സ്വന്തം മകൾക്ക് തന്നെ വിഷം കൊടുത്ത് സരസു😮ഇനി കളി മാറും;വേദികയുടെ കുതന്ത്രങ്ങൾ എല്ലാം പരാജയപ്പെടുന്നു

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് നായികയാവുന്ന പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്. അടുക്കളയിൽ മാത്രം കഴിഞ്ഞുകൂടിയിരുന്ന സുമിത്ര ഇന്ന് വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ നെടുംതൂണാണ്. സുമിത്രയുടെ വഴികളിൽ ശത്രുവാകുന്നത് വേദികയാണ്. ആദ്യം സുമിത്രയിൽ നിന്നും അവളുടെ ഭർത്താവിനെ തട്ടിയെടുത്തു, ഇപ്പോൾ പൂർണ്ണമായും സുമിത്രയുടെ ജീവിതത്തിലെ സമാധാനം അപ്പാടെ തകർക്കാൻ പാടെ ശ്രമിക്കുകയാണ് വേദിക എന്ന അസുരജന്മം.

ഈ ശ്രമങ്ങളിൽ വേദികക്ക് കൂട്ടാകുന്നത് രണ്ട് പേരാണ്. ഒന്ന് ശ്രീനിലയത്തിന്റെ ഗൃഹനാഥ സരസ്വതി അമ്മ, രണ്ട് ഡോക്ടർ ഇന്ദ്രജ. ഓരോ ശ്രമങ്ങൾ നടത്തി സുമിത്രയുടെ വഴികളിൽ പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് വേദിക. ഇപ്പോൾ പ്രതീഷിന്റെയും സഞ്ജനയുടെയും ജനിക്കാനിരിക്കുന്ന കുഞ്ഞിനെ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് വേദിക. അതിന് വേദികയെ സഹായിച്ചുകൊണ്ടിരിക്കുന്നത് സരസ്വതി അമ്മ തന്നെയാണ്. സംഭാരത്തിൽ വിഷം ചേർത്ത് കുഞ്ഞിനെ നശിപ്പിക്കാനുള്ള ശ്രമം നടത്തിയതിന്റെ ഭാഗമായി പെട്ടുപോകുന്നത് ശരണ്യയാണ്. അതെ, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു.

വിഷം കഴിച്ച ശരണ്യയെ ഉടനടി ആശുപത്രിയിലെത്തിക്കുന്നുണ്ട്. എന്നാൽ ഐ സി യുവിലേക്ക് വരെ മാറ്റിയ ശരണ്യയുടെ ഇനിയുള്ള അവസ്ഥയെന്തെന്നറിയണമെങ്കിൽ അടുത്ത ആഴ്ച വരെ പ്രേക്ഷകർ കാത്തിരുന്നേ മതിയാകൂ. പ്രേക്ഷകരെ അനുദിനം ത്രില്ലടിപ്പിക്കുന്ന ഒരു കഥാഗതിയുമായാണ് ഇപ്പോൾ കുടുംബവിളക്കിന്റെ മുന്നോട്ടുള്ള പോക്ക്. വേദികയുടെ എല്ലാ ശ്രമങ്ങളും പരാജയപെപ്പടുകയാണ്.

ഓരോ ശ്രമങ്ങൾ പാഴാകുമ്പോഴും അടുത്തത് എന്ത് എന്നുള്ളതല്ലാതെ നന്നാകാനുളള ഒരു പരിശ്രമവും വേദിക നടത്തുന്നുമില്ല. മാത്രമല്ല, വേദിക കാണിച്ചുകൂട്ടുന്ന എല്ലാ കുതന്ത്രങ്ങൾക്കും കുട പിടിക്കുന്നത് സരസുവും. സ്വന്തം മകൾക്ക് തന്നെ ഈ അമ്മ ഇപ്പോൾ അപകടക്കെണി ഒരുക്കിക്കൊടുത്തിരിക്കുകയാണ്. അതെ, ശരണ്യയെ പെടുത്തിയിരിക്കുന്നു സരസു. എന്താണെങ്കിലും കുടുംബവിളക്കിൽ ഇനിയുള്ള കാഴ്ചകൾ അൽപ്പം രസകരമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.