അനിയനെ വീഴ്ത്തി ചേട്ടൻ 😱😱പാണ്ട്യ ബ്രദേഴ്സ്‌ പോരാട്ടത്തിൽ ജയിച്ച് കൃനാൾ (കാണാം വീഡിയോ )

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്നത് ലക്ക്നൗ സൂപ്പർ ജെയ്ന്റ്സ് :ഗുജറത്ത് പോരാട്ടത്തിനായി തന്നെയാണ്. പുത്തൻ ഐപിൽ സീസണിലെ രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാകും ജയം നേടുകയെന്നതാണ് സസ്പെൻസ്.

അതേസമയം മത്സരം മറ്റൊരു തലത്തിലും വളരെ ശ്രദ്ധ നേടിയിരുന്നു. ഇത്‌ മറ്റൊരു സഹോദരങ്ങൾ പോരാട്ടം കൂടിയായിരുന്നു. മുംബൈ ഇന്ത്യൻസ് ടീമിലെ സൂപ്പർ താരങ്ങൾ ഇന്ന് എതിരാളികളായിട്ടാണ് എത്തിയത്. ഇരുവരും മത്സരത്തിന് മുൻപായി പരസ്പരം സ്നേഹവും സംസാര എല്ലാം പങ്കുവെച്ചത് ശ്രദ്ധേയമായിരുന്നു. നേരത്തെ ലക്ക്നൗ ടീം ആദ്യം ബാറ്റ് ചെയ്യുമ്പോൾ 13 ബോളിൽ മൂന്ന് ഫോർ അടക്കം 21 റൺസാണ് കൃനാൾ പാണ്ട്യ നേടിയത് എങ്കിൽ ബൗളിങ്ങിലും താരം തിളങ്ങി.

ബൗളിങ്ങിൽ എതിർ ടീമിനെയും കൂടാതെ സഹോദരനെയും സമ്മർദ്ദത്തിലാക്കാൻ കൃനാൾ പാണ്ട്യക്ക് കഴിഞ്ഞു. കൂടാതെ സഹോദരൻ വിക്കെറ്റ് വീഴ്ത്താനും കഴിഞ്ഞ കൃനാൾ പാണ്ട്യ നാല് ഓവറിൽ വെറും 17 റൺസ്‌ വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.

അനിയൻ ഹാർഥിക്ക് വിക്കെറ്റ് വീഴ്ത്താൻ സാധിച്ച കൃനാൾ വളരെ വ്യത്യസ്ത വിക്കെറ്റ് സെലിബ്രേഷനാണ് ശേഷം നടത്തിയത്.28 ബോളിൽ 5 ഫോറും 1 സിക്സ് അടക്കം 33 റൺസ്‌ അടിച്ചാണ് ഹാർഥിക്ക് പാണ്ട്യ മടങ്ങിയത്.നേരത്തെ മുംബൈ ഇന്ത്യൻസ് ടീമിനായി മാത്രം കഴിഞ്ഞ സീസൺ വരെ കളിച്ച ഇരുവരും ഈ സീസണിൽ വളരെ അധികം പ്രതീക്ഷയോടെയാണ് കളിക്കാനായി എത്തുന്നത്. ഇന്ത്യൻ ടീമിലേക്ക് വീണ്ടും ഒരു അവസരമാണ് ഇരുവരും ആഗ്രഹിക്കുന്നത്