വീണ്ടും വീണ്ടും ട്വിസ്റ്റ്‌!!!!രോഹിത്ത് സുമിത്രയെ വിവാഹം കഴിക്കുമോ?

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് കുടുംബവിളക്ക്.മീര വാസുദേവ് ആണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്മാത്ര എന്ന സിനിമയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ എത്തിയ താരമാണ് മീരാ വാസുദേവ്.സുമിത്ര എന്ന കഥാപാത്രമായാണ് പ്രേക്ഷകർക്കു മുൻപിലേക്ക് മീരാ വാസുദേവ് എത്തുന്നത്.

സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് കുടുംബവിളക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്.കുടുംബ വിളക്ക് പരമ്പരയിലെ കഥാപാത്രങ്ങളെയെല്ലാം വളരെയധികം സ്നേഹത്തോടെയാണ് ആരാധകർ കാണുന്നത്. ഓരോ ദിവസവും അടുത്ത ദിവസത്തെ എപ്പിസോഡുകൾ എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഏവരും പ്രശ്നങ്ങൾക്ക് മുകളിൽ പ്രശ്നങ്ങൾ തോരാതെ നിൽക്കുമ്പോഴും എല്ലാ സാഹചര്യങ്ങളെയും വളരെ ബുദ്ധിപൂർവ്വം നേരിടുകയും ചെയ്യുന്ന സുമിത്രയുടെ ജീവിതമാണ് പരമ്പരയുടെ ഇതിവൃത്തം.

സുമിത്ര ഭർത്താവ് സിദ്ധാർത്തുമായി വിവാഹമോചിതയാവുന്നതും തുടർന്ന് സിദ്ധാർത് വേദികയെ വിവാഹം ചെയ്യുകയുമാണ്. ഒരു നെഗറ്റീവ് കഥാപാത്രമായാണ് വേദിക എത്തുന്നത്.സുമിത്രയ്ക്കും സിദ്ധാർത്ഥനും മൂന്ന് മക്കളാണ് ഉള്ളത് അനിരുദ്ധ്, പ്രതീഷ്,ശീതൾ,ആനന്ദ് നാരായണൻ, നൂബിൻ ജോണി,ശ്രീലക്ഷ്മി ശ്രീകുമാർ ഇവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇപ്പോൾ ഇതാ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പര മറ്റൊരു വഴിത്തിരിവിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. സിദ്ധാർത്ഥിന്റെ അച്ഛൻ , ശിവദാസ് മേനോൻ രോഹിത്തിനോട് സുമിത്രയേ വിവാഹം ചെയ്യാൻ ആവശ്യപ്പെടുന്നു. ഡോക്ടർ ഷാജു ശ്യാം ആണ് രോഹിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അച്ഛന്റെ ആഗ്രഹം സുമിത്ര തനിച്ച് അവരെ നിന്നും അവൾക്ക് നല്ലൊരു കൂട്ട് വേണമെന്നുമാണ്. അത് രോഹിത്തിനോട് തുറന്നുപറയുന്നു. രോഹിത്തിന് സുമിത്രയെ വിവാഹം ചെയ്യാനും ആഗ്രഹമുണ്ട്. എന്നാൽ സുമിത്ര തയ്യാറാകുമോ എന്നതാണ് പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന കാര്യം. രോഹിത്തിന് ഇക്കാര്യം ശരിക്കും ഒരു സ്വപ്നസാക്ഷാത്കാരം തന്നെയാണ്.രോഹിത്ത് സുമിത്ര ഒന്നിക്കുമോ?? കാത്തിരുന്ന് കാണേണ്ട ഒരു കാര്യം തന്നെയാണ് ഇത്. പരമ്പരയുടെ പ്രമോയുടെ താഴെ നിരവധി ആരാധകനാണ് അവരുടെ ആശങ്കകൾ രേഖപ്പെടുത്തിയിരിക്കുന്നത്.