മാസ് ഡയലോഗുമായി രോഹിത്… ഉത്തരം മുട്ടി സിദ്ധാർഥ്….ഇത് കാലം സിദ്ധാർത്തിന് കരുതിവെച്ച മറുപടി….രോഹിത്തിന്റെ ഈ സംഭാഷണം കേരളത്തിലെ പുരുഷന്മാരുടെ ചങ്കിലേക്ക് ആഞ്ഞടിക്കുന്നു…!!

ചില വാക്കുകൾക്ക് വല്ലാത്ത മൂർച്ചയാണ്… അത് നേരിടുന്നവർക്ക് ഒരു വലിയ കഠാര ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രതീതിയായിരിക്കും ഉണ്ടാവുക. ഇവിടെയിതാ രോഹിത്തും സിദ്ധാർത്തും തമ്മിലുള്ള ഒരു സംഭാഷണം അത്തരത്തിൽ പ്രേക്ഷകർക്ക് പോലും വേദനയുണ്ടാക്കുകയാണ്. “എനിക്കും എൻറെ മോൾക്കും സന്തോഷം നൽകാൻ സുമിത്രക്ക് സാധിക്കുന്നില്ലെങ്കിൽ ഞാനത് സഹിക്കുക തന്നെ ചെയ്യും. എന്നാൽ നിങ്ങൾ ചെയ്തത് പോലെ ഞാൻ ഒരിക്കലും ചെയ്യില്ല…സുമിത്രയെ ഉപേക്ഷിക്കില്ല..”

രോഹിത്തിന്റെ ഈ വാക്കുകൾ സിദ്ധാർത്ഥിന് വലിയൊരു തിരിച്ചടിയാണ് നൽകുന്നത്. അതെ, ഇത് ഒരു ഓർമ്മപ്പെടുത്തലാണ്. ഇന്നലെകളിൽ താൻ ചെയ്തുതീർത്തതിനുള്ള ഒരു വലിയ തിരിച്ചടി…ഈ ഒരൊറ്റ ചോദ്യം മതി സിദ്ധു ചെയ്തുവെച്ച തെറ്റുകൾ അയാളെത്തന്നെ ഓർമിപ്പിക്കാൻ. രോഹിതും സുമിത്രയും തമ്മിലുള്ള വിവാഹം എങ്ങനെയെങ്കിലും മുടക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇപ്പോൾ സിദ്ധുവിന്റെ ഓരോ ചെയ്തികളും വന്നെത്തുന്നത്.

രോഹിത്തിന്റെ വീട്ടിലെത്തി അമ്മാവനെ ആ കാര്യം പറഞ്ഞു ധരിപ്പിക്കാൻ ശ്രമിക്കുകയാണ് സിദ്ധു, സുമിത്രയ്ക്ക് ഈ വിവാഹത്തിന് താൽപര്യമില്ല. എന്നാൽ അമ്മാവൻ ഒരു മറുചോദ്യമാണ് സിദ്ധുവിനോട് ചോദിക്കുന്നത്. ഈ വിവാഹത്തിന് താൽപര്യമില്ലെന്ന് സുമിത്ര നിങ്ങളെ അറിയിച്ചിട്ടുണ്ടോ? എന്നാൽ അവിടെ ഉത്തരം മുട്ടുകയാണ് സിദ്ധുവിന്… പ്രേക്ഷകർക്ക് ഇത് അപ്രതീക്ഷിതമല്ല. അവർ പ്രതീക്ഷിച്ചത് തന്നെയാണ് ഇത്. സുമിത്രയോട് ചെയ്യാൻ പാടില്ലാത്തതെല്ലാം ചെയ്ത സിദ്ധു ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരും എന്നത് പ്രേക്ഷകർ മുന്നേ പ്രവചിച്ചതാണ്.

അത് യാഥാർത്ഥ്യമാകുമ്പോൾ ഒരു വിഭാഗം പ്രേക്ഷകർക്ക് സങ്കടത്തിന്റെ നനവുമുണ്ട്. സിദ്ധുവിന് ഇങ്ങനെയൊരു വിധി വരുമ്പോഴും അലിഞ്ഞുപോകുന്ന മനസ്സുകളുമുണ്ട് എന്നതാണ് മറ്റൊരു സത്യം… ഇപ്പോഴും സിദ്ധുവിനെ തന്നെ സുമിത്ര വീണ്ടും സ്വീകരിക്കണം എന്ന് ചിന്തിക്കുന്ന പ്രേക്ഷകരുമുണ്ട്….ഇനി അന്തിമവിധി അറിയാനുള്ള സമയമാണ്… പ്രേക്ഷകർ അതിനായുള്ള കണ്ണിമവെട്ടാതെയുള്ള കാത്തിരിപ്പിലും.

Rate this post