ശീതൾ പോലീസ് കസ്റ്റഡിയിൽ ആകുമോ? സന്തോഷങ്ങളും ആകാംക്ഷകളും നിറഞ്ഞ മുഹൂർത്തങ്ങൾ പങ്കുവെച്ച് കുടുംബ വിളക്ക്

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകൾ ഒക്കെയും മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ടവ തന്നെയാണ്. സാന്ത്വനം, കുടുംബവിളക്ക്, കൂടെവിടെ തുടങ്ങിയ പരമ്പരകൾ ഒക്കെ അവയിൽ മുൻപന്തിയിൽ നിൽക്കുന്നവ തന്നെയാണ്. എന്നും അവിചാരിതമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയുടെ ജീവിതത്തെയും കുടുംബത്തെയും ചുറ്റിപ്പറ്റി നടക്കുന്ന കഥകൾക്ക് ആരാധകരും ഏറെയാണ്.

സുമിത്രയുടെ മകൾ ശീതൾ മയക്കുമരുന്ന് മാഫിയയുടെ കണ്ണിയായ സച്ചിനുമായി പ്രണയത്തിൽ ആയത് മുതൽ കുടുംബവിളക്കിൽ ഒട്ടും പ്രതീക്ഷിക്കാത്ത മുഹൂർത്തങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്.ഈ സാഹചര്യത്തിൽ സഞ്ചന ഗർഭിണിയായത് ഒക്കെ ആരാധകരെ വളരെയധികം ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ച സംഭവങ്ങളാണ്. ഇപ്പോൾ സഞ്ചനയുടെ അച്ഛൻ രാമകൃഷ്ണനെ സഞ്ജനയും പ്രതീക്ഷയും ചേർന്ന് വീട്ടിലേക്ക് ക്ഷണിക്കണം എന്ന ആവശ്യമായി എത്തിയിരിക്കുകയാണ് സുമിത്ര.

വാശിയും വൈരാഗ്യവും ഒക്കെ മറന്ന് കുടുംബങ്ങൾ ഒന്നിക്കുവാൻ കിട്ടുന്ന അവസരമാണ് എങ്കിൽ അത് കളയേണ്ടതില്ലെന്നാണ് സുമിത്രയുടെ പക്ഷം. സുമിത്രയുടെ വാക്കുകൾ കേട്ട് നിറഞ്ഞ പുഞ്ചിരിയുമായി പ്രതീഷും സഞ്ചനയും നിൽക്കുമ്പോൾ തന്നെ സച്ചിനെ ആരും അറിയാതെ കാണണം എന്ന ആഗ്രഹവുമായി എത്തിയിരിക്കുകയാണ് ശീതൾ.

മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ സത്യമാണോ എന്ന് സച്ചിനിൽ നിന്നത് തന്നെ അറിയണം എന്ന ആഗ്രഹവും ശീതൾ സച്ചിനോട് പ്രകടിപ്പിക്കുന്നുണ്ട്. ഇതേസമയം മറ്റൊരു വശത്ത് സച്ചിൻ ഉൾപ്പെടുന്ന മാഫിയയിലെ കണ്ണികളെ പിടികൂടാൻ ഉള്ള ശ്രമത്തിൽ പോലീസ് ഇനി ആശ്രയിക്കുക ശീതളിനെ ആകും എന്ന സൂചനയും ഏറ്റവും പുതിയ പ്രേമോ പ്രകടിപ്പിക്കുന്നുണ്ട്. സച്ചിനെ അറസ്റ്റ് ചെയ്യാതെ മറ്റുള്ളവരെ പിടികൂടാൻ കഴിയില്ല എന്നതുകൊണ്ട് തന്നെ സച്ചിന്റെ ഗേൾഫ്രണ്ട് ആയ ശീതളിനെ കാണുവാൻ ഉറപ്പിച്ചിരിക്കുകയാണ് പോലീസ് കമ്മീഷണർ.

Rate this post