സിക്സ്.. സിക്സ് 21 റൺസ് ഓവർ 😵‍💫😵‍💫ഗ്രീനിനെ പറത്തി സൂപ്പർ ഇന്നിങ്സുമായി ഭരത് |KS Bharat scored 44 runs from 88 balls including 1 four and 3 sixes against Australia

ഓസ്ട്രേലിയക്കെതിരായ നാലാം മത്സരത്തിന് മുൻപ് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടിവന്ന ക്രിക്കറ്ററാണ് കെ എസ് ഭരത്. നാഗപൂർ ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറിയ ഭരതിന് ആദ്യ മൂന്നു ടെസ്റ്റുകളിലും ഓർത്തുവയ്ക്കാൻ പാകത്തിനുള്ള ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഒരു മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത് തന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് ഭരത്. മത്സരത്തിൽ ഇന്ത്യയ്ക്കായി നിർണായ സമയത്തിറങ്ങി 44 റൺസാണ് ഭരത് നേടിയത്.

തന്റെ ഇന്നിംഗ്സിന്റെ ആദ്യ സമയങ്ങളിൽ അതി സൂക്ഷ്മമായിയാണ് കെ എസ് ഭരത് നീങ്ങിയത്. എന്നാൽ സ്കോറിങ് റേറ്റ് ഉയർത്തേണ്ട സമയത്ത് വമ്പൻ ഷോട്ടുകൾക്ക് ശ്രമിക്കുകയായിരുന്നു ഭരത്. മത്സരത്തിൽ ഓസ്ട്രേലിയൻ ബോളർ ക്യാമറോൺ ഗ്രീനിനെതിരെ തുടർച്ചയായി സിക്സറുകളും ഭരത് നേടിയിരുന്നു. ഇന്നിങ്സിൽ 88 പന്തുകളിൽ നിന്നാണ് ഭരത് 44 റൺസ് നേടിയത്. രണ്ടു ബൗണ്ടറികളും 3 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു.

KS Bharat Innings

മാത്രമല്ല വിരാട് കോഹ്ലിയുമൊത്ത് ഇന്ത്യക്കായി അഞ്ചാം വിക്കറ്റിൽ 84 റൺസിന്റെ ഒരു തകർപ്പൻ കൂട്ടുകെട്ടും ഭരത് സ്വന്തമാക്കുകയുണ്ടായി. എന്തായാലും നിർണായകമായ പ്രകടനം തന്നെയാണ് ഭരത് കാഴ്ച വച്ചിരിക്കുന്നത്. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ ഉയർത്തിയ 480 എന്ന ഭീമാകാരമായ സ്കോർ പിന്തുടരുന്ന ഇന്ത്യയ്ക്ക് മത്സരത്തിൽ ആധിപത്യം നേടിയെടുക്കാൻ ഭരതിന്റെ ഇന്നിങ്‌സും കാരണമായിട്ടുണ്ട്.

ഇന്ത്യൻ ഇന്നിങ്സിന് സെഞ്ച്വറി നേടിയ ശുഭമാൻ ഗില്ലും വിരാട് കോഹ്ലിയും നട്ടെല്ലായി മാറുകയായിരുന്നു. ഇരുവരുടെയും മികവിൽ വമ്പൻ സ്കോറിലേക്ക് തന്നെയാണ് ഇന്ത്യ കുതിക്കുന്നത്. എന്നിരുന്നാലും നാലാം ദിവസം തന്നെ ഓസ്ട്രേലിയയ്ക്കെതിരെ 200ലധികം റൺസിന്റെ ലീഡ് സ്വന്തമാക്കേണ്ടത് ഇന്ത്യയ്ക്ക് ആവശ്യമാണ്. അല്ലാത്തപക്ഷം മത്സരം സമനിലയിൽ അവസാനിക്കാനുള്ള സാധ്യതകൾ ഏറെയാണ്. അഹമ്മദാബാദിലെ പിച്ച് ഇപ്പോഴും ബാറ്റിംഗിനെ പൂർണമായും അനുകൂലിക്കുന്നത് തന്നെയാണ് കാണാൻ സാധിക്കുന്നത്.

Rate this post