രോഹിതിന് സുമിത്രയുടെ സ്നേഹ മധുരം…!! ഇതുപോലൊരു ഭർത്താവ് ഉള്ളപ്പോൾ സുമിത്ര എന്തിനു വിഷമിക്കണം…!! സിദ്ധാർത്ഥിന്റെ കള്ളക്കളികൾ പൊളിഞ്ഞു..!! സുമിത്രാസ് തിരിച്ച് പിടിച്ച് സുമിത്രയും രോഹിതും..!! |kudumbavilakku episode march 7 malayalam
kudumbavilakku episode march 7 malayalam : ഇതിപ്പോൾ കുടുംബവിളക്കിലെ വില്ലൻ മാറിയിരിക്കുകയാണ്. ഇത്രയും നാളും സുമിത്രയുടെ ജീവിതത്തിൽ ഒരു ഭീഷണിയായി നമ്മൾ പ്രേക്ഷകർ പോലും പറഞ്ഞുവെച്ചിരുന്നത് വേദികയെ ആണെങ്കിൽ ഇനി അത് തെറ്റുകയാണ്. സുമിത്രയുടെ യഥാർത്ഥ ശത്രു ഇനി സിദ്ധു തന്നെ. കുടുംബവിളക്കിൽ പുതിയ സംഭവങ്ങൾ അരങ്ങേറുകയാണ്. സുമിത്രയുടെ ബിസിനസ് സാമ്രാജ്യം മൊത്തം നശിപ്പിക്കാൻ ശ്രമിച്ച സിദ്ധുവിനെ വെട്ടിലാക്കിക്കൊണ്ട് രോഹിത് നായകന്റെ അവതാരമെടുത്തിരിക്കുകയാണ്. സുമിത്രയെ രക്ഷിച്ചത് രോഹിത് ആണ്.
അതുകൊണ്ടുതന്നെ ഒരു വൻ നായകപരിവേഷം തന്നെയാണ് ഇപ്പോൾ രോഹിത്തിന് ശ്രീനിലയത്തിൽ ലഭിച്ചിരിക്കുന്നത്. എന്നാൽ സിദ്ധുവിന്റെ ചതിയും നീചരൂപവുമെല്ലാം വീണ്ടും എല്ലാവരും മനസ്സിലാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇയാൾക്ക് ഇനി രക്ഷയില്ല. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയായ കുടുംബവിളക്കിൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സുമിത്രയെ തകർക്കാൻ വീണ്ടും വീണ്ടും ശ്രമിക്കുകയാണ് സിദ്ധു.

ഇത്രയും നാളും സുമിത്രയുടെ ജീവിതത്തിൽ ഒരു ഭീഷണിയായി നിന്നിരുന്നത് വേദികയാണെങ്കിൽ ഇനിയങ്ങോട്ട് അത് സിദ്ധു എന്ന് വ്യക്തം. സുമിത്രയെ സമാധാനത്തോടെ ജീവിക്കാൻ ഇയാൾ സമ്മതിക്കില്ല. സുമിത്രയും രോഹിത്തുമായുള്ള ദാമ്പത്യം നീണ്ടുപോകാനും ഇയാൾ അനുവദിച്ചെന്ന് വരില്ല. ആ രീതിയിൽ സുമിത്രയെ തകർക്കാൻ ശ്രമിക്കുകയാണ് സിദ്ധു. സുമിത്രയുടെ സമാധാനപരമായ ജീവിതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുമെന്ന വാശിയിൽ തന്നെയാണ് ഇയാൾ.

എന്നാൽ ഇയാളുടെ വ്യക്തിത്വം തന്നെയാണ് നശിക്കുന്നത് എന്ന് എന്തുകൊണ്ട് സിദ്ധു തിരിച്ചറിയുന്നില്ല.ചിത്ര ഷേണായ് നിർമ്മിക്കുന്ന കുടുംബവിളക്ക് നിലവിൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്. മീര വാസുദേവൻ വളരെ മികച്ച അഭിനയമാണ് ഈ പരമ്പരയിൽ അവതരിപ്പിച്ചിരിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതം മുൻ നിർത്തി മുന്നോട്ടുപോകുന്ന കഥ നിലവിൽ മലയാളികൾ ഏറ്റെടുത്തു എന്ന് തന്നെ പറയാം.