എന്റെ മക്കൾക്ക് ഇനി ഞാൻ മാത്രമേ ഉള്ളൂ ..!! ശിവദാസ് സിദ്ധുവിന് ശ്രീനിലയം നൽകുമോ…!! ശ്രീനിലയത്തിൽ നിന്ന് സുമിത്രക്ക് ഇനി പടിയിറക്കം… മഹായുദ്ധത്തിന് ഒരുങ്ങി സിദ്ധുവും വേദികയും..!! | kudumbavilakku feb 18 malayalam

kudumbavilakku feb 18 malayalam : ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവെച്ച ഒരു പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിലും ഒന്നാം സ്ഥാനമാണ് ഈ പരമ്പരക്കുള്ളത്. ചിത്ര ഷേണായ് നിർമ്മിക്കുന്ന കുടുംബവിളക്ക് പരമ്പരയിൽ നായികയായ് എത്തുന്നത് പ്രേക്ഷകരുടെ പ്രിയതാരം മീര വാസുദേവനാണ്. ഇപ്പോഴിതാ കുടുംബവിളക്കിൽ ഇനി ഒരു മഹാ എപ്പിസോഡിന്റെ സമയമാണ്. ടെലിവിഷൻ പ്രേക്ഷകർ വിധിയെഴുതിയ ഒന്നുതന്നെയാണ് സുമിത്രയുടെ ജീവിതത്തിൽ ഇനി മറ്റൊരാൾ കടന്നുവരില്ല എന്നുള്ളത്.

കാരണം ഇതുവരെയുള്ള സീരിയൽ കഥകളിലൊന്നും ഇങ്ങനെയൊരു ട്വിസ്റ്റ് സംഭവിച്ചിട്ടില്ല. എന്നാൽ ഇതുവരെയുള്ള എല്ലാ മുൻവിധികളും തിരുത്തിക്കൊണ്ട് സുമിത്ര രോഹിത്തിന്റെതായി മാറിക്കഴിഞ്ഞു. ഇനി സുമിത്രയും രോഹിത്തിന്റെയും ജീവിതത്തിലെ ഏറെ സുന്ദരമായ നിമിഷങ്ങളുമായാണ് കുടുംബവിളക്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇപ്പോഴിതാ പുതുതായി ഒരു മഹാ എപ്പിസോഡ് നടക്കുന്നതിന്റെ സൂചനയാണ് ചാനൽ പുറത്തുവിട്ടിരിക്കുന്നത്.അതെ, നാളെ കുടുംബവിളക്കിന്റെ മഹാ എപ്പിസോഡാണ് നമ്മൾ പ്രേക്ഷകർ കാണുക. കഥയിലെ വരും വഴികളിൽ ഇനി എന്തൊക്കെയാണ് സംഭവിക്കാനിരിക്കുന്നത് എന്നത് പ്രേക്ഷകർക്ക് ഏറെ ആകാംക്ഷ ഉണർത്തുന്ന ഒരു കാര്യം തന്നെയാണ്.

സിദ്ധുവിനെ വിടാതെ മുറുകെ പിടിച്ചിരിക്കുകയാണ് ഇപ്പോൾ വേദിക. തനിക്ക് ഒരു ഭർത്താവായി രോഹിത്തിനെ ഇതുവരെയും കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും രോഹിത്തിനോടുള്ള സ്നേഹത്തിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല സുമിത്രക്ക് എന്നത് വ്യക്തം. ഇവിടെ സിദ്ധു ആഞ്ഞടിക്കുകയാണ്. ഇപ്പോൾ ശ്രീനിലയത്തിലുള്ള സുമിത്രയുടെ അവകാശം പൂർണമായി മുറിച്ചുകളയണം എന്നാണ് അയാളുടെ പ്രത്യേക ആവശ്യം. ശ്രീനിലയത്തിലെ സ്വത്തുക്കളെല്ലാം ഇനി സുമിത്രയ്ക്ക് അവകാശപ്പെട്ടതല്ല എന്ന് പറഞ്ഞുവെക്കുകയാണ് സിദ്ധു.

അതിനുവേണ്ടി നിയമപരമായി മുന്നോട്ട് പോകാനും സിദ്ധാർഥ് തയ്യാറാണ്. എന്നാൽ ശിവദാസമേനോന്റെ തീരുമാനമാണ് ഇവിടെ ഏറ്റം പ്രസക്തം. സുമിത്രയെ സ്വന്തം മകളായി തന്നെയാണ് ശിവദാസമേനോൻ കാണുന്നത്. അതുകൊണ്ടുതന്നെ ശ്രീനിലയത്തിലെ സുമിത്രയുടെ അവകാശം തിരുത്തിക്കുറിക്കാൻ അദ്ദേഹം തയ്യാറല്ല എന്നത് പ്രേക്ഷകരെയും സന്തോഷിപ്പിക്കുന്ന കാര്യം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇനിയങ്ങോട്ട് അരങ്ങേറാൻ പോകുന്ന ചില നിർണായകമായ മുഹൂർത്തങ്ങളായിരിക്കും മഹാ എപ്പിസോഡിൽ കുടുംബവിളക്ക് പ്രേക്ഷകർ കാണുക.

Rate this post