എന്താണ് ഡിസംബര്‍ 12 ന് ഇത്ര പ്രത്യേകത….? ജീവിതത്തിലെ പ്രത്യേക ദിവസത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ കൃഷ്ണ കുമാർ…!!! | krishnakumar sindhu krishna wedding anniversary

വർഷങ്ങളായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന നടനാണ് കൃഷ്ണ കുമാര്‍.  അച്ഛന് പിന്നാലെ മക്കൾ മൂന്നുപേരും സിനിമയിൽ സജിവമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസത്തെ കുറിച്ച് കൃഷ്ണ കുമാര്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയി ക്കുന്നത്. സാധാരണ ദിവസമെന്ന് കരുതിയെങ്കിലും ഇന്നത്തെ ദിവസത്തിനൊരു പ്രത്യേകതയുണ്ടെന്ന് പറഞ്ഞാണ് കൃഷ്ണ കുമാര്‍ കുറിപ്പ് തുടങ്ങുന്നത്.

താന്‍ മറന്ന് പോയെങ്കിലും ഭാര്യ സിന്ധുവാണ് ഇന്നത്തെ ദിവസത്തെ കുറിച്ച് പറയുന്നതെന്നും താരം  കുറിപ്പിൽ പറയുന്നുണ്ട് . ഇരുപത്തിയെട്ട് വര്‍ഷം മുന്‍പ് സാധാരണ പോലൊരു ദിവസമായി തനിക്ക് തോന്നിയെങ്കിലും ഭാര്യ സിന്ധുവിനെ ഏറെ ആവേശത്തിലാക്കിയ ദിവസമായിരുന്നു . വിവാഹ ദിവസത്തെ താലിക്കെട്ടില്‍ നിന്നുള്ള ചിത്രമടക്കം പങ്കുവെച്ചാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത താരം പങ്കുവെച്ചിരിക്കുന്നത് . 28 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഈ ദിവസം രാവിലെ അച്ഛന്‍ അമ്മ, ഇവര്‍ക്കൊപ്പം തിരുവനന്തപുരത്തെ പട്ടത്തുള്ള വീട്ടില്‍ കല്യാണം നടക്കുന്ന ഹാളിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു താൻ.

തന്റെ സുഹൃത്തുക്കള്‍ പലരും അവിടെ ഉണ്ടായിരുന്നു. സിനിമയില്‍ കാണുന്ന പോലെ കല്യാണ ചെക്കന്മാര്‍ക്കുള്ള അമിത ആവേശമൊന്നും അന്ന് തനിക്കില്ലായിരുന്നു. ജീവിതത്തില്‍ സാധാരണ സംഭവിക്കുന്ന മറ്റു ചില കാര്യങ്ങള്‍ പോലെ ഒന്ന്, എന്ന് മാത്രമേ തനിക്ക് തോന്നിയുള്ളു.  ഇന്നു ഡിസംബര്‍ 12 .. എന്താണ് ഇന്നത്തെ പ്രത്യേകത? ഡല്‍ഹിയിലെ തണുപ്പില്‍  സംസാരിക്കാന്‍ ബുദ്ധിമുട്ടി ഇരിക്കുന്ന താന്‍ ഓര്‍ത്തു നോക്കി. എന്താണ് ഡിസംബര്‍ 12 ന്  പ്രത്യേകത.

പെട്ടെന്ന് തലയില്‍ ഒരു മെസേജ്  വന്നത്. ‘ഇന്നാണ്  താൻ സിന്ധുവുമായി വിവാഹം കഴിച്ച ദിവസം. ഒപ്പം തങ്ങളെ സ്‌നേഹിച്ച തങ്ങളുടെ നന്മക്കായി പ്രാര്‍ത്ഥിച്ച തങ്ങളുമായി അടുപ്പമുള്ളവരും, ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തതുമായ അനവധി നന്മനിറഞ്ഞ മനുഷ്യര്‍ ഉണ്ട് ഇവിടെ. എല്ലാവര്‍ക്കും നന്ദിയും, ഒപ്പം നന്മകളും നേരുന്നു എന്നു പറഞ്ഞാണ് കൃഷ്ണകുമാർ കുറിപ്പ് അവസാനിപ്പിക്കുന്നത്…

Rate this post