സുമിത്ര രോഹിത്ത് വിവാഹത്തിന് തിടുക്കം കൂട്ടി വേദിക… വിവാഹം മുടക്കാൻ പതിനെട്ടടവും പയറ്റി സിദ്ധു..!! |Kudumbavilakku promo
ഓരോ ദിവസവും സംഭവബഹുലമായ കഥാവഴികളിലൂടെ സഞ്ചരിച്ച് പ്രേക്ഷകരെ മുൾമുനയിലാക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ വളരെ പെട്ടെന്നാണ് കുടുംബവിളക്ക് എന്ന പരമ്പര ഇടം പിടിച്ചത്. തടസ്സം നിറഞ്ഞ ജീവിത വഴികളിലൂടെ സഞ്ചരിച്ച് കരുത്താര്‍ജ്ജിക്കുന്ന വീട്ടമ്മയായ സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ഇപ്പോഴിതാ ഈ സീരിയലിന്റെ ഏറ്റവും പുതിയ പ്രമോയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.
സുമിത്രയെ പോലെ തന്നെ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന കഥാപാത്രമാണ് രോഹിത്തും. ഇരുവരെയും സ്നേഹിക്കുന്ന പോലെ തന്നെ പ്രേക്ഷകർ വെറുക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് സിദ്ദുവും വേദികയും. പുതിയ പ്രമോയിൽ വേദികയും സുമിത്രയും തമ്മിലുള്ള സംഭാഷണമാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.രോഹിത്തിന്റെയും സുമിത്രയുടെയും വിവാഹം അടുത്തമാസം അഞ്ചിന് നടക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. അപ്പോളിതാ പ്രേക്ഷകരുടെ അതേ ആഗ്രഹത്തിനൊപ്പം സഞ്ചരിക്കുകയാണ് വേദികയും.

രോഹിത്തും സുമിത്രയും തമ്മിലുള്ള വിവാഹം എത്രയും പെട്ടെന്ന് നടക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് വേദിക സുമിത്രയോട് തുറന്നടിക്കുന്നു. മാത്രമല്ല എരിതീയിൽ എണ്ണ കൂടി ഒഴിക്കുകയാണ് വേദിക. കിഴക്കേക്കരയിലേക്ക് പോയവരൊന്നും സുമിത്രയെ വിളിച്ചില്ലേ എന്നും വേദിക സുമിത്രയോട് ചോദിച്ചു കുത്തി നോവിക്കുന്നു. മാത്രമല്ല സിദ്ധുവിന്റെയും വേദികയുടെയും ഡിവോഴ്സ് നടക്കുന്ന അതേ സമയത്ത് തന്നെയാണ് സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം എന്നതും ശ്രദ്ധേയമാണ്. പിന്നീടുള്ള രംഗം സുമിത്ര സുമിത്രയുടെ അമ്മയുമായി ഫോണിൽ സംസാരിക്കുന്നതാണ്. ഈ ഫോൺ കോൾ പ്രേക്ഷകരിൽ വിവാഹത്തിന്റെ പ്രതീക്ഷ നൽകുന്നുണ്ട്. നിന്റെയും രോഹിത്തിന്റെയും വിവാഹ തീയതി തീരുമാനിച്ചില്ലേ മോളെ..നിന്റെ വിവാഹത്തിന് നീയല്ലേ മോളെ സംസാരിക്കേണ്ടത് എന്നും അതീവസന്തോഷത്തോടെ അമ്മ സുമിത്രയോട് ചോദിക്കുന്നു.
ഒപ്പം തന്റെ മകളെ ഒന്ന് നേരിൽ കാണണമെന്നും അമ്മ പറയുന്നുണ്ട്. എന്നാൽ മറുതലക്കൽ സുമിത്ര വിവാഹത്തെപ്പറ്റി പറയുന്നത് ഇങ്ങനെ. എല്ലാവരും തീരുമാനിച്ചില്ലേ ഇനി ഞാൻ എന്ത് പറയാനാണ് എന്നാണ്.. ഇതിൽ നിന്നും സുമിത്രയ്ക്കും ഈ വിവാഹത്തിനോട് എതിർപ്പില്ല എന്നാണ് പ്രേക്ഷകർ അനുമാനിക്കുന്നത്. മാത്രമല്ല പ്രമോ അവസാനിക്കുമ്പോൾ വേദിക വക്കീലിനോട് ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എല്ലാം അറിഞ്ഞിട്ടും സിദ്ധു എന്തിനാണ് ഈ വിവാഹം നടക്കില്ല എന്ന് പ്രതീക്ഷിക്കുന്നത്? സുമിത്രയ്ക്കാണെങ്കിൽ സിദ്ധുവിനെപ്പറ്റി കേൾക്കുന്നതേ ദേഷ്യമാണ്. പിന്നെ എന്തിനാണ് സിദ്ധു സുമിത്രയ്ക്ക് പിറകെ നടക്കുന്നത് എന്നും വേദിക ദേഷ്യത്തോടെ ചോദിക്കുന്നു. എന്തായാലും വരും എപ്പിസോഡുകളിൽ ചില ബോംബുകൾ പൊട്ടും എന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
