ഇതാദ്യമായി വേദികയോട് ഒരിഷ്ടവും ബഹുമാനവുമൊക്കെ തോന്നുന്നുവെന്ന് പ്രേക്ഷകർ…രോഹിത്തിനെ കണ്ട് അപേക്ഷയുമായി വേദിക…!!

ഇതാദ്യമായി വേദികയോട് ഒരിഷ്ടവും ബഹുമാനവുമൊക്കെ തോന്നുന്നുവെന്ന് പ്രേക്ഷകർ…രോഹിത്തിനെ കണ്ട് അപേക്ഷയുമായി വേദിക… ഇനി ആ ട്വിസ്റ്റ് ‘ഇതാദ്യമായി വേദികയോട് അൽപ്പം ബഹുമാനവും ഇഷ്ടവുമൊക്ക തോന്നി…’ കുടുംബവിളക്ക് പ്രേക്ഷകർ ഇതാദ്യമായി വേദികയെ പിന്തുണക്കുകയാണ്. എന്തൊക്കെ സംഭവിച്ചാലും രോഹിത്-സുമിത്ര വിവാഹം നടത്തും എന്ന വാശിയിലാണ് ഇപ്പോൾ വേദിക. അതിന് വേണ്ടി രോഹിത്തിനെ കാണാൻ പോയിരിക്കുകയാണ് വേദിക. എന്നാൽ രോഹിത്തിന്റെ മറുപടികൾ വേദികക്ക് അത്ര സന്തോഷം നൽകിയിട്ടില്ല.

സംസാരശേഷം രോഹിത്തിന്റെ വീടിന്റെ പടിയിറങ്ങുമ്പോൾ അവിടെ വന്നിട്ടുള്ളത് മേനോനാണ്. ഈ കൂടിക്കാഴ്ചയിൽ ശിവദാസമേനോൻ വേദികക്ക് നല്ല ചുട്ട മറുപടി കൊടുക്കും എന്നതുറപ്പ്. സിദ്ധു ശ്രീനിലയത്തിലെത്തി അച്ഛനെ ചോദ്യം ചെയ്യുന്നുമുണ്ട്. തെറ്റായ തീരുമാനമാണ് ഇപ്പോൾ അച്ഛൻ സുമിത്രയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് എന്നാണ് സിദ്ധുവിന്റെ ആരോപണം. എന്നാൽ ഒന്നിനും മറുപടി നൽകാതെ നിസ്സഹായയായി നിൽക്കുകയാണ് സുമിത്ര.

ശ്രീനിലയത്തിൽ സുമിത്രയുടെ വിവാഹത്തിൽ രണ്ട് പക്ഷമാണ്, അതേ പോലെ തന്നെയാണ് ഇപ്പോൾ സീരിയൽ പ്രേക്ഷകരുടെ കാര്യവും. എങ്ങനെയെങ്കിലും സുമിത്ര രോഹിത് വിവാഹം നടക്കണമെന്ന് ഒരു പക്ഷം ആഗ്രഹിക്കുമ്പോൾ മറുപക്ഷം പറയുന്നത് സിദ്ധുവും സുമിത്രയും തമ്മിൽ വീണ്ടും കൂടിച്ചേരുന്നതിനെക്കുറിച്ചാണ്. ഒരു വശത്ത് സുമിത്ര-രോഹിത് വിവാഹത്തിന് ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ മറുവശത്ത് സുമിത്രയെ തന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വേദികയിൽ നിന്ന് ധൃതി പിടിച്ച് വിവാഹമോചനം നേടുവാൻ സിദ്ധാർത് തയ്യാറെടുക്കുന്നു.

സുമിത്ര പൂർണ്ണസമ്മതത്തോടെയാണോ രോഹിത്തുമായി ഈ വിവാഹത്തിന് ഇപ്പോൾ ഒരുങ്ങുന്നത്? പുതിയ വഴിത്തിരിവിലേക്കാണ് ഇപ്പോൾ കുടുംബവിളക്ക് കടക്കുന്നത്. മലയാളത്തിന്റെ ഏറ്റവും ജനശ്രദ്ധ നേടിയതും, റേറ്റിംഗ് ഉള്ളതുമായ സീരിയലാണ് കുടുംബവിളക്ക്. സുമിത്രയുടെ ജീവിതത്തിലെ പല നിർണായകമുഹൂർത്തങ്ങളും പല ഘട്ടങ്ങളിലും പ്രേക്ഷകരുടെ മനസിനെ വല്ലാതെ വിഷമത്തിലാക്കിയിരുന്നു. എന്നാൽ ഈ പ്രതിസന്ധികളിൽ നിന്നെല്ലാം സുമിത്ര മുക്തിനേടി സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുകയാണ് ടെലിവിഷൻ പ്രേക്ഷകർ.

Rate this post