വാശിയും കലിപ്പുമായി സിദ്ധാർഥ്….സുമിത്രയെ വിട്ടുകൊടുക്കാൻ അയാൾ തയ്യാറല്ല….എന്നാൽ സുമിത്രയുടെ നിലപാട് പുറത്തുവന്നു…!!

സുമിത്രയെ തിരിച്ചുകിട്ടണമെന്ന വാശിയിൽ സിദ്ധാർത്ഥിന്റെ പുതിയ നീക്കങ്ങൾ. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ് മീര വാസുദേവ് നായികയായി എത്തുന്ന കുടുംബവിളക്ക്. ഏറ്റവും മികച്ച റേറ്റിംഗ് സ്വന്തമാക്കുന്ന പരമ്പര കൂടിയായ കുടുംബവിളക്ക് ഇപ്പോൾ പുതിയ കഥാപാശ്ചാത്തലങ്ങളിലേക്കും നിർണായകമുഹൂർത്തങ്ങളിലേക്കും കടക്കുകയാണ്. സുമിത്രയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച് രോഹിത് ഒരുവശത്ത് നിൽക്കുമ്പോൾ തന്റെ മുൻ ഭാര്യയായ സുമിത്രയെ തനിക്ക് തിരിച്ചു കിട്ടണം എന്ന വാശിയുമായി സിദ്ധാർഥ്.

സുമിത്രയുമായി സംസാരിക്കാനുള്ള അവസരം നോക്കി നടക്കുന്ന സിദ്ധാർത്ഥിനെ സുമിത്ര അവഗണിക്കുമ്പോൾ തന്റെ വാശി ജയിക്കാൻ അടുത്ത അടവുകൾ നോക്കുകയാണ് സിദ്ധു. രോഹിത്തുമായി സുമിത്രയുടെ വിവാഹം നടത്തുവാൻ കുടുംബാംഗങ്ങളെല്ലാം ഒരുങ്ങുമ്പോൾ സ്വന്തം അച്ഛനും രോഹിത്തിനും എതിരെ സിദ്ധാർത്ഥ് പോലീസ് കേസ് നൽകുകയാണ്. ഇത് പരമ്പരയുടെ അവസാനത്തിലേക്കാണോ പോകുന്നതെന്നും പ്രേക്ഷകർക്ക് സംശയമുണ്ട്. സുമിത്ര രോഹിത് വിവാഹം കാണുവാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർ ഇപ്പോൾ ആശങ്കയിലാണ്.

സിദ്ധാർത്ഥിന്റെ ഈ നീക്കം കാണുമ്പോൾ സുമിത്രയും രോഹിത്തുമായുള്ള വിവാഹം മുടങ്ങുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഇപ്പോഴുള്ളത് വളരെ നിർണായകമായ എപ്പിസോഡുകളാണെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. സുമിത്ര ഒരിക്കലും സിദ്ധുവിനെ തന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരരുതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. രോഹിത്തുമായുള്ള വിവാഹം നടക്കുക വഴി സുമിത്രയും രോഹിത്തും സന്തോഷത്തോടെ ജീവിക്കുന്നത് സിദ്ധുവും വേദികയും നോക്കി കാണണം എന്നാണ് പ്രേക്ഷകർ പറയുന്നത്.

സിദ്ധാർത്ഥ് തന്നെ എത്രകണ്ട് സ്നേഹിച്ചാലും ഇനി അദ്ദേഹം തന്റെ ആരുമല്ല എന്നും ഇനി അയാൾ തന്റെ ജീവിതത്തിൽ ഉണ്ടാകുകയില്ല എന്നുമാണ് സുമിത്രയുടെ അഭിപ്രായം. ഇത് തന്നെയാണ് കുടുംബവിളക്കിന്റെ പ്രേക്ഷകർക്കും പറയാനുള്ളത്. സുമിത്ര രോഹിത് വിവാഹം നടക്കുമോ എന്നും സിദ്ധാർഥ് വേദിക വിവാഹമോചനം നടക്കുമോ എന്നുമുള്ള ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.

Rate this post