുംബവിളക്ക് പരമ്പരക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ പരമ്പരയിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാമുഹൂർത്തം വന്നുചേരുകയാണ്. സഞ്ജന പ്രസവിച്ചു, കുഞ്ഞ് സുരക്ഷിതയാണ്. എന്നാൽ സഞ്ജനയുടെ നില അത്ര പന്തിയല്ല എന്നതാണ് ഇപ്പോൾ പ്രേക്ഷകരിൽ കണ്ണീരണിയിക്കുന്ന കഥാഗതി. പ്രസവത്തോടെ സഞ്ജനയുടെ നിലയിൽ ചെറിയ തളർച്ച സംഭവിച്ചിട്ടുണ്ട്. എന്താണ് ഇനി വരാനിരിക്കുന്ന കഥയിലെ ആ ട്വിസ്റ്റ് എന്നതാണ് പ്രേക്ഷകർ ഇപ്പോൾ ചോദിച്ചുപോകുന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി പരമ്പര മികച്ച റേറ്റിംഗിലാണ് മുന്നോട്ടുപോകുന്നത്. സുമിത്രയും രോഹിത്തും ഒന്നായി എന്നത് തന്നെ പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ച കാര്യമാണ്. പതിവ് സീരിയൽ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി ഒരു വിപ്ലവം തന്നെയായിരുന്നു കുടുംബവിളക്ക് സൃഷ്ടിച്ചത്. രോഹിത്തിനൊപ്പം സുമിത്ര ഒരു ജീവിതം നയിക്കുമോ എന്നത് പ്രേക്ഷകർ പോലും സംശയത്തോട് കൂടി നോക്കിക്കണ്ടിരുന്ന ഒരു കാര്യമാണ്. എന്നാൽ അത് സംഭവിച്ചു…

kudumbavilakku

സുമിത്രയും രോഹിതും ഒന്നായി… സഞ്ജനയുടെ പ്രസവ ആവശ്യങ്ങൾക്കുവേണ്ടി കഴിഞ്ഞ ദിവസമാണ് സുമിത്രയും രോഹിത്തും ശ്രീനിലയത്തിൽ തിരികെ എത്തിയത്. എന്നാൽ ഇത് സിദ്ധുവിനെ പ്രകോപിപ്പിച്ചിരുന്നു. ശ്രീനിലയത്തിലെ സ്വത്തിൽ നിന്നും ഒരു അംശം പോലും സുമിത്രക്ക് കൊടുക്കരുത് എന്നാണ് സിദ്ധുവിന്റെ ആവശ്യം. ഒരു ഭ്രാന്തനെപ്പോലെയാണ് ഇപ്പോൾ സിദ്ധാർത്ഥിന്റെ പെരുമാറ്റവും. അതിന് ഒരു പരിധിവരെ കാരണം വേദിക തന്നെയാണ്.

വേദികയുടെ ഒപ്പമുള്ള ജീവിതം സിദ്ധുവിന് മടുത്തുകഴിഞ്ഞു. വേദികയെ എങ്ങനെയെങ്കിലും ഡിവോഴ്സ് ചെയ്തത് തന്റെ ജീവിതത്തിൽ നിന്നും അറുത്തുമാറ്റണമെന്നാണ് ഇപ്പോൾ അയാൾ ആഗ്രഹിക്കുന്നത്. എന്നാൽ അതിനുശേഷവും തനിക്ക് സുമിത്രയെ ഒരു കാരണവശാലും ലഭിക്കില്ല എന്ന സത്യം തിരിച്ചറിയാൻ മനപ്പൂർവം മടിക്കുകയാണ് സിദ്ധു.

Rate this post