ശ്രീനിലയത്തിൽ കല്യാണമേളം…ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനെത്തുന്ന ആ സെലിബ്രെറ്റി ഗസ്റ്റ് മഞ്ജു വാര്യരോ? ആകാംക്ഷയോടെ ആരാധകർ…!! |kudumbavilakku

ശ്രീനിലയത്തിൽ കല്യാണമേളം ഒരുങ്ങിക്കഴിഞ്ഞു. ഹൽദി ചടങ്ങിന് മുന്നോടിയായുള്ള ഡാൻസ് പ്രാക്ടീസ് തകൃതിക്ക് നടക്കുകയാണ് ഇപ്പോൾ. സഞ്ജനയും അനുവും പ്രതീഷുമെല്ലാം റിഹേഴ്‌സലിലാണ്. അതിനിടയിലേക്ക് അവർ സുമിത്രയെ കൂടി വിളിക്കുകയാണ്. നൃത്തച്ചുവടുകളുമായി സുമിത്ര കൂടി എത്തുമ്പോൾ ഈ മേളം കൊഴുക്കും. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ആ സുദിനം വന്നെത്താറായി. സുമിത്രയും രോഹിതും ഒന്നിക്കുന്ന ആ വിവാഹദിനം.

വിവാഹത്തിന് ഒരു സെലിബ്രെറ്റി ഗസ്റ്റ് എത്തുമെന്ന് മുന്നേ പറഞ്ഞിരുന്നു. ഇനി അറിയേണ്ടത് ആരാണ് ആ അതിഥി എന്നത് മാത്രമാണ്. മഞ്ജു വാര്യരാണ് സുമിത്രയുടെ ഈ സുദിനത്തിൽ ആശംസകളുമായി എത്തുന്നത് എന്ന് പ്രേക്ഷകർ ഉറപ്പിച്ചുകഴിഞ്ഞു. ഇനി കുറച്ച് ദിവസങ്ങൾ കല്യാണമേളത്തിന്റെ കൊഴുപ്പിലൂടെ കടന്നുപോകും. ശ്രീനിലയത്തിൽ നടക്കുന്ന ഈ ഒരുക്കങ്ങളൊന്നും തന്നെ സരസ്വതി അമ്മക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. ശിവദാസമേനോന്റെ ഭീഷണിയിൽ ഒന്നിനും ശബ്ദമുയർത്താതെ മൗനം തുടരുകയാണ് സരസു.

എന്നാൽ സരസുവിന് ഇത്തവണ വേദിക പോലും കൂട്ടിനില്ല. ഈ വിവാഹം എങ്ങനെയെങ്കിലും ഒന്ന് നടന്നുകിട്ടാൻ വേണ്ടി മുട്ടിപ്പായി കുത്തിയിരിക്കുകയാണ് വേദിക. ഏറ്റവും അസ്വസ്ഥമായ മനസ് സിദ്ധാർഥിന്റേത് തന്നെ. വിവാഹദിനം പോലും ഒരു അവസരം കിട്ടിയാൽ അയാൾ അത് ഉപയോഗിക്കുക തന്നെ ചെയ്യും. തന്റെ അന്തസ്സിന് വഴങ്ങാത്ത, തനിക്ക് ചേരാത്ത രീതിയിലുള്ള പല ഉപായങ്ങളും ഇതിനാൽ സിദ്ധു സ്വീകരിച്ചുകഴിഞ്ഞു.

തന്റെ കൺമുന്നിലൂടെ സുമിത്രയെ മറ്റൊരുവൻ കൈപിടിച്ചുകൊണ്ടുപോകുന്നത് സിദ്ധു എങ്ങനെ കണ്ടിരിക്കും? വേദനിക്കുകയാണ് അയാളുടെ ഹൃദയം, തേങ്ങുകയാണ് ആ കണ്ണുകൾ. ടെലിവിഷനിൽ റെക്കോർഡ് റേറ്റിങ് സ്വന്തമാക്കിയ പരമ്പര കുടുംബവിളക്ക് സുമിത്രയുടെ വിവാഹത്തോടെ ടി ആർ പി റേറ്റിങ്ങിൽ ചരിത്രം സൃഷ്ടിക്കാനുള്ള കുതിപ്പിലാണ്. സെലിബ്രെറ്റി ഗസ്റ്റിനെ കൂടി കൊണ്ടുവന്ന് വിവാഹമേളം കെങ്കേമമാക്കാൻ തയ്യാറെടുക്കുകയാണ് ടീം കുടുംബവിളക്ക്.

Rate this post