വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ…!! പുതിയ സന്തോഷ വാർത്തയുമായി സുമിത്ര ശ്രീനിലയത്തിലേക്ക് രോഹിത്തിനും മകൾക്കും ഒപ്പം..!! സുമിത്രയെയും രോഹിത്തിനെയും വിരുന്നിനു ക്ഷണിച്ച് വേദിക…!! ഇവിടെയും സുമിത്രയ്ക്ക് നേരെ തിരിഞ്ഞ സിദ്ധാർഥ്..!!| kudumbavilakku latest promo

kudumbavilakku latest promo feb 22 : കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. പരമ്പരയിൽ സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹം കഴിഞ്ഞ ആഴ്ചയാണ് നടന്നത്. വിവാഹത്തിന് പിന്നാലെ സന്തോഷകരമായ ദാമ്പത്യം നയിക്കുകയാണ് ഇവർ. എന്നാൽ ഇതിൽ ഏറെ ഭയചകിതനാണ് സിദ്ധു. എങ്ങനെയെങ്കിലും സുമിത്രയെ ശ്രീനിലയത്തിൽ നിന്നും പൂർണ്ണമായും അറുത്തുമാറ്റണം എന്ന ആഗ്രഹത്തിലാണ് ഇപ്പോൾ സിദ്ധുവിന്റെ ചെയ്തികൾ.

ശ്രീനിലയത്തിൽ നിന്നും ഒരു തരി സ്വത്ത്‌ പോലും സുമിത്രക്ക് കൊടുക്കരുത് എന്ന് പോലും സിദ്ധു പറഞ്ഞുവെക്കുന്നുണ്ട്. എന്നാൽ സിദ്ധുവിനെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു സംഭവം ഇപ്പോൾ നടന്നിരിക്കുകയാണ്. സുമിത്രയും രോഹിത്തും പൂജയും ശ്രീനിലയത്തിലേക്ക് താമസം മാറിയിരിക്കുകയാണ്. സഞ്ജനയുടെ ഗർഭകാലത്ത് മരുമകളെ പരിചരിക്കാൻ താൻ കൂടെ ഉണ്ടാകണമെന്ന ആഗ്രഹത്തിന് പുറത്താണ് സുമിത്ര ശ്രീനിലയത്തിലേക്ക് തിരിച്ചെത്തുന്നത്.

എന്നാൽ ഇത് സിദ്ധുവിനെ എങ്ങനെ ബാധിക്കും എന്നത് കണ്ടുതന്നെ അറിയണം. അതേസമയം സുമിത്രയെയും രോഹിത്തിനെയും തന്റെ വീട്ടിലേക്ക് വിരുന്ന് ക്ഷണിച്ചിരിക്കുകയാണ് വേദിക. ഇതറിയുമ്പോൾ സിദ്ധാർഥും ഭ്രാന്ത് പിടിക്കുന്നുണ്ട്. ആരോട് ചോദിച്ചിട്ടാണ് ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്ന് ചോദിച്ച് സിദ്ധു വേദികയോട് കയർക്കുന്നുണ്ട്. എന്നാൽ അവിടെയും പറഞ്ഞ് മത്സരിക്കുകയാണ് വേദിക. മാത്രമല്ല സുമിത്രയെയും രോഹിത്തിനെയും വിരുന്നുക്ഷണിച്ചാൽ അപമാനിക്കപ്പെടുക കൂടി ചെയ്യേണ്ടിവരുമെന്ന് വേദികയോട് മുന്നറിയിപ്പ് നൽകുകയാണ് സിദ്ധു. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇപ്പോഴും കുടുംബവിളക്ക്.

മീര വാസുദേവ് സുമിത്ര എന്ന നായികാകഥാപാത്രമായി ജീവിക്കുകയാണെന്നാണ് കുടുംബപ്രേക്ഷകർ പറയാറുള്ളത്. സുമിത്രയുടെ ജീവിതത്തിൽ വരുന്ന ഓരോ സങ്കടവും സന്തോഷവും ഇന്ന് പ്രേക്ഷകരുടേത് കൂടിയാകുന്നു എന്നതാണ് വാസ്തവം. പ്രതിസന്ധികളിൽ തകർന്നുവീഴുകയും കണ്ണീർ മാത്രം ഒഴുക്കി ജീവിക്കുകയും ചെയ്യുന്ന പെൺജീവിതങ്ങൾക്കിടയിൽ കുടുംബവിളക്കിലെ സുമിത്ര മറ്റൊരു വഴി തുറന്നിടുകയായിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു പരമ്പര എന്ന് തന്നെയാണ് കുടുംബവിളക്കിനെ പ്രേക്ഷകർ അടിവരയിട്ട് പറഞ്ഞുവെക്കുന്നത്.

Rate this post