സുമിത്രയെ വീണ്ടും സ്വാധീനിക്കാൻ സിദ്ധാർത്ഥന് സാധിക്കുമോ? സുമിത്രയുടെ തീരുമാനം എന്ത് ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളുമായി പ്രിയ പരമ്പര കുടുംബവിളക്ക്…!!

സംപ്രേക്ഷണം ആരംഭിച്ച് വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ടിആർപി റൈറ്റുകളിൽ രണ്ടാം സ്ഥാനത്ത് എത്തിയ പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് മീരാ വാസുദേവ് ആണ്.ബംഗാളി സീരിയൽ ശ്രീമോയീ എന്ന പരമ്പരയുടെ പുനരാവിഷ്കരണമാണ് ഈ പരമ്പര.കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന കഥാപാത്രമായാണ് സുമിത്ര പ്രേക്ഷകർക്ക് പരിചിതയാകുന്നത്. സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥ് ആയി വേഷമെടുക്കുന്നത് കൃഷ്ണകുമാർ മേനോൻ ആണ്.

ശരണ്യ ആനന്ദാണ് വില്ലത്തി വേഷമായ വേദികയെ അവതരിപ്പിക്കുന്നത്. സിദ്ധാർത്ഥിന്റെ അച്ഛൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എഫ് ജെ തരകനാണ്. സിദ്ധാർഥും സുമിത്രയും 25 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയുന്നു. വേദികയാണ് ഇവർ വേർപ്പെടുന്നതിന് കാരണമാകുന്നത്. വേദിക തുടർന്ന് സിദ്ധാർത്ഥനെ വിവാഹം ചെയ്യുന്നു. പിന്നീടുള്ള സുമിത്രയുടെ വളർച്ചയാണ് പരമ്പരയിലെ പ്രധാന ഇതിവൃത്തം. സുമിത്രയുടെ സുഹൃത്തായ രോഹിത്ത് ഇപ്പോൾ പരമ്പരയിലെ പ്രധാന കഥാപാത്രം ആയിരിക്കുകയാണ്.

സിദ്ധാർത്ഥിന്റെ അച്ഛന് സുമിത്രയെ രോഹിത്തുമായി വിവാഹം ചെയ്യിപ്പിക്കണമെന്നാണ് മോഹം. സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നടത്തുന്നതിനായി അദ്ദേഹം വളരെയധികം താല്പര്യമെടുക്കുന്നു. എന്നാൽ പരമ്പരയുടെ ഉദ്യോഗപരിതമായ ഈ നിമിഷങ്ങളിൽ സിദ്ധാർഥ് സുമിത്രയോട് പറയുന്നത് ഞാൻ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു സ്റ്റിൽ ഐ ലവ് യു എന്നാണ്. ഇത് സിദ്ധാർത്ഥിന്റെ ഒരു കെണിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുമിത്രയുടെ വളർച്ച തന്നെ സിദ്ധാർത്ഥിന് വലിയൊരു അടിയായിരുന്നു.

ഇപ്പോൾ രോഹിത്തുമായുള്ള സുമിത്രയുടെ വിവാഹം മുടക്കുന്നതിനായി സിദ്ധാർഥ് ശ്രമിക്കുകയാണ്. വേദികയും ഇതിനു വേണ്ടി തന്നെ പരിശ്രമിക്കുന്നു. നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയ സുമിത്രയെ സിദ്ധാർത്ഥിന് വീണ്ടും സ്വാധീനിക്കാൻ ആകുമോ. എന്തുവന്നാലും രോഹിത്തിന്റെയും സുമിത്രയുടെയും വിവാഹം നടത്തുമെന്ന് ഉറച്ച വാശിയിലാണ് അതേ സമയം സിദ്ധാർത്ഥന്റെ അച്ഛൻ. എപ്പിസോഡുകൾ എന്ത് സുമിത്രയുടെ തീരുമാനം എന്ത് എന്നിവ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

Rate this post